(ഇതൊരു സ്വതന്ത്ര പോസ്റ്റല്ല; മറ്റൊരു ബ്ലോഗില്‍, ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ടെഴുതിയ, ചില കമന്റുകളാണ്. ഈ വിഷയ ചര്‍ച്ച ഇവിടെയും ആകാം എന്ന് കരുതുന്നു. എല്ലാവര്‍ക്കും സ്വാഗതം.)
"മനുഷ്യന്‍റെ ജീവിതം ദൈവം രചിച്ച ഒരു നാടകമാണ്. കഥാപാത്രങ്ങളെയും അവരുടെ റോളുകളും ദൈവം നിശ്ചയിക്കുന്നു. ഓരോ രംഗത്തും ഓരോരുത്തരും എന്തൊക്കെ ചെയ്യണമെന്നും പറയണമെന്നും ദൈവം തീരുമാനിക്കുന്നു. ആ തീരുമാനം അവന്‍ രേഖപ്പെടുത്തി വയ്ക്കുന്നു. ആ തീരുമാനപ്രകരം മാത്രം, ആര്‍ക്കും ഒരു സ്വാതന്ത്ര്യവുമില്ലാതെ, കാര്യങ്ങള്‍ നടക്കുന്നു. അവസാനം ചിലര്‍ സ്വര്‍ഗ്ഗത്തിലും ചിലര്‍ നരകത്തിലും എത്തുന്നു." ഇങ്ങനെ ഒരു നാടകം ദൈവം ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ കൊണ്ട് തെളിയിക്കാന്‍ സാധ്യമാണോ?
***********************
1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
3. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
4. പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്.
5. മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.
6. തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്.
7. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്.
ഇത് മനുഷ്യനെ ദൈവം അറിയിച്ചിട്ടുള്ള വസ്തുതകളാണ്.

ഇതൊക്കെ നിഷേധിക്കാന്‍ പറ്റുന്ന വല്ലതും ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കാന്‍ സാധ്യമാണോ?
ഒരു വിഷയം തെളിയിക്കേണ്ടത് ആ വിഷയം കൈകാര്യം ചെയ്ത സൂക്തം ഉപയോഗിച്ചുകൊണ്ടാണെന്ന് പ്രത്യേകം ഓര്‍മ്മിക്കുക.
1. മനുഷ്യേച്ഛയും ദൈവേച്ഛയും ഉണ്ട്.
2. മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണ്.
3. സന്‍മാര്‍ഗ്ഗമോ ദുര്‍മാര്‍ഗ്ഗമോ രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ മനുഷ്യേച്ഛയ്ക്ക് സാധിക്കും.
4. മനുഷ്യന്‍ എന്ത് തെരഞ്ഞെടുത്താലും ആ വഴിക്ക് അല്ലാഹു അവനെ നയിക്കും.
5. അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കി/ ദുര്‍മാര്‍ഗ്ഗത്തിആക്കി എന്ന് പറയുന്നത് ഇതിനെ സംബന്ധിച്ചാണ്.
6. രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ അല്ലാഹു മനുഷ്യനെ നിര്‍ബന്ധിക്കുന്നില്ല.
7. അത്കൊണ്ട് തന്റെ തെരഞ്ഞെടുപ്പിന് മനുഷ്യനാണ് ഉത്തരവാദി; അല്ലാതെ അല്ലാഹുവല്ല.
ഇതൊക്കെയാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. മൌദൂദി സാഹിബ് ഇതിന്ന് വിരുദ്ധമായി എന്തോ എഴുതിയിരിക്കുന്നു എന്ന രീതിയിലായി പിന്നെ പ്രചാരണം. ഈ കാര്യങ്ങള്‍ക്ക് വിരുദ്ധമായി മൌദൂദി സാഹിബ് വല്ലതും എഴുതിയത് ആര്‍ക്കെങ്കിലും കാണിക്കാമോ?

**************************
''ഒരാള്‍ സന്‍മാര്‍ഗ്ഗം ഇച്ഛിക്കുമ്പോള്‍, ദൈവം അയാള്‍ക്കത് നല്‍കാതെ, അയാളെ ദുര്‍മാര്‍ഗ്ഗത്തിലാക്കും'' എന്ന് മൌദൂദി സാഹിബ് പറഞ്ഞിട്ടുണ്ടോ?
''വിശ്വാസം, നിഷേധം' ഇവ രണ്ടും അല്ലാഹു അടിച്ചേല്‍പ്പിക്കുന്നു'' എന്ന് മൌദൂദി സാഹിബ് പറഞ്ഞോ?
"എന്നിട്ട് അകാരണമായി മനുഷ്യനെ നരകത്തിലിടും" എന്നും മൌദൂദി സാഹിബ് പറഞ്ഞോ?
"മനുഷ്യന്ന് ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ട് അവനെ പരീക്ഷണ വിധേയനാക്കുന്നില്ല" എന്നും മൌദൂദി സാഹിബ് പറഞ്ഞോ?
"അവന്റെ തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തിലല്ല സ്വര്‍ഗ്ഗ നരകങ്ങള്‍ നല്‍കുന്നത്" എന്ന് മൌദൂദി സാഹിബ് പറഞ്ഞോ?
''മനുഷ്യേച്ഛക്ക് വിരുദ്ധമായി അല്ലാഹു മനുഷ്യനെ സന്‍മാര്‍ഗ്ഗത്തിലോ ദുര്‍മാര്‍ഗ്ഗത്തിലോ ആക്കും'' എന്ന് മൌദൂദി സാഹിബ് പറഞ്ഞോ?

************************
ഒരേസമയത്ത് തന്നെ രണ്ടും (ദൈവേച്ഛയും മനുഷ്യേച്ഛയും) ഉണ്ടെന്നര്‍ത്ഥം. ഇതാണ് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്ന കാര്യം; അത് മനുഷ്യ ജീവിതത്തിലെ ഒരു ദ്വന്ദഭാവമാണ്. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഖുര്‍ആന്‍ ചെയ്തത്.
ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല; ശുദ്ധശാസ്ത്രം പഠിക്കുമ്പോഴും ഇത്പോലുള്ള ദ്വന്ദഭാവം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് തരംഗങ്ങളായിട്ടോ അതോ കണികകളായിട്ടോ? പ്രകാശത്തിന്റെ ചില സവിശേഷതകള്‍ വിശദീകരിക്കാന്‍ പ്രകാശം തരംഗമാണെന്ന് സമ്മതിക്കണം. എന്നാല്‍ മറ്റു ചില സവിശേഷതകള്‍ വിശദീകരിക്കണമെങ്കില്‍ പ്രകാശം കണികകളാണെന്ന് സമ്മതിക്കണം. എന്നാല്, ഇതില്‍ നാം വൈരുദ്ധ്യം ദര്‍ശിക്കാറില്ല; ഉള്‍ക്കൊള്ളാനോ സമ്മതിക്കാനോ പ്രയാസവുമില്ല. സമാനമായ മറ്റൊരു കാര്യം, അത് ദൈവവും മതവും വേദവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും താല്‍പര്യമില്ല; അത് കൊണ്ട് കഴിയുന്നുമില്ല.