Sunday, October 3, 2010

അഖബ ഉടമ്പടിയില്‍ പങ്കെടുത്ത 75 അന്‍സാറുകള്‍

അഖബ ഉടമ്പടിയില്‍ പങ്കെടുത്ത 75 അന്‍സാറുകള്‍

(യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)


ജബ്ബാര്‍; ആ 75 പേര്‍ വിശ്വസിച്ചു വന്നവരായിരുന്നോ?
....
അഖബ ഉടമ്പടിയില്‍ പങ്കെടുത്ത 75 പേരെക്കുറിച്ചാണ്‌ ഈ ചോദ്യം. ആ വര്‍ഷം മദീനയില്‍ നിന്ന് ഹജ്ജിന്ന് വന്ന 500 പെട്ട വിശ്വാസികളായ 75 പേരായിരുന്നു ഇവര്‍. മാത്രമല്ല; പ്രവാചകസംരക്ഷണം ഏറ്റെടുക്കുന്നതിന്‍റെ പ്രതിഫലമായി ലഭിക്കുക സ്വര്‍ഗ്ഗമാണെന്ന പ്രവാചകന്‍റെ മറുപടിയില്‍ തൃപ്തിയടഞ്ഞ ഭക്തന്‍മാര്‍ കൂടിയായിരുന്നു ഇവര്‍. മദീനയിലേക്ക് പലായനം ചെയ്തെത്തിയ വിശ്വാസികളെ സ്വീകരിക്കുകയും അവര്‍ക്ക് തങ്ങളുടെ വീടും കൃഷിയിടവും പങ്കിട്ടുകൊടുക്കുകയും ചെയ്തവരുമാണിവര്‍.
അഥവാ കൊള്ള നടത്താമെന്ന കരാറല്ല ഇവരുമായി പ്രവാചകന്‍ ഉണ്ടാക്കിയത് എന്ന് സാരം.
…..

ജബ്ബാര്‍: അഖബ ഉടമ്പടി കേവലം മതപരമോ വിശ്വാസപരമോ ആയ ഒന്നായിരുന്നില്ല എന്നാണു ഞാന്‍ വരികള്‍ക്കിടയില്‍നിന്നും ഊഹിക്കുന്നത്. അത് ഒരു രാഷ്ട്രീയ ഗൂഡാലോചനയായിരുന്നു. ആഭ്യന്തരകലാപങ്ങളാല്‍ പാപ്പരായിരുന്ന ആ ഗോത്രക്കാര്‍ക്ക് അവരുടെ കുലത്തൊഴില്‍ ശക്തിപ്പെടുത്താന്‍ ഒരു ശക്തനായ നേതാവിന്റെ ആവശ്യന്മുണ്ടായിരുന്നു. അതായിരിക്കാം മുഹമ്മദിനെ അവര്‍ സ്വീകരിക്കാന്‍ കാരണം. അക്കാര്യങ്ങളൊക്കെത്തന്നയായിരിക്കാം മുഹമ്മദ് അവരുമായി ചര്‍ച്ച ചെയ്തതും. 
....
അല്ല; അവരുടെ കുലത്തൊഴിലായ കൃഷി നബിയ്ക്ക് പരിചയമില്ലാത്ത കാര്യമായിരുന്നല്ലോ. ഒരിക്കല്‍ കൃഷിയെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞു. അതനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചു. അത് മൂലം ആ വര്‍ഷം വിളവ് വല്ലാതെ കുറഞ്ഞു. എന്നിട്ട് അവര്‍ അദ്ദേഹത്തോട് പരാതി പറഞ്ഞു. അപ്പോള്‍ 'നിങ്ങളുടെ ഐഹിക കാര്യങ്ങളൊക്കെ നിങ്ങള്‍ക്കാണ്‌ കൂടുതല്‍ അറിയുക' എന്ന് പറഞ്ഞ് കൈ മലര്‍ത്തിയതും ഹദീസ് ഗ്രന്‍ഥങ്ങളിലുണ്ടല്ലോ. അപ്പോള്‍ പിന്നെ ഈ കുലത്തൊഴിലിന്ന് എന്ത് സഹായമാണ്‌ അവര്‍ക്ക് പ്രവാചകനില്‍ നിന്ന് ലഭിക്കാനിടയുണ്ടായിരുന്നത്? അവരുടെ കൃഷിയെന്ന കുലത്തൊഴില്‍ ശക്തിപ്പെടുത്താന്‍ ഒരു ശക്തനായ നേതാവിന്റെ ആവശ്യമെന്തായിരുന്നു?
…..

Jabber: 13 കൊല്ലം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആളെ കിട്ടിയില്ല. അതൊക്കെ എത്ര തവണ പറഞ്ഞു കഴിഞ്ഞു.
Jabber:
അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. കുറച്ചു പേര്‍ അദ്ദേഹത്തിന്റെ വാക് സാമര്‍ത്ഥ്യത്തില്‍ വീണുകാണും. അതു സ്വാഭാവികം മാത്രം. ഏതു സിദ്ധന്മാര്‍ക്കും കുറെ അനുയായികള്‍ ഉണ്ടാകും . അവരെ ചൂണ്ടിക്കാട്ടി സിദ്ധിക്കു തെളിവു പറയുന്നത് ബാലിശമാണ്
....
ഹുദൈബിയഃ സന്ധിയുടെ കാലത്ത് സ്വതന്ത്രമായ സംവാദം നടന്നപ്പോള്‍ ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് വന്നതോ?

No comments:

Post a Comment