Friday, October 22, 2010

മനുഷ്യേച്ഛയും ദൈവേച്ഛയും 

(ഇതൊരു സ്വതന്ത്ര പോസ്റ്റല്ല; മറ്റൊരു  ബ്ലോഗില്‍,  ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ടെഴുതിയ, ചില കമന്റുകളാണ്‌. ഈ വിഷയ ചര്‍ച്ച ഇവിടെയും ആകാം എന്ന് കരുതുന്നു. എല്ലാവര്‍ക്കും സ്വാഗതം.)

 "മനുഷ്യന്‍റെ ജീവിതം ദൈവം രചിച്ച ഒരു നാടകമാണ്‌. കഥാപാത്രങ്ങളെയും അവരുടെ റോളുകളും ദൈവം നിശ്ചയിക്കുന്നു. ഓരോ രംഗത്തും ഓരോരുത്തരും എന്തൊക്കെ ചെയ്യണമെന്നും പറയണമെന്നും ദൈവം തീരുമാനിക്കുന്നു. ആ തീരുമാനം അവന്‍ രേഖപ്പെടുത്തി വയ്ക്കുന്നു. ആ തീരുമാനപ്രകരം മാത്രം, ആര്‍ക്കും ഒരു സ്വാതന്ത്ര്യവുമില്ലാതെ, കാര്യങ്ങള്‍ നടക്കുന്നു. അവസാനം ചിലര്‍ സ്വര്‍ഗ്ഗത്തിലും ചിലര്‍ നരകത്തിലും എത്തുന്നു." ഇങ്ങനെ ഒരു നാടകം ദൈവം ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ കൊണ്ട് തെളിയിക്കാന്‍ സാധ്യമാണോ?
***********************

1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2.
മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
3.
പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
4.
പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
5.
മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. 
6.
തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌. 
7.
ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
ഇത് മനുഷ്യനെ ദൈവം അറിയിച്ചിട്ടുള്ള വസ്തുതകളാണ്‌. 
ഇതൊക്കെ നിഷേധിക്കാന്‍ പറ്റുന്ന വല്ലതും ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കാന്‍ സാധ്യമാണോ?
ഒരു വിഷയം തെളിയിക്കേണ്ടത് ആ വിഷയം ​കൈകാര്യം ചെയ്ത സൂക്തം ഉപയോഗിച്ചുകൊണ്ടാണെന്ന് പ്രത്യേകം ഓര്‍മ്മിക്കുക.
*********************** 
  
1. മനുഷ്യേച്ഛയും ദൈവേച്ഛയും ഉണ്ട്. 
2.
മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണ്‌.
3.
സന്‍മാര്‍ഗ്ഗമോ ദുര്‍മാര്‍ഗ്ഗമോ രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ മനുഷ്യേച്ഛയ്ക്ക് സാധിക്കും. 
4.
മനുഷ്യന്‍ എന്ത് തെരഞ്ഞെടുത്താലും ആ വഴിക്ക് അല്ലാഹു അവനെ നയിക്കും. 
5.
അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കി/ ദുര്‍മാര്‍ഗ്ഗത്തിആക്കി എന്ന് പറയുന്നത് ഇതിനെ സംബന്ധിച്ചാണ്‌.
6.
രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ അല്ലാഹു മനുഷ്യനെ നിര്‍ബന്ധിക്കുന്നില്ല.
7.
അത്കൊണ്ട് തന്റെ തെരഞ്ഞെടുപ്പിന്‌ മനുഷ്യനാണ്‌ ഉത്തരവാദി; അല്ലാതെ അല്ലാഹുവല്ല. 
ഇതൊക്കെയാണ്‌ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. മൌദൂദി സാഹിബ് ഇതിന്ന് വിരുദ്ധമായി എന്തോ എഴുതിയിരിക്കുന്നു എന്ന രീതിയിലായി പിന്നെ പ്രചാരണം. ഈ കാര്യങ്ങള്‍ക്ക് വിരുദ്ധമായി മൌദൂദി സാഹിബ് വല്ലതും എഴുതിയത് ആര്‍ക്കെങ്കിലും കാണിക്കാമോ?
************************** 

''ഒരാള്‍ സന്‍മാര്‍ഗ്ഗം ഇച്ഛിക്കുമ്പോള്‍, ദൈവം അയാള്‍ക്കത് നല്‍കാതെ, അയാളെ ദുര്‍മാര്‍ഗ്ഗത്തിലാക്കും'' എന്ന് മൌദൂദി സാഹിബ് പറഞ്ഞിട്ടുണ്ടോ?

''വിശ്വാസം, നിഷേധം' ഇവ രണ്ടും അല്ലാഹു അടിച്ചേല്‍പ്പിക്കുന്നു'' എന്ന് മൌദൂദി സാഹിബ് പറഞ്ഞോ? 

"
എന്നിട്ട് അകാരണമായി മനുഷ്യനെ നരകത്തിലിടും" എന്നും മൌദൂദി സാഹിബ് പറഞ്ഞോ?

"
മനുഷ്യന്ന്‌ ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ട് അവനെ പരീക്ഷണ വിധേയനാക്കുന്നില്ല" എന്നും മൌദൂദി സാഹിബ് പറഞ്ഞോ? 
"അവന്റെ തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തിലല്ല സ്വര്‍ഗ്ഗ നരകങ്ങള്‍ നല്‍കുന്നത്" എന്ന് മൌദൂദി സാഹിബ് പറഞ്ഞോ?
''മനുഷ്യേച്ഛക്ക് വിരുദ്ധമായി അല്ലാഹു മനുഷ്യനെ സന്‍മാര്‍ഗ്ഗത്തിലോ ദുര്‍മാര്‍ഗ്ഗത്തിലോ ആക്കും'' എന്ന് മൌദൂദി സാഹിബ് പറഞ്ഞോ?
************************

ഒരേസമയത്ത് തന്നെ രണ്ടും (ദൈവേച്ഛയും മനുഷ്യേച്ഛയും) ഉണ്ടെന്നര്‍ത്ഥം. ഇതാണ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്ന കാര്യംഅത് മനുഷ്യ ജീവിതത്തിലെ ഒരു ദ്വന്ദഭാവമാണ്‌. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്തത്. 
ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ലശുദ്ധശാസ്ത്രം പഠിക്കുമ്പോഴും ഇത്പോലുള്ള ദ്വന്ദഭാവം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് തരംഗങ്ങളായിട്ടോ അതോ കണികകളായിട്ടോപ്രകാശത്തിന്റെ ചില സവിശേഷതകള്‍ വിശദീകരിക്കാന്‍ പ്രകാശം തരംഗമാണെന്ന് സമ്മതിക്കണം. എന്നാല്‍ മറ്റു ചില സവിശേഷതകള്‍ വിശദീകരിക്കണമെങ്കില്‍ പ്രകാശം കണികകളാണെന്ന് സമ്മതിക്കണം. എന്നാല്ഇതില്‍ നാം വൈരുദ്ധ്യം ദര്‍ശിക്കാറില്ലഉള്‍ക്കൊള്ളാനോ സമ്മതിക്കാനോ പ്രയാസവുമില്ല. സമാനമായ മറ്റൊരു കാര്യംഅത് ദൈവവും മതവും വേദവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും താല്‍പര്യമില്ലഅത് കൊണ്ട് കഴിയുന്നുമില്ല.

12 comments:

  1. This link helps to type in Malayalam:

    http://kerals.com/write_malayalam/malayalam.htm

    ReplyDelete
  2. വിധിയുമായി ബന്ധപ്പെട്ട് ഏറ്റവും യുക്തിപൂര്‍ണമായ ഒരു വിശ്വാസമാണ് ഇസ്ലാമിനുള്ളത്. അതേ പ്രകാരം മനുഷ്യന്റെ ഇഛാസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യത്തിലും മനുഷ്യബുദ്ധിക്കും ചിന്തക്കും ഇണങ്ങുന്ന കാഴ്ചപ്പാട് ഇസ്്‌ലാമിന്റെതു തന്നെ. വിമര്‍ശിക്കാനല്ലാതെ. പകരം ഇതിനേക്കാള്‍ യുക്തമായ ഒന്നും ആരും മുന്നോട്ട് വെക്കുന്നില്ലന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

    ReplyDelete
  3. പോസ്റ്റുമായി ബന്ധം ഇല്ല എങ്കിലും മറ്റു ചിലരോട് ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ചോദ്യം താങ്കളോടും ആവര്‍ത്തിക്കുന്നു.

    ക്രിസ്ത്യാനികള്‍ ദൈവം എന്ന് വിളിക്കുന്ന യേശുക്രിസ്തു ഇസ്ലാം വിശ്വാസപ്രകാരം ഒരു പ്രവാചകന്‍ ആണ്. അദ്ദേഹവും മറ്റുള്ള പ്രവാചകന്മാരെപ്പോലെ അല്ലാഹുവിന്റെ സന്ദേശവാഹകന്‍ മാത്രം ആണ് എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. യേശുക്രിസ്തുവിനു ശേഷം വന്ന പിന്‍ഗാമി ആണ് മുഹമ്മദ്‌ നബി എന്ന് സ്ഥാപിക്കുവാന്‍ പല മുസ്ലിങ്ങളും ക്രിസ്ത്യാനികളുടെ വേദപുസ്തകമായ ബൈബിളിലെ സുവിശേഷങ്ങളില്‍നിന്നും ചില വചനങ്ങള്‍ (യേശു ശിഷ്യര്‍ക്ക് സഹായകനെ വാഗ്ദാനം ചെയ്യുന്നവ‍) ഉദ്ധരിക്കാറുണ്ട്. ഇത്തരം വാദം ഉന്നയിക്കുന്നവര്‍ ബൈബിളിലെ സുവിശേഷങ്ങളില്‍ യേശു പഠിപ്പിച്ച മറ്റു വിഷയങ്ങള്‍ അവഗണിക്കാറാണ് പതിവ്. ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ്‌ നബിയും പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ ആണ്. യേശുക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ്‌ നബി അനുവദിയ്ക്കുന്നുണ്ട്. വിവാഹമോചനം, ബഹുഭാര്യാത്വം, യുദ്ധം തുടങ്ങിയവ അവയില്‍ ചിലതാണ്.

    എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമാകുന്നു?

    ReplyDelete
  4. സന്തോഷ്,
    നിരവധി മുനകളുള്ള "ഒരു" ചോദ്യമാണ്‌ താങ്കള്‍ ചോദിച്ചത്.
    1. ക്രിസ്തു ദൈവമാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു; മുസ്‌ലിംകള്‍ ഇത് അംഗീകരിക്കുന്നില്ല.
    2. ക്രിസ്തു ഒരു പ്രവാചകനാണെന്നാണ്‌ അവര്‍ വിശ്വസിക്കുന്നത്. ക്രിസ്ത്യനികള്‍ക്ക് (യഹൂദന്മാര്‍ക്കും) ഇത് സമ്മതമല്ല.
    3. പ്രവാചകനായ യേശുവിന്റെ പിന്‍ഗാമിയാണ്‌ മുഹമ്മദ് നബിയെന്ന് മുസ്‌ലിംകള്‍ വിശ്വസികുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ ഇത് സമ്മതിക്കുന്നില്ല.
    4. ഈ വാദത്തിന്ന് തെളിവായി മുസ്‌ലിംകള്‍ ബൈബിളില്‍ നിന്ന് ചില വാക്യങ്ങള്‍ ഉദ്ധരികുന്നു. അതിന്നവര്‍ നല്‍കുന്ന വിവക്ഷ ക്രൈസ്തവര്‍ അംഗീകരിക്കുന്നില്ല.
    5. അതേസമയം ക്രിസ്തു പഠിപ്പിച്ച മറ്റു പാഠങ്ങള്‍ മുസ്‌ലിംകള്‍ അംഗീകരിക്കുന്നില്ല.
    6. ഒരേ ദൈവത്തില്‍ നിന്നയക്കപ്പെട്ട രണ്ട് പ്രവാചകന്‍മാരാണ്‌ ഇരുവരുമെങ്കില്‍, യേശുവും മുഹമ്മദും പല നിയമങ്ങളുടെയും കാര്യത്തില്‍ ഭിന്ന ദ്രുവങ്ങളിലായത് എന്ത്കൊണ്ടാണ്‌?
    7. വിവാഹമോചനം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
    8. ബഹുഭാര്യാത്വം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
    9. യുദ്ധം ക്രിസ്തു വിലക്കുന്നു; എന്നാല്‍ മുഹമ്മദ് നബി അംഗീകരിക്കുന്നു. കാരണമെന്ത്?

    "മറ്റു ചിലരോട് ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ചോദ്യം" എന്ന് ചോദ്യത്തെ താങ്കള്‍ വിശേഷിപ്പിച്ചപ്പോള്‍ ഞാന്നൊന്ന് ഞെട്ടിപ്പോയിരുന്നു. മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത്, അതിന്നിടയില്‍, ഒരു കമന്റിലൂടെ ഇതിന്ന് മറുപടി പറയണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടാല്‍ ആരും കുഴങ്ങിപ്പോകും.
    ഇവയെല്ലാം കൂടി ഒരു കമന്റിലെന്നല്ല; സ്വതന്ത്രമായ ഒരു പോസ്റ്റില്‍ പോലും തൃപ്തികരമായി വിശദീകരിക്കാനാവില്ല. അത്കൊണ്ട് ഇതില്‍ ഏറ്റവും അടിസ്ഥാന പരമായ കാര്യം നമുക്ക് ആദ്യം ചര്‍ച്ച ചെയ്യാം എന്ന് കരുതുന്നു. ഞാന്‍ കരുതുന്നത് ക്രിസ്തു ദൈവമാണോ എന്നതാണ്‌ അടിസ്ഥാന പ്രശ്നമെന്നാണ്‌. ഇതിനെ കുറിച്ച് താങ്കള്‍ ഒരു കുറിപ്പ് അയച്ചു തന്നാല്‍, അത് എന്റെ മറുപടിയോട് കൂടി, എന്റെ ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌. അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നു.

    ReplyDelete
  5. ക്രിസ്തു പ്രവാചകന്‍ ആണ് എന്ന വിശ്വാസത്തില്‍ നിന്നുകൊണ്ട് താങ്കള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ.

    6. ഒരേ ദൈവത്തില്‍ നിന്നയക്കപ്പെട്ട രണ്ട് പ്രവാചകന്‍മാരാണ്‌ ഇരുവരുമെങ്കില്‍, യേശുവും മുഹമ്മദും പല നിയമങ്ങളുടെയും കാര്യത്തില്‍ ഭിന്ന ദ്രുവങ്ങളിലായത് എന്ത്കൊണ്ടാണ്‌?
    7. വിവാഹമോചനം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
    8. ബഹുഭാര്യാത്വം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
    9. യുദ്ധം ക്രിസ്തു വിലക്കുന്നു; എന്നാല്‍ മുഹമ്മദ് നബി അംഗീകരിക്കുന്നു. കാരണമെന്ത്?

    (മറ്റു ചിലരോട് എന്ന് പറഞ്ഞത് ജബ്ബാര്‍ മാഷിന്റെ ബ്ലോഗിനെ ഉദ്ദേശിച്ചല്ല, ലത്തീഫ് ഉള്‍പ്പെടെയുള്ളവരോട് ചോദിച്ചിരുന്നു എന്നാണ്)

    ReplyDelete
  6. ഇസ്‌ലാമും ക്രിസ്തുമതവുമായി ബന്ധപ്പെട്ട ചര്‍ച്ച ഇനി ഇവിടെ (http://islam-malayalam.blogspot.com/2010/10/blog-post.html) തുടരുന്നതാണ്‌.

    ReplyDelete
  7. Assalamu alaikkum, Br. Aalikoya,

    Your post's text is unreadable. would you pls. check.

    ReplyDelete
  8. PIPPILADHAAN II
    മത്തായി - 17:2
    അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീർന്നു.

    നമ്മള്‍ ആദ്യ ആദത്തെപ്പോലെ നീതിമാന്മാരകും
    റോമർ - 5:19
    ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.

    റോമർ - 8:3
    ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.
    ഗലാത്യർ 5:16-26

    16 ഞാന്‍ നിങ്ങളോട് പറയുന്നൂ , ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്.
    17 ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും എതിരാണ് . അവ പരസ്പരം എതിര്ക്കുന്നത് നിമിത്തം ,ആഗ്രഹിക്കുന്നത് ചെയ്യാന്‍ നിങ്ങള്ക്ക് സാധി ക്കാതെ വരുന്നു.
    18 ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.

    19 ജഡത്തിന്റെ പ്രവൃത്തികളോ വ്യഭിചാരം , അശുദ്ധി, ദുഷ്കാമം, ദുര്‍വൃത്തി, വിഗ്രഹാരാധന,

    20 ആഭിചാരം, ശത്രുത ,കലഹം ,അസൂയ , കോപം ,മാത്സര്യം ,ഭിന്നത ,വിഭാഗിയ ചിന്ത , ക്രോധം, ശാഠ്യം,
    21 വിദ്വേഷം , ഭിന്നത, അസൂയ, മദ്യപാനം, മതിരോത്സവം, മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

    22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,

    23 ഇന്ദ്രിയജയം( ആത്മസംയമനം) എന്നിവയാണ് . ; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
    24 ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.

    25 ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.

    26 നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.
    Romans 7:15-25
    15 I do not understand what I do. For what I want to do I do not do, but what I hate I do. 16 And if I do what I do not want to do, I agree that the law is good. 17 As it is, it is no longer I myself who do it, but it is sin living in me. 18 For I know that good itself does not dwell in me, that is, in my sinful flesh. For I have the desire to do what is good, but I cannot carry it out. 19 For I do not do the good I want to do, but the evil I do not want to do—this I keep on doing. 20 Now if I do what I do not want to do, it is no longer I who do it, but it is sin living in me that does it.
    21 So I find this law at work: Although I want to do good, evil is right there with me. 22 For in my inner being I delight in God’s law; 23 but I see another law at work in me, waging war against the law of my mind and making me a prisoner of the law of sin at work within me. 24 What a wretched man I am! Who will rescue me from this body that is subject to death? 25 Thanks be to God, who delivers me through Jesus Christ our Lord!
    So then, I myself in my mind am a slave to God’s law, but in my sinful flesh a slave to the law of sin.
    റോമാ 8:4
    അവിടുന്ന് തന്റെ പുത്രനെ പാപപരിഹാരത്തിനു വേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില് ‍അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു.

    ReplyDelete
  9. ദൈവത്തിന്‍റെ വിനോദം നോക്കണേ!!! അവന്‍റെ സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചുവെന്നു ദൈവ വചനം പറയുന്നു. എല്ലാവരും ദൈവ മക്കളും. ദൈവത്തിനു രൂപം ഉണ്ടോ? രൂപമുണ്ടങ്കില്‍ ‍ അവന്‍ കണ്ണുപൊട്ടനോ, വീല്‍ചെയറില്‍ നടക്കുന്നവനോ, മാനസ്സിക വിഭ്രാന്തിക്കാരനോ, ബുദ്ധിമാന്ദ്യം അല്ലായെങ്കില്‍ മറ്റുവൈകല്യങ്ങള്‍ ഉള്ളവനോ? ദുഷ്ടനായ സീസറിന്‍റെരൂപമോ താത്വികനായ സോക്രട്ടീസിന്‍റെ രൂപമോ? ദൈവികവാദികള്‍ക്കോ അറിയില്ല, എങ്കിലും യുക്തിഹീനമായ വാചക കസര്‍ത്ത് മുമ്പിലും.
    എന്നെ കുറ്റപ്പെടുത്തുവാന്‍ ഒരവസരം കൂടി തരട്ടെ.
    വചനം വായിച്ചാലും മനസിലാകനമെന്നില്ല, അതില്‍ നമ്മുടെ പാരമ്പര്യമായ പഠിപ്പിക്കലുകള്‍ക്ക് വിശ്വാസങ്ങള്‍ക്ക് ഒക്കെ ഒരു സ്വാധീനമുണ്ട്.
    അവന്‍റെ സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചുവെന്നു ദൈവ വചനം പറയുന്നു. അത് ശരിതന്നെ. എന്നാല്‍ ആ രൂപത്തിന് മാറ്റം വന്നകാര്യം നമ്മള്‍ സൌകര്യപൂര്‍വ്വം മറന്നുകളയുന്നൂ. ഇന്നും നമ്മള്‍ ആദ്യത്തെ ദൈവത്തിന്‍റെ രൂപത്തിലായിരുന്നു എങ്കില്‍ , യേശു നുണപറഞ്ഞു. ദൈവത്തിന്‍റെ രൂപം മാറ്റി മനുഷ്യന്‍റെ രൂപത്തില്‍ നമ്മുടെ രെക്ഷക്കെത്തെണ്ട കാര്യമില്ലല്ലോ?
    ഇപ്പോഴത്തെ നമ്മള്‍ ദൈവത്തിന്‍റെ രൂപത്തിലല്ല മറിച്ചു അവസ്ഥാമാറ്റം വന്ന മനുഷ്യന്‍റെ രൂപത്തിലാണ് അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.
    ഫിലിപ്പി 2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
    7 വിചാരിക്കാതെ ദാസരൂപം എടുത്തു
    8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൽ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
    9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി

    ഇപ്പോഴത്തെ നമ്മള്‍ ദൈവത്തിന്‍റെ രൂപത്തിലല്ല മറിച്ചു അവസ്ഥാമാറ്റം വന്ന മനുഷ്യന്‍റെ രൂപത്തിലാണ്
    ഉല്പത്തി - 5:3
    ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.

    ദൈവ രൂപത്തില്‍ ( പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന ആദം) ആകാന്‍ പോകുന്നതേയുള്ളൂ.
    റോമർ - 8:29
    അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

    ഇന്നല്ല അന്നാണ് എന്ന് പറയുന്നത് കണ്ടാലും
    മത്തായി - 13:43
    അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
    ദൈവത്തിന്‍റെ രൂപത്തിലായിട്ടില്ല
    കൊരിന്ത്യർ 2 - 3:18
    എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
    ആദത്തിന് ദൈവവുമായി സംസാരിക്കാന്‍ പറ്റുമായിരുന്നൂ. ഭാവിയില്‍ ( അവന്റെ രൂപത്തിലായി ക്കഴിഞ്ഞു) നമുക്കും പറ്റും.
    കൊരിന്ത്യർ 1 - 13:12
    ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും,

    അവന്‍റെ സാദൃശ്യം കിട്ടാനിരിക്കുന്നതെയുള്ളൂ
    യോഹന്നാൻ 1 - 3:2
    പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
    ആദത്തിന്‍റെ സാദൃശ്യം ധരിച്ചതുപോലെ ദൈവത്തിന്‍റെ സാദൃശ്യം ധരിക്കും( Future ) ധരിച്ചിട്ടില്ല.
    കൊരിന്ത്യർ 1 - 15:49
    നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.
    നമ്മള്‍ ദൈവത്തിന്‍റെ രൂപത്തിലായിട്ടില്ല ,ആകുമ്പോഴുള്ള ഏകദേശരൂപം ഇങ്ങനെയാണ്
    മത്തായി - 17:2
    അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീർന്നു.

    നമ്മള്‍ ആദ്യ ആദത്തെപ്പോലെ നീതിമാന്മാരകും
    റോമർ - 5:19
    ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.

    റോമർ - 8:3
    ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.
    ഗലാത്യർ 5:16-26

    ReplyDelete
    Replies
    1. cont.

      Delete