Friday, October 22, 2010

മനുഷ്യേച്ഛയും ദൈവേച്ഛയും 

(ഇതൊരു സ്വതന്ത്ര പോസ്റ്റല്ല; മറ്റൊരു  ബ്ലോഗില്‍,  ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ടെഴുതിയ, ചില കമന്റുകളാണ്‌. ഈ വിഷയ ചര്‍ച്ച ഇവിടെയും ആകാം എന്ന് കരുതുന്നു. എല്ലാവര്‍ക്കും സ്വാഗതം.)

 "മനുഷ്യന്‍റെ ജീവിതം ദൈവം രചിച്ച ഒരു നാടകമാണ്‌. കഥാപാത്രങ്ങളെയും അവരുടെ റോളുകളും ദൈവം നിശ്ചയിക്കുന്നു. ഓരോ രംഗത്തും ഓരോരുത്തരും എന്തൊക്കെ ചെയ്യണമെന്നും പറയണമെന്നും ദൈവം തീരുമാനിക്കുന്നു. ആ തീരുമാനം അവന്‍ രേഖപ്പെടുത്തി വയ്ക്കുന്നു. ആ തീരുമാനപ്രകരം മാത്രം, ആര്‍ക്കും ഒരു സ്വാതന്ത്ര്യവുമില്ലാതെ, കാര്യങ്ങള്‍ നടക്കുന്നു. അവസാനം ചിലര്‍ സ്വര്‍ഗ്ഗത്തിലും ചിലര്‍ നരകത്തിലും എത്തുന്നു." ഇങ്ങനെ ഒരു നാടകം ദൈവം ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ കൊണ്ട് തെളിയിക്കാന്‍ സാധ്യമാണോ?
***********************

1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2.
മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
3.
പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
4.
പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
5.
മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. 
6.
തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌. 
7.
ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
ഇത് മനുഷ്യനെ ദൈവം അറിയിച്ചിട്ടുള്ള വസ്തുതകളാണ്‌. 
ഇതൊക്കെ നിഷേധിക്കാന്‍ പറ്റുന്ന വല്ലതും ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കാന്‍ സാധ്യമാണോ?
ഒരു വിഷയം തെളിയിക്കേണ്ടത് ആ വിഷയം ​കൈകാര്യം ചെയ്ത സൂക്തം ഉപയോഗിച്ചുകൊണ്ടാണെന്ന് പ്രത്യേകം ഓര്‍മ്മിക്കുക.
*********************** 
  
  
1. മനുഷ്യേച്ഛയും ദൈവേച്ഛയും ഉണ്ട്. 
2.
മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണ്‌.
3.
സന്‍മാര്‍ഗ്ഗമോ ദുര്‍മാര്‍ഗ്ഗമോ രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ മനുഷ്യേച്ഛയ്ക്ക് സാധിക്കും. 
4.
മനുഷ്യന്‍ എന്ത് തെരഞ്ഞെടുത്താലും ആ വഴിക്ക് അല്ലാഹു അവനെ നയിക്കും. 
5.
അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കി/ ദുര്‍മാര്‍ഗ്ഗത്തിആക്കി എന്ന് പറയുന്നത് ഇതിനെ സംബന്ധിച്ചാണ്‌.
6.
രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ അല്ലാഹു മനുഷ്യനെ നിര്‍ബന്ധിക്കുന്നില്ല.
7.
അത്കൊണ്ട് തന്റെ തെരഞ്ഞെടുപ്പിന്‌ മനുഷ്യനാണ്‌ ഉത്തരവാദി; അല്ലാതെ അല്ലാഹുവല്ല. 
ഇതൊക്കെയാണ്‌ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. മൌദൂദി സാഹിബ് ഇതിന്ന് വിരുദ്ധമായി എന്തോ എഴുതിയിരിക്കുന്നു എന്ന രീതിയിലായി പിന്നെ പ്രചാരണം. ഈ കാര്യങ്ങള്‍ക്ക് വിരുദ്ധമായി മൌദൂദി സാഹിബ് വല്ലതും എഴുതിയത് ആര്‍ക്കെങ്കിലും കാണിക്കാമോ?
************************** 

''ഒരാള്‍ സന്‍മാര്‍ഗ്ഗം ഇച്ഛിക്കുമ്പോള്‍, ദൈവം അയാള്‍ക്കത് നല്‍കാതെ, അയാളെ ദുര്‍മാര്‍ഗ്ഗത്തിലാക്കും'' എന്ന് മൌദൂദി സാഹിബ് പറഞ്ഞിട്ടുണ്ടോ?

''വിശ്വാസം, നിഷേധം' ഇവ രണ്ടും അല്ലാഹു അടിച്ചേല്‍പ്പിക്കുന്നു'' എന്ന് മൌദൂദി സാഹിബ് പറഞ്ഞോ? 

"
എന്നിട്ട് അകാരണമായി മനുഷ്യനെ നരകത്തിലിടും" എന്നും മൌദൂദി സാഹിബ് പറഞ്ഞോ?

"
മനുഷ്യന്ന്‌ ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ട് അവനെ പരീക്ഷണ വിധേയനാക്കുന്നില്ല" എന്നും മൌദൂദി സാഹിബ് പറഞ്ഞോ? 
"അവന്റെ തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തിലല്ല സ്വര്‍ഗ്ഗ നരകങ്ങള്‍ നല്‍കുന്നത്" എന്ന് മൌദൂദി സാഹിബ് പറഞ്ഞോ?
''മനുഷ്യേച്ഛക്ക് വിരുദ്ധമായി അല്ലാഹു മനുഷ്യനെ സന്‍മാര്‍ഗ്ഗത്തിലോ ദുര്‍മാര്‍ഗ്ഗത്തിലോ ആക്കും'' എന്ന് മൌദൂദി സാഹിബ് പറഞ്ഞോ?
************************


ഒരേസമയത്ത് തന്നെ രണ്ടും (ദൈവേച്ഛയും മനുഷ്യേച്ഛയും) ഉണ്ടെന്നര്‍ത്ഥം. ഇതാണ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്ന കാര്യംഅത് മനുഷ്യ ജീവിതത്തിലെ ഒരു ദ്വന്ദഭാവമാണ്‌. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്തത്. 
ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ലശുദ്ധശാസ്ത്രം പഠിക്കുമ്പോഴും ഇത്പോലുള്ള ദ്വന്ദഭാവം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് തരംഗങ്ങളായിട്ടോ അതോ കണികകളായിട്ടോപ്രകാശത്തിന്റെ ചില സവിശേഷതകള്‍ വിശദീകരിക്കാന്‍ പ്രകാശം തരംഗമാണെന്ന് സമ്മതിക്കണം. എന്നാല്‍ മറ്റു ചില സവിശേഷതകള്‍ വിശദീകരിക്കണമെങ്കില്‍ പ്രകാശം കണികകളാണെന്ന് സമ്മതിക്കണം. എന്നാല്ഇതില്‍ നാം വൈരുദ്ധ്യം ദര്‍ശിക്കാറില്ലഉള്‍ക്കൊള്ളാനോ സമ്മതിക്കാനോ പ്രയാസവുമില്ല. സമാനമായ മറ്റൊരു കാര്യംഅത് ദൈവവും മതവും വേദവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും താല്‍പര്യമില്ലഅത് കൊണ്ട് കഴിയുന്നുമില്ല.



Saturday, October 16, 2010

മനുഷ്യജീവിതം: ദൈവം ആവിഷ്കരിച്ച നാടകം?

മനുഷ്യജീവിതം: ദൈവം ആവിഷ്കരിച്ച നാടകം?


Jabber: "മനുഷ്യരെല്ലാം നല്ലവരാകണമെന്ന് എന്തായാലും ദൈവം ആഗ്രഹിക്കുന്നില്ല.

അങ്ങനെ ആഗ്രഹിക്കുന്നു എങ്കില്‍ അതു സാധ്യമാക്കാന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയും.

പക്ഷെ ദൈവം മനുഷ്യരെ വഴി പിഴപ്പിക്കാനുംനരകത്തിലിടാനുമാണു തീരുമാനിച്ചിരിക്കുന്നത്.

ദൈവം കാരുണ്യവാനുമാണ്.

മനുഷ്യനു സ്വതന്ത്രമായി തീരുമാനമെടുക്കാം. പക്ഷെ അവന്‍ എന്തു തീരുമാനിക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്.

വൈരുദ്ധ്യമില്ലെന്നു ലതീഫും ആലിക്കോയയും പറയുന്നു. ഇനി ഈ ചര്‍ച്ച മുന്നോട്ടു പോകുമെന്നു തോന്നുന്നില്ല."

Alikoya:  ലോകത്തുള്ള സകല മനുഷ്യരെയും നേര്‍മാര്‍ഗ്ഗത്തിലാക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്നത് സാധിക്കുമായിരുന്നു; ഒരു സംശയവുമില്ല. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്‌. പക്ഷെ, അപ്പോള്‍ അവന്ന് 'മനുഷ്യനെ', ഇന്ന് നാം കാണുന്ന മനുഷ്യനെ, സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നില്ല. മനുഷ്യന്റെ മഹത്വമറിയുന്നവരോടേ ഇത് പറഞ്ഞിട്ട് കാര്യമുള്ളു. മറ്റു മൃഗങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരു മൃഗമാണ്‌ താനും എന്ന് വിചാരിക്കുന്നവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍  സധിക്കുകയില്ലെന്നറിയാം. ഓരോ വസ്തുവിന്നും ദൈവം  അതിന്റെ ഉണ്മ നല്‍കിയത് ഓരോ ദൌത്യം നിര്‍വ്വഹിക്കാന്‍ വേണ്ടിയാണ്‌. 
മനുഷ്യന്ന് ഈ ലോകം ഒരു പരീക്ഷണ ഗേഹമാണ്‌; അതാണ്‌ ദൈവനിശ്ചയം. ഇത് നടക്കണമെങ്കില്‍ എല്ലാവരെയും ദൈവം നല്ലവരാക്കാനോ ചീത്തയാക്കാനോ തീരുമനിക്കുകയല്ല; അവന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കുകയാണ്‌ വേണ്ടത്. അതാണ്‌ താന്‍ ചെയ്തതെന്ന് ദൈവം വ്യക്തമാക്കിയിട്ടുണ്ട്; നിരവധി ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ:
 
"നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അവന്‍ നന്നായി അറിയുന്നുണ്ട്. ആര്‍ സല്‍ക്കര്‍മവും കൊണ്ട് വരുന്നുവോ, അവന് അതിനേക്കാള്‍ വിശിഷ്ടമായ പ്രതിഫലം ലഭിക്കും. അത്തരമാളുകള്‍ ആ നാളിന്റെ ഭീതിയില്‍നിന്ന് സുരക്ഷിതരുമായിരിക്കും. തിന്മയുംകൊണ്ട് വരുന്നവനോ, അത്തരമാളുകളൊക്കെയും നരകത്തില്‍ മുഖംകുത്തി തള്ളിയിടപ്പെടുന്നതാകുന്നു. ചെയ്ത കര്‍മത്തിന്റേതല്ലാതെ മറ്റെന്തു ഫലമാണ് നിങ്ങള്‍ക്ക് കിട്ടുക? " (27:88-90)

"
പ്രവാചകന്‍, ജനങ്ങളെ അറിയിച്ചുകൊള്ളുക: `നിങ്ങളുടെ ഹൃദയങ്ങളിലുള്ളതെന്തോ, അത്-നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിച്ചുവച്ചാലും-അല്ലാഹു അറിയുന്നുണ്ട്. വാനലോകങ്ങളിലും ഭൂമിയിലുമുള്ളതൊന്നും അവന്റെ ജ്ഞാനത്തിനതീതമല്ല. അവന്റെ കഴിവ് സകലത്തേയും വലയം ചെയ്തതല്ലോ.` ഓരോ മനുഷ്യനും താനനുഷ്ഠിച്ച സല്‍കര്‍മത്തിന്റെയും ദുഷ്ക്കര്‍മത്തിന്റെയും ഫലം കണ്ടെത്തുന്ന ഒരുനാള്‍ വരാനിരിക്കുന്നു. അന്നാളില്‍, തന്നില്‍നിന്ന് ആ ദിനം അതിദൂരം അകന്നുപോയെങ്കില്‍ എന്നത്രെ മനുഷ്യന്‍ ആഗ്രഹിക്കുക. അല്ലാഹു നിങ്ങളെ അവനെക്കുറിച്ചു ഭയപ്പെടുത്തുന്നു. അല്ലാഹു അവന്റെ അടിമകളോട് അതിരറ്റ ദയയുള്ളവനാകുന്നു." (3:29-30)

"
പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ട ജനങ്ങളെ നാം തീര്‍ച്ചയായും ചോദ്യംചെയ്യും. പ്രവാചകന്മാരോടും നാം ചോദിക്കുന്നതാകുന്നു; (അവര്‍ തങ്ങളുടെ ദൌത്യം എത്രത്തോളം നിര്‍വഹിച്ചുവെന്നും അതിന്റെ പ്രതികരണം എന്തായിരുന്നുവെന്നും). അനന്തരം നാം തന്നെ വ്യക്തമായ അറിവോടെ, കഴിഞ്ഞുപോയതെല്ലാം അവര്‍ക്കു വിവരിച്ചുകൊടുക്കും. നാമോ, എങ്ങും മറഞ്ഞുപോയിട്ടൊന്നുമുണ്‍ായിരുന്നില്ല. അന്നാളില്‍ തൂക്കം സാക്ഷാല്‍ സത്യമാകുന്നു. ആരുടെ തട്ട് ഭാരംതൂങ്ങുന്നുവോ, അവനായിരിക്കും വിജയം പ്രാപിച്ചവന്‍. ആരുടെ തട്ട് ഭാരശൂന്യമാകുന്നുവോ, അവര്‍ സ്വയം നഷ്ടത്തിലകപ്പെടുത്തിയവരാകുന്നു. എന്തെന്നാല്‍ അവര്‍ നമ്മുടെ സൂക്തങ്ങളോടു ധിക്കാരമനുവര്‍ത്തിച്ചുകൊണ്‍ണ്ടിരിക്കുകയായിരുന്നു." (7:6-9)

"
വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: `യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോ ള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.` ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു." (14:22)

=
ഇതും ഇതു പോലുള്ളതുമായ സൂക്തങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍: 
1.
അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2.
മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
3.
പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
4.
പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
5.
മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. 
6.
തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌. 
7.
ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
ഇത് മനുഷ്യനെ ദൈവം അറിയിച്ചിട്ടുള്ള വസ്തുതകളാണ്‌.


മനുഷ്യന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയതിന്റെ അനന്തരഫലമായിട്ടാണ്‌ ദൈവത്തിന്ന് ഇത് പറയാന്‍ സധിക്കുന്നത്. ഈ ഇച്ഛാസ്വാതന്ത്ര്യം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ഇത് സര്‍വ്വതന്ത്ര സ്വതന്ത്രമല്ല; അല്ലാഹുവിന്റെ ഇച്ഛയ്ക്ക്, അഥവാ നാം ജീവിച്ചിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് വിധേയമാണ്‌. ആ സാഹചര്യം നാം സ്വയം തീരുമാനിക്കുന്നതല്ലല്ലോ.
അതേസമയംമനുഷ്യന്ന് നല്‍കിയ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ അല്ലാഹു ഉണ്ടാക്കിവച്ചിട്ടില്ല. അഥവാ ദൈവേച്ഛ മനുഷ്യേച്ഛയെ നിരാകരിക്കുന്നില്ല.
നേരെ മറിച്ച്, എന്താണോ മനുഷ്യേച്ഛ അത് പൂര്‍ത്തീകരിച്ചു കൊടുക്കുകയാണ്‌ ദൈവേച്ഛ ചെയ്യുക എന്നും വ്യക്തമക്കപ്പെട്ടിട്ടുണ്ട്. "എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (4/115) 
അല്ലാഹു ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നു എന്ന് പറഞ്ഞതിന്റെ പൊരുളിതാണ്‌. ആരാണോ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവനെ ആ വഴിക്ക് അല്ലാഹു നടത്തുന്നു. 'തെളിയ്ക്കുന്ന വഴിക്ക് നടക്കാത്തവനെ നടക്കുന്ന വഴിക്ക് തെളി ക്കുക' എന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. അവന്‍ തിരിഞ്ഞ ഭാഗത്തേക്ക് അവനെ നാം തിരിച്ചുവിടും എന്നാല്‍ ദൈവം മനുഷ്യേച്ഛ നടപ്പിലാകുന്നു എന്ന് തന്നെയാണല്ലോ അതിന്നര്‍ത്ഥം.
ഇവിടെ തെരഞ്ഞെടുപ്പ് മനുഷ്യന്റേതാണ്‌. അത്കൊണ്ട് തന്നെ അവന്‍ ഉത്തരവദിയുമാണ്‌.
ഒരേസമയത്ത് തന്നെ രണ്ടും (ദൈവേച്ഛയും  മനുഷ്യേച്ഛയും) ഉണ്ടെന്നര്‍ത്ഥം. ഇതാണ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്ന കാര്യം; അത് മനുഷ്യ ജീവിതത്തിലെ ഒരു ദ്വന്ദഭാവമാണ്‌. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്തത്. 
ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല; ശുദ്ധശാസ്ത്രം പഠിക്കുമ്പോഴും ഇത്പോലുള്ള ദ്വന്ദഭാവം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് തരംഗങ്ങളായിട്ടോ  അതോ കണികകളായിട്ടോ? പ്രകാശത്തിന്റെ ചില സവിശേഷതകള്‍ വിശദീകരിക്കാന്‍ പ്രകാശം തരംഗമാണെന്ന് സമ്മതിക്കണം. എന്നാല്‍ മറ്റു ചില സവിശേഷതകള്‍ വിശദീകരിക്കണമെങ്കില്‍  പ്രകാശം കണികകളാണെന്ന് സമ്മതിക്കണം. എന്നാല്, ഇതില്‍ നാം വൈരുദ്ധ്യം ദര്‍ശിക്കാറില്ല; ഉള്‍ക്കൊള്ളാനോ സമ്മതിക്കാനോ പ്രയാസവുമില്ല. സമാനമായ മറ്റൊരു കാര്യം, അത് ദൈവവും മതവും വേദവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും താല്‍പര്യമില്ല; അത് കൊണ്ട് കഴിയുന്നുമില്ല.

ദൈവേച്ഛയുടെയും മനുഷ്യേച്ഛയുടെയും തോത് എത്രയാണെന്ന് അല്ലാഹുവിന്നറിയാം; മനുഷ്യേച്ഛയുടെ അളവെത്രയോ അതിന്റെ തോതനുസരിച്ചുള്ള ഉത്തരവാദിത്തമാണ്‌ നമുക്കുണ്ടാവുക.  'മറന്നുകൊണ്ടോ അറിവില്ലാതെയോ നിര്‍ബന്ധിതനായിട്ടോ ചെയ്യുന്ന ഒരു കാര്യത്തിന്നും മനുഷ്യന്‍ ഉത്തരവദിയല്ലെന്ന് പ്രവാചകന്‍ പറഞ്ഞിരിക്കുന്നു. എന്നിരിക്കെ അല്ലാഹു മനുഷ്യനെ കൊണ്ട് നിര്‍ബന്ധിച്ച് കുറ്റം ചെയ്യിക്കുക എന്നിട്ട് അവനെ ശിക്ഷിക്കുകയും ചെയ്യുക; ഇത് അസംഭവ്യമാണ്‌. ഇങ്ങനെ സംഭവിക്കുമെന്നും അല്ലാഹു പറഞ്ഞിട്ടില്ല. അല്ലാഹു നീതിമാനും ദയാലുവും കാരുണ്യവാനും പാപങ്ങള്‍ പൊറുക്കുന്നവനുമാണ്‌. ഇ വിശേഷണങ്ങളുടെ നിഷേധമായി പരിണമിക്കുന്ന ഒരു നീക്കവും അല്ലാഹുവില്‍ നിന്നുണ്ടാവുകയില്ല.

ഇനി ചോദിക്കട്ടെ: "മനുഷ്യന്‍റെ ജീവിതം ദൈവം രചിച്ച ഒരു നാടകമാണ്‌. കഥാപാത്രങ്ങളെയും അവരുടെ റോളുകളും ദൈവം നിശ്ചയിക്കുന്നു. ഓരോ രംഗത്തും ഓരോരുത്തരും എന്തൊക്കെ ചെയ്യണമെന്നും പറയണമെന്നും ദൈവം തീരുമാനിക്കുന്നു. ആ തീരുമാനം അവന്‍ രേഖപ്പെടുത്തി വയ്ക്കുന്നു. ആ തീരുമാനപ്രകരം മാത്രം, ആര്‍ക്കും ഒരു സ്വാതന്ത്ര്യവുമില്ലാതെ, കാര്യങ്ങള്‍ നടക്കുന്നു. അവസാനം ചിലര്‍ സ്വര്‍ഗ്ഗത്തിലും ചിലര്‍ നരകത്തിലും എത്തുന്നു." ഇങ്ങനെ ഒരു നാടകം ദൈവം ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ കൊണ്ട് തെളിയിക്കാന്‍ സാധ്യമാണോ?






Monday, October 11, 2010

ഗ്രീക്ക് ചിന്ത

(ഇ.എ. ജബ്ബാറിന്‍റെ ബ്ലോഗിലെഴുതിയ പ്രതികരണം)
യുക്തി said: "ഇസ്ലാമികലോകത്ത് ഗ്രീക്ക് ചിന്തയുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നത് തടയാനും സ്വതന്ത്രചിന്തയുടെ വേരറുക്കാനും വേണ്ടിയാണ് ഇമാം ഗസ്സാലി തത്ത്വചിന്തകരുടെ അസാംഗത്യം എഴുതിയത്. മനുഷ്യന്റെ ചിന്തകള്‍ ഖുര്‍ആനും ഹദീസിനും (നബിവചനങ്ങള്‍) വിധേയമായിരിക്കണമെന്നും അല്ലാഹുവിന്റെ വചനങ്ങളു ടെ സമാഹാരമായ ഖുര്‍ആന്‍ അല്ലാതെ മനുഷ്യന് മറ്റു ജ്ഞാനസ്രോതസ്സു കള്‍ ഇല്ലെന്നുമായിരുന്നു ഗസ്സാലിയുടെ ശാഠ്യം."

= ഗ്രീക് തത്വചിന്തയെ തൊട്ടാല്‍ യുക്തിവാദിക്ക് കലി വരും. കാരണം അതിന്‍റെ മാറാപ്പാണല്ലോ ഇവര്‍ പേറിനടക്കുന്നത്. 
ഗ്രീക് സ്വാധീനം റോമന്‍ സംസ്കാരത്തില്‍ കടന്നു കൂടി. 
റോമന്‍ സ്വാധീനം ആധുനിക പാശ്ചാത്യ ചീന്തയില്‍ കടന്നു കൂടി. 
അതാണ്‌ യുക്തിവാദമെന്ന പേരില്‍ ഇവിടെ ചെലവാക്കുന്നത്. 
എന്നാല്‍ പുറത്ത് പറയുന്നതോ, ആധുനിക ശാസ്ത്രത്തിന്‍റെ വളര്‍ച്ചയുടെ ഫലമായി രൂപപ്പെട്ടു വന്ന ഒരു പുതിയ പ്രതിഭാസമാണ്‌ യുക്തിവാദം എന്നാണ്‌.

"On the other hand, there were people such as Greek philosopher Aristotle who did not like the idea that the universe had a beginning. They felt that would imply divine intervention. They preferred to believe that the universe had existed and would exist for ever. Something that was eternal was more perfect than something that had to be created." Page 78, Black Holes and Baby Universe By Stephen Hawking)



മദ്യനിരോധനം: ഖുര്‍ആനില്‍

മദ്യനിരോധനം: ഖുര്‍ആനില്‍


സുധീര്‍്‌ഓയൂര്‍ Said..: "അലികോയ എന്നെ ഒന്ന് തിരുത്തുമോ ?

* ദൈവം ഖുരനാണോ( ദൈവത്തിന്റെ നിയമ സംഹിത) , മനുഷ്യനെ ആണോ ആദ്യം ഉണ്ടാക്കിയത് ?
* എന്ത് കൊണ്ടാണ് ദൈവംത്തിനു തന്റെ നിയമങ്ങളില്‍ അവസരങ്ങള്‍ക്ക് അനുസരിച്ച് തിരുത്താനും , റദ്ദ്‌ ചെയ്യാനും ഒക്കെ ഇടവന്നത് ?

* സര്‍വശക്തനായ ദൈവം ഒരു ദീര്‍ഘ ദൃഷ്ടി ഉള്ള അലായിരുനില്ലേ 

മദ്യം നിഷിദ്ധം ആക്കിയത്തിലും ഇത് പോലെ ഉള്ള അബതങ്ങള്‍ ദൈവത്തിനു പറ്റിയതായി കേട്ടിട്ടുണ്ട്."

= താങ്കള്‍ മുന്‍വിധികള്‍ക്കടിമയാണെങ്കില്‍ താങ്കളെ തിരുത്താന്‍ ആര്‍ക്കും കഴിയില്ല. അല്ലെങ്കില്‍ തീര്‍ച്ചയായും സാധിക്കും. 
* കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന ശൈലിയിലുള്ള ചോദ്യം ഞാന്‍ അവഗണിക്കുന്നു.
* നിയമങ്ങളിലെ തിരുത്തല്‍ മനുഷ്യനെ പരിഗണിച്ചു കൊണ്ടുള്ളതാണ്‌. മനുഷ്യരെ പരിവര്‍ത്തിപ്പിക്കാനാവശ്യമായ രീതിയില്‍ ക്രമപ്രവൃദ്ധമായാണ്‌ അവന്‍ നിയമം നല്‍കിയത്. മദ്യത്തിന്‍റെ കാര്യത്തില്‍ ദൈവത്തിന്ന് ഒരു അവ്യക്തതയും ഉണ്ടായിരുന്നില്ല. എന്നാല്‍ മദ്യം ശീലമാക്കിയ മനുഷ്യനെ മദ്യമുക്തനാക്കാന്‍ ആവശ്യമായ മൂന്നു പടിയായാണ്‌ ദൈവം മദ്യം നിരോധിച്ചത്. വളരെ വ്യക്തമായ മനഃശാസ്ത്ര സമീപനമായിരുന്നു അത്. 
1. ആദ്യ ഘട്ടത്തില്‍, മദ്യത്തില്‍ നന്‍മയും തിന്‍മയുമുണ്ടെന്നും എന്നാല്‍ നന്‍മ കുറവും തിന്‍മ കൂടുതലുമാണെന്നും പറഞ്ഞു വച്ചു.
2. രണ്ടാം ഘട്ടത്തില്‍ നമസ്‌കാര വേളയില്‍ മത്ത് ബാധിച്ചവരാകാന്‍ പാടില്ലെന്ന നിബന്ധനയോടെ മദ്യം കഴിക്കുന്നത് തുടരാന്‍ അനുവദിച്ചു. 
3. മൂന്നാം ഘട്ടത്തില്‍ പൂര്‍ണ്ണമായും മദ്യം നിരോധിച്ചു. 

ആ ഘട്ടത്തില്‍ മദീനയിലെ തെരുവില്‍ മദ്യം ഒഴുക്കിക്കളഞ്ഞു കൊണ്ട് വളരെ പെട്ടെന്ന് തന്നെ അവര്‍ ആ കല്‍പ്പന അനുസരിച്ചു. മദ്യപിക്കാന്‍ വേണ്ടി ജീവിച്ചിരുന്ന ആ ജനത മദ്യത്തെ വെറുക്കാന്‍ ഖുര്‍ആനിന്‍റെ ഒരു കല്‍പ്പന മതിയായിരുന്നു എന്ന് അറിയണം. ഈ വിധം മദ്യം വര്‍ജ്ജിക്കാന്‍ കഴിഞ്ഞ ഒരു സമൂഹത്തെ ലോക ചരിത്രത്തില്‍ വേറെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? അതായിരുന്നു ഖുര്‍ആനിന്‍റെ കഴിവ്. അതൊന്ന് പഠിച്ചു നോക്കാന്‍ ശ്രമിക്കുക.
thafheem.net


.....

സുധീര്‍_ഓയൂര്‍ said...:
അപ്പോള്‍ മദ്യപിച്ചു മസ്കരിച്ചപ്പോള്‍ ഉണ്ടായ തെറ്റല്ല അല്ലെ പെട്ടാന്നുണ്ടായ നിരോധനത്തിന് കാരണം ?

= പെട്ടെന്നുണ്ടാകുന്ന 'പ്രകോപന'ങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല അല്ലാഹു മനുഷ്യന്ന് നിയമം നല്‍കുന്നത്. മദ്യത്തിന്‍റെ കാര്യത്തിലെന്ന പോലെ എല്ലാ കാര്യങ്ങളിലും അവന്‍ യുക്തി പൂര്‍വ്വമാണ്‌ ഇടപെട്ടത്. ആ ജനതയ പരിവര്‍ത്തിപ്പിക്കാന്‍ ഖുര്‍ആനിന്‌ സാധിച്ചത് അത്കൊണ്ടാണ്‌. "ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു" എന്ന് അല്ലാഹു പറഞ്ഞപ്പോഴുള്ള അവസ്ഥ പ്രവാചകത്വത്തിന്‍റെ ഒന്നാം നാളില്‍ തന്നെ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. ഈ പടിപടിയായുള്ള വളര്‍ച്ചയുടെ ഭാഗമായാണ്‌ ഖുര്‍ആനില്‍ അദ്യമവതരിപ്പിച്ചത് റദ്ദ് ചെയ്യുന്നതും മറ്റും നാം കാണുന്നത്. ഖുര്‍ആനിന്‍റെ പ്രഖ്യാപിത ശത്രുക്കള്‍ക്ക് 'മുഹമ്മദ് അപ്പപ്പോള്‍ തോന്നുന്നത് അപ്പപ്പോള്‍ പറഞ്ഞു; പിന്നെ തോന്നുമ്പോള്‍ തോന്നുന്നത് തോന്നുമ്പോള്‍ തിരുത്തി' എന്നൊക്കെ വിളിച്ചു കൂവിക്കൊണ്ടിരുന്നാല്‍ മതി. ഖുര്‍ആനെ കുറിച്ച് വ്യവസ്ഥാപിതമായ ചര്‍ച്ചയ്ക്ക് അവര്‍ ഒരുക്കമല്ലെന്നതിന്ന് ഈ ബ്ലോഗ് തന്നെ ഏറ്റവും വലിയ തെളിവാണല്ലോ. ചര്‍ച്ച ചെയ്താലല്ലേ കാര്യം ഗ്രഹിക്കുക. ഒളിച്ചോട്ടം മാത്രമാണല്ലോ അവര്‍ക്കറിയാവുന്ന ഒരേയൊരടവ്. പ്രവാചക ചരിത്രം ഈ ബ്ലോഗില്‍ വളരെ നനായി ചര്‍ച്ച ചെയ്തു വരുകയായിരുന്നു. ചര്‍ച്ചക്കിടയില്‍ 'ഇതാ ബദറുണ്ട്, ഉഹ്‌ദുണ്ട്, ഖന്ദഖുണ്ട്.... എന്നൊക്കെ ഇടയ്ക്കിടെ ജബ്ബാര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ എത്ര പെട്ടെന്നാണ്‌ ആ ഭീഷണികള്‍ ആവിയായിപ്പോയത്? ബദ്‌ര്‍ എവിടെ? ബാക്കിയുള്ളവയും എവിടെ? വരൂ നമുക്ക് ചര്‍ച്ച നടത്താം. ഇസ്‌ലാമിന്ന് ഒളിയ്ക്കാനും മറയ്ക്കാനും ഒന്നുമില്ല. ഇസ്‌ലാമാകുന്ന തെളിഞ്ഞ വെളിച്ചത്തിന്ന് മുമ്പില്‍ യുക്തിവാദത്തിന്‍റെ ഇരുളുകള്‍ നിലനില്‍ക്കുകയുമില്ല. ആരോപണങ്ങള്‍ ഓരോന്നോരോന്ന് തകര്‍ന്നടിയുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ
.

ദൈവേച്ഛ

ദൈവേച്ഛ 
(ഇ.എ. ജബ്ബാറിന്‍റെ ബ്ലോഗിലെഴുതിയ പ്രതികരണം)
Jabbar: മനുഷ്യനോട് ദൈവം ആവശ്യപ്പെട്ടത് ദൈവേഛ കണ്ടെത്തി പ്രവര്‍ത്തിക്കാനല്ല. സാധ്യമായ നന്മകള്‍ ചെയ്യാനാണ്.
------
നന്മകള്‍ ചെയ്യണമെങ്കില്‍ ദൈവം അങ്ങനെ ഉദ്ദേശിച്ചിരിക്കണ്ടേ? ദൈവം ഉദ്ദേശിക്കാതെ ഞാന്‍ എന്തു ചെയ്യും?
ദൈവേച്ഛ കണ്ടെത്തണമെന്നായിരിക്കും ദൈവേച്ഛ !
എല്ലാറ്റിനും കാരണക്കാരന്‍ ദൈവം തന്നെ !!
ദൈവത്തിന്റെ ഇച്ഛ തന്നെ!!!
ആ ദൈവേഛയനുഇസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചാല്‍ ആ ദൈവത്തിനു കോപം വരും. തീയിലിട്ടു ശിക്ഷിക്കും. പരമ കാരുണ്യവാനും കരുണാനിധിയുമായ ദൈവം !!!!

= ജബ്ബാറിന്‍റെ ഈ ചോദ്യങ്ങള്‍ക്ക് ലത്തീഫ് വ്യക്തമായ മറുപടി നല്‍കിക്കഴിഞ്ഞു. (ലത്തീഫിന്‍റെ മറുപടി താഴെ കൊടുത്തിട്ടുണ്ട്.) ഖുര്‍ആനിലെ രണ്ട് ആദ്ധ്യായങ്ങളില്‍ നിന്നായി നാല്‌ സൂക്തങ്ങള്‍ (16:35-37; 6:148-149)ഉദ്ധരിച്ച ശേഷം അദ്ദേഹം എഴുതി: "ഇതില്‍നിന്ന് മനസ്സിലാക്കാവുന്നത് നിഷേധിക്കാന്‍ ആദ്യമേ തീരുമാനിച്ചവര്‍ ഇതൊരു മറയായി സ്വീകരിക്കുകയാണ്. ഇവരെ ബോധ്യപ്പെടുത്താനുള്ള ശ്രമം വെറുതെയാണ്. ദൈവം അവന്റെ സന്‍മാര്‍ഗം നിങ്ങളെ അടിച്ചേല്‍പ്പിക്കണം എന്നുദ്ദേശിച്ചിട്ടില്ല. ഒരര്‍ഥത്തില്‍ അതാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ ചിന്തയെ കീഴ്‌പെടുത്തി അതില്‍ സന്‍മാര്‍ഗമല്ലാതെ സ്വീകരിക്കാന്‍ കഴിയാതിരിക്കുമാറ് മനുഷ്യനെ അസ്വാതന്ത്ര്യനാക്കണം എന്ന്. ശരിയല്ലേ ചിന്തിച്ചു നോക്കൂ."

= ജബ്ബാറിന്‍റെ മേല്‍ ചോദ്യത്തിന്‍റെ ഉത്തരം അദ്ദേഹം എവിടെയാണ്‌ അന്വേഷിക്കേണ്ടിയിരുന്നത്?
സമാനമായ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും ഖുര്‍ആനിലുണ്ടെങ്കില്‍ അവിടെത്തന്നെ. അതാണ്‌ ലത്തീഫ് ചൂണ്ടിക്കാണിച്ച സൂക്തങ്ങള്‍. (16:35-37; 6:148-149). സത്യമാര്‍ഗ്ഗത്തിലേക്കുള്ള പ്രവാചകന്‍റെ ക്ഷണം നിരസിക്കാന്‍ വേണ്ടി അവര്‍ കണ്ടെത്തിയ കുതര്‍ക്കമായിരുന്നു ആ ചോദ്യങ്ങള്‍ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ജബ്ബാറിന്‍റെ അവസ്ഥയും മറ്റൊന്നല്ല. 14 നൂറ്റാണ്ട് മുമ്പ് മക്കയിലെ അവിശ്വാസികള്‍ ചോദിക്കുകയും, ഖുര്‍ആന്‍ മറുപടി നല്‍കുകയും ചെയ്ത അതേ ചോദ്യം, വീണ്ടും ചോദിക്കുന്നതിലെ യുക്തിരാഹിത്യം പോലും ഇവരുടെ ബുദ്ധിയില്‍ തെളിയുന്നില്ല.



ഇനി ജബ്ബാര്‍ ഖുര്‍ആനില്‍ നിന്നുള്ള വേറെ ചില സൂക്തങ്ങള്‍ വായിക്കട്ടെ:

"നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അവന്‍ നന്നായി അറിയുന്നുണ്ട്. ആര്‍ സല്‍ക്കര്‍മവും കൊണ്ട് വരുന്നുവോ, അവന് അതിനേക്കാള്‍ വിശിഷ്ടമായ പ്രതിഫലം ലഭിക്കും. അത്തരമാളുകള്‍ ആ നാളിന്റെ ഭീതിയില്‍നിന്ന് സുരക്ഷിതരുമായിരിക്കും. തിന്മയുംകൊണ്ട് വരുന്നവനോ, അത്തരമാളുകളൊക്കെയും നരകത്തില്‍ മുഖംകുത്തി തള്ളിയിടപ്പെടുന്നതാകുന്നു. ചെയ്ത കര്‍മത്തിന്റേതല്ലാതെ മറ്റെന്തു ഫലമാണ് നിങ്ങള്‍ക്ക് കിട്ടുക? " (27:88-90)

"പ്രവാചകന്‍, ജനങ്ങളെ അറിയിച്ചുകൊള്ളുക: `നിങ്ങളുടെ ഹൃദയങ്ങളിലുള്ളതെന്തോ, അത്-നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിച്ചുവച്ചാലും-അല്ലാഹു അറിയുന്നുണ്ട്. വാനലോകങ്ങളിലും ഭൂമിയിലുമുള്ളതൊന്നും അവന്റെ ജ്ഞാനത്തിനതീതമല്ല. അവന്റെ കഴിവ് സകലത്തേയും വലയം ചെയ്തതല്ലോ.` ഓരോ മനുഷ്യനും താനനുഷ്ഠിച്ച സല്‍കര്‍മത്തിന്റെയും ദുഷ്ക്കര്‍മത്തിന്റെയും ഫലം കണ്ടെത്തുന്ന ഒരുനാള്‍ വരാനിരിക്കുന്നു. അന്നാളില്‍, തന്നില്‍നിന്ന് ആ ദിനം അതിദൂരം അകന്നുപോയെങ്കില്‍ എന്നത്രെ മനുഷ്യന്‍ ആഗ്രഹിക്കുക. അല്ലാഹു നിങ്ങളെ അവനെക്കുറിച്ചു ഭയപ്പെടുത്തുന്നു. അല്ലാഹു അവന്റെ അടിമകളോട് അതിരറ്റ ദയയുള്ളവനാകുന്നു." (3:29-30)

" പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ട ജനങ്ങളെ നാം തീര്‍ച്ചയായും ചോദ്യംചെയ്യും. പ്രവാചകന്മാരോടും നാം ചോദിക്കുന്നതാകുന്നു; (അവര്‍ തങ്ങളുടെ ദൌത്യം എത്രത്തോളം നിര്‍വഹിച്ചുവെന്നും അതിന്റെ പ്രതികരണം എന്തായിരുന്നുവെന്നും). അനന്തരം നാം തന്നെ വ്യക്തമായ അറിവോടെ, കഴിഞ്ഞുപോയതെല്ലാം അവര്‍ക്കു വിവരിച്ചുകൊടുക്കും. നാമോ, എങ്ങും മറഞ്ഞുപോയിട്ടൊന്നുമുണ്‍ായിരുന്നില്ല. അന്നാളില്‍ തൂക്കം സാക്ഷാല്‍ സത്യമാകുന്നു. ആരുടെ തട്ട് ഭാരംതൂങ്ങുന്നുവോ, അവനായിരിക്കും വിജയം പ്രാപിച്ചവന്‍. ആരുടെ തട്ട് ഭാരശൂന്യമാകുന്നുവോ, അവര്‍ സ്വയം നഷ്ടത്തിലകപ്പെടുത്തിയവരാകുന്നു. എന്തെന്നാല്‍ അവര്‍ നമ്മുടെ സൂക്തങ്ങളോടു ധിക്കാരമനുവര്‍ത്തിച്ചുകൊണ്‍ണ്ടിരിക്കുകയായിരുന്നു." (7:6-9)

"വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: `യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോ ള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.` ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു." (14:22)

= ഇതും ഇതു പോലുള്ളതുമായ സൂക്തങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍: 
1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
3. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
4. പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
5. മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. 
6. തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌. 
7. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.

* ഖുര്‍ആനില്‍ ഒരു വിഷയം അന്വേഷിക്കേണ്ടത് ആ വിഷയം വിഷയം പ്രതിപാതിച്ച സൂക്തങ്ങളിലാണ്‌; മറ്റിടങ്ങളിലല്ല.

attachment: 
CK Latheef said: ഏതായാലും നിങ്ങളുടെ വിധി പ്രവാചകന്‍മാരോട് അവരുടെ അനുയായികളില്‍ നിഷേധിക്കാന്‍ തീരുമാനിച്ചവരുടെ അതേ വാദങ്ങള്‍ എടുത്തോതാനും. എന്റെ വിധി പ്രവാചകന്‍മാര്‍ അവരോട് പറഞ്ഞത് തിരിച്ചു പറയാനുമാണ്. അതിനാല്‍ ഞാന്‍ അതിന് ശ്രമിക്കുകയാണ്.

ഈ ബഹുദൈവവിശ്വാസികള്‍ പറയുന്നു: 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളും ഞങ്ങളുടെ പൂര്‍വികരും അവന്നല്ലാതെ മറ്റൊരു വസ്തുവിനും ഇബാദത്ത് ചെയ്യുകയില്ലായിരുന്നു. അവന്റെ വിധിയില്ലാതെ യാതൊരു വസ്തുവിനും നിഷിദ്ധത കല്‍പിക്കുകയുമില്ലായിരുന്നു.' ഇത്തരം കുതര്‍ക്കങ്ങള്‍ അവര്‍ക്കു മുമ്പുള്ള ജനങ്ങളും ഉന്നയിച്ചിട്ടുള്ളതാകുന്നു. സന്ദേശം സുസ്പഷ്ടമായി എത്തിച്ചുകൊടുക്കുകയെന്നതല്ലാതെ ദൈവദൂതന്മാര്‍ക്ക് മറ്റെന്തുത്തരവാദിത്വമാണുള്ളത്? നാം എല്ലാ സമുദായത്തിനും ദൈവദൂതനെ നിയോഗിച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹം മുഖേന എല്ലാവര്‍ക്കും ഇപ്രകാരം അറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്: 'അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍, ത്വാഗൂത്തിന് ഇബാദത്തു ചെയ്യുന്നത് വര്‍ജിക്കുവിന്‍.' അനന്തരം അവരില്‍ ചിലര്‍ക്ക് അല്ലാഹു സന്മാര്‍ഗം പ്രദാനം ചെയ്തു. ചിലരെയാവട്ടെ, ദുര്‍മാര്‍ഗം കീഴടക്കിക്കളഞ്ഞു. നിങ്ങള്‍ ഭൂമിയില്‍ കുറച്ചു സഞ്ചരിച്ചുനോക്കൂ; കളവാക്കിയവരുടെ പരിണാമം എന്തായിരുന്നുവെന്ന്. അവരുടെ സന്മാര്‍ഗപ്രാപ്തിക്കുവേണ്ടി പ്രവാചകന്‍ എത്ര കൊതിച്ചാലും ശരി, അല്ലാഹു വഴിതെറ്റിക്കുന്നവന് അവന്‍ സന്മാര്‍ഗം നല്‍കുകയില്ല. ഇത്തരമാളുകളെ യാതൊരാള്‍ക്കും സഹായിക്കാന്‍ സാധിക്കുകയുമില്ല. (16:35-37) 

(നിന്റെ ഇത്തരം വചനങ്ങള്‍ക്കു മറുപടിയായി) ഈ ബഹുദൈവവിശ്വാസികള്‍ തീര്‍ച്ചയായും പറയും: 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല. ഞങ്ങളുടെ പൂര്‍വപിതാക്കളും ആകുമായിരുന്നില്ല. ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയുമില്ലായിരുന്നു.' അവര്‍ക്കു മുമ്പുള്ള ജനവും ഇതുപോലുള്ള സംഗതികള്‍തന്നെ പറഞ്ഞുകൊണ്ട് സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ ഒടുവില്‍ അവര്‍ നമ്മുടെ ദണ്ഡനം ആസ്വദിച്ചു. അവരോടു പറയുക: 'നിങ്ങളുടെ പക്കല്‍, ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വല്ല ജ്ഞാനവും ഉണ്ടോ? നിങ്ങള്‍, കേവലം ഊഹാധിഷ്ഠിതമായി ചലിക്കുകയും വെറും അനുമാനങ്ങളാവിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.' ഇനിയും പറയുക: '(നിങ്ങളുടെ ഈ ന്യായങ്ങള്‍ക്ക് എതിരായി) കുറിക്കുകൊള്ളുന്ന ന്യായം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഇഛിച്ചെങ്കില്‍, നിസ്സംശയം നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു.' (6:148-149) 

ഇതില്‍നിന്ന് മനസ്സിലാക്കാവുന്നത് നിഷേധിക്കാന്‍ ആദ്യമേ തീരുമാനിച്ചവര്‍ ഇതൊരു മറയായി സ്വീകരിക്കുകയാണ്. ഇവരെ ബോധ്യപ്പെടുത്താനുള്ള ശ്രമം വെറുതെയാണ്. ദൈവം അവന്റെ സന്‍മാര്‍ഗം നിങ്ങളെ അടിച്ചേല്‍പ്പിക്കണം എന്നുദ്ദേശിച്ചിട്ടില്ല. ഒരര്‍ഥത്തില്‍ അതാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ ചിന്തയെ കീഴ്‌പെടുത്തി അതില്‍ സന്‍മാര്‍ഗമല്ലാതെ സ്വീകരിക്കാന്‍ കഴിയാതിരിക്കുമാറ് മനുഷ്യനെ അസ്വാതന്ത്ര്യനാക്കണം എന്ന്. ശരിയല്ലേ ചിന്തിച്ചു നോക്കൂ.

വിശുദ്ധഖുര്‍ആന്‍ പ്രവാചകനോട് പറഞ്ഞത് ഇപ്പോള്‍ എന്നോട് പറയുന്നത് പോലെ എനിക്ക് തോന്നുന്നത്:

'അവരില്‍ ചിലയാളുകളുണ്ട്; അവര്‍ നിന്റെ വചനങ്ങള്‍ ചെവികൊടുത്തു കേള്‍ക്കുന്നു. പക്ഷേ, നാം അവരുടെ ഹൃദയങ്ങളില്‍ മൂടുപടമിട്ടിരിക്കുന്നു. തന്നിമിത്തം അവരത് ഗ്രഹിക്കുന്നില്ല. നാം അവരുടെ ചെവികളില്‍ അടപ്പിടുകയും ചെയ്തിരിക്കുന്നു. (എല്ലാം കേട്ടാലും അവര്‍ ഒന്നും മനസ്സിലാക്കുകയില്ല). ഏതു ദൃഷ്ടാന്തം കണ്ടാലും അവരതു വിശ്വസിക്കുകയില്ല. എത്രത്തോളമെന്നാല്‍ അവര്‍ നിന്നെ സമീപിച്ചു തര്‍ക്കിക്കയാണെങ്കില്‍ അവരില്‍ നിഷേധിക്കാന്‍ തീരുമാനമെടുത്തിട്ടുള്ളവര്‍ (എല്ലാം കേട്ടുകഴിഞ്ഞ ശേഷവും) `ഇതു പൂര്‍വികരുടെ ഇതിഹാസങ്ങളല്ലാതൊന്നുമല്ല` എന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ഈ സത്യം സ്വീകരിക്കുന്നതില്‍നിന്നു ജനത്തെ അവര്‍ തടയുന്നു, സ്വയം അതില്‍നിന്നകന്നുപോവുകയും ചെയ്യുന്നു. (ഈ ചെയ്തികളിലൂടെ നിങ്ങള്‍ക്കെന്തോ നാശം ചെയ്യുകയാണ് തങ്ങളെന്നത്രെ അവരുടെ ഭാവം). വാസ്തവത്തിലോ, അവര്‍ സ്വന്തം നാശത്തിനുതന്നെയാകുന്നു വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്. പക്ഷേ, അവര്‍ക്ക് ആ ബോധമില്ല. കഷ്ടം! അവര്‍ നരകതീരത്തു നിര്‍ത്തപ്പെടുമ്പോഴുള്ള അവസ്ഥ നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! ആ സന്ദര്‍ഭത്തില്‍ അവര്‍ വിലപിച്ചുകൊണ്ടിരിക്കും: `ഹാ കഷ്ടം! ഞങ്ങള്‍ ഇഹലോകത്തേക്കു തിരിച്ചയയ്ക്കപ്പെടുന്നതിനും റബ്ബിന്റെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയാതിരിക്കുന്നതിനും സത്യവിശ്വാസികളില്‍ പെട്ടുകിട്ടുന്നതിനും വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കില്‍!` ഏതൊരു യാഥാര്‍ഥ്യത്തിന്മേല്‍ അവര്‍ തിരശ്ശീലയിട്ടിരുന്നുവോ ആ യാഥാര്‍ഥ്യം മറനീക്കി മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതുനിമിത്തം തന്നെയാകുന്നു അവര്‍ ഇവ്വിധം കേഴുന്നത്. എന്നാല്‍ പൂര്‍വജീവിതത്തിലേക്കു തിരിച്ചയയ്ക്കുകയാണെങ്കില്‍, നിരോധിക്കപ്പെട്ട അതേ സംഗതികളൊക്കെത്തന്നെ അവര്‍ വീണ്ടും അനുവര്‍ത്തിക്കുന്നതായിരിക്കും. അവരോ, നുണയന്മാര്‍ മാത്രമാകുന്നു. (അതിനാല്‍ തങ്ങളുടെ ഈ ആഗ്രഹപ്രകടനത്തിലും അവര്‍ നുണ തന്നെയാണ് പറയുന്നത്.) ഇന്ന് അവര്‍ പറയുന്നു: `ജീവിതമെന്നാല്‍ നമ്മുടെ ഈ ഭൌതികജീവിതം മാത്രമേയുള്ളൂ. മരണാനന്തരം നാം ഒരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടാന്‍ പോകുന്നില്ല.` കഷ്ടം! അവര്‍ റബ്ബിന്റെ സമക്ഷത്തില്‍ നിര്‍ത്തപ്പെടുന്ന രംഗം നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! അന്നേരം റബ്ബ് അവരോടു ചോദിക്കും: `ഇതു യാഥാര്‍ഥ്യമല്ലെയോ?` അവര്‍ പറയും: `അതേ, ഞങ്ങളുടെ റബ്ബേ, ഇതു യാഥാര്‍ഥ്യം തന്നെയാകുന്നു.` അപ്പോള്‍ അല്ലാഹു കല്‍പിക്കും: `ശരി, ഇനി നിങ്ങള്‍ സത്യനിഷേധത്തിന്റെ അനന്തരഫലമായ ശിക്ഷ രുചിച്ചുകൊള്ളുവിന്‍.` (6:25-30)

>>> ആ ദൈവേഛയനുഇസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചാല്‍ ആ ദൈവത്തിനു കോപം വരും. തീയിലിട്ടു ശിക്ഷിക്കും. പരമ കാരുണ്യവാനും കരുണാനിധിയുമായ ദൈവം !!!!<<<

കഷ്ടം! അവര്‍ റബ്ബിന്റെ സമക്ഷത്തില്‍ നിര്‍ത്തപ്പെടുന്ന രംഗം നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! അന്നേരം റബ്ബ് അവരോടു ചോദിക്കും: `ഇതു യാഥാര്‍ഥ്യമല്ലെയോ?` അവര്‍ പറയും: `അതേ, ഞങ്ങളുടെ റബ്ബേ, ഇതു യാഥാര്‍ഥ്യം തന്നെയാകുന്നു.` അപ്പോള്‍ അല്ലാഹു കല്‍പിക്കും: `ശരി, ഇനി നിങ്ങള്‍ സത്യനിഷേധത്തിന്റെ അനന്തരഫലമായ ശിക്ഷ രുചിച്ചുകൊള്ളുവിന്‍.


'ഈ സത്യം സ്വീകരിക്കുന്നതില്‍നിന്നു ജനത്തെ അവര്‍ തടയുന്നു, സ്വയം അതില്‍നിന്നകന്നുപോവുകയും ചെയ്യുന്നു. (ഈ ചെയ്തികളിലൂടെ നിങ്ങള്‍ക്കെന്തോ നാശം ചെയ്യുകയാണ് തങ്ങളെന്നത്രെ അവരുടെ ഭാവം). വാസ്തവത്തിലോ, അവര്‍ സ്വന്തം നാശത്തിനുതന്നെയാകുന്നു വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്. പക്ഷേ, അവര്‍ക്ക് ആ ബോധമില്ല.' 

നിഷേധികളുടെ പ്രവര്‍ത്തനം സ്വയം വഴികേടാവുക മാത്രമല്ല. മറ്റുള്ളവരെ വഴിതെറ്റിക്കുക കൂടിയാണ്. അതിനാവശ്യമായ സഹായികളുമുണ്ടാകും. അതിലൂടെ വിശ്വാസികള്‍ക്ക് എന്തൊ നാശം ചെയ്യുകയാണ് എന്ന് നിങ്ങള്‍ വിചാരിക്കുന്നു. ശരിയല്ലേ. എന്നാല്‍ സത്യത്തിലെന്താണ് സംഭവിക്കുന്നത്. നിങ്ങളുടെ നാശത്തിന് വഴിയൊരുക്കുക മാത്രം. അതും ശരിയല്ലേ നിങ്ങള്‍ നിഷേധിച്ചാലും വിശ്വസിച്ചാലും എനിക്കെന്ത്. ഇവിടെ എന്നെ പിന്തുണക്കുന്നവര്‍ക്കെന്ത്. പക്ഷെ നിങ്ങള്‍ക്ക് ബോധമില്ല. ഇപ്പോള്‍ മനസ്സിലാകുന്നില്ലെങ്കില്‍ ഇനി മനസ്സിലായി കൊള്ളും. അന്ന് ഭൂമിയിലേക്ക് ഒരു മടക്കം ആഗ്രഹിക്കും പക്ഷെ സാധ്യമാകില്ല. സ്വയം തിരിച്ചറിയുക. ഇതില്‍ കൂടുതല്‍ ഇന്ന് ഇനി എനിക്കൊന്നും പറയാനില്ല.

ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങള്‍?

ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങള്‍?


I. സുധീര്‍_ഓയൂര്‍ said...
ആദു വര്ഗ,ഗത്തെ നശിപ്പിക്കുവാന്‍ ദൈവം എത്ര ദിവസം എടുത്തു ?
സൂറ : 41(15-16) ഒടുവില്‍ നാം ഏതാനും ദുര്ദിസനങ്ങളില്‍ അവര്ക്കു നേരെ ഭീകരമായ കൊടുങ്കാറ്റയച്ചു20.........
സൂറ : 54(18-22) ഒരു നാളില്‍,അവര്ക്കു നേരെ അതിശക്തമായ കൊടുങ്കാറ്റിനെ നിയോഗിച്ചു. .........
ഒരിടത് ഒരു ദിവസം കൊണ്ട് , മറ്റൊരിടത്ത് പല ദിവസം


=  ഒരു സംഭവം ഒന്നിലേറെ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അവ സംയോജിപ്പിച്ച് വായിക്കുകയാണ്‌ ചെയ്യേണ്ടത്. ആദിനെ നശിപ്പിച്ച കാര്യം ഈ രണ്ടിന്‌ പുറമെ വേറെയും സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണം: "ആദുവംശം, അതിരൂക്ഷമായി ചീറിയടിക്കുന്ന കൊടുങ്കാറ്റിനാലും ഉന്മൂലനം ചെയ്യപ്പെട്ടു. അല്ലാഹു തുടര്‍ച്ചയായി ഏഴു രാവും എട്ടു പകലും അതിനെ അവരുടെമേല്‍ അടിച്ചേല്‍പിച്ചു." (69:6-7)
ഏഴ് രാവും എട്ട് പകലും നീണ്ടു നിന്ന കൊടുങ്കാറ്റാണ്‌ അവര്‍ക്ക് നേരെ അഴിച്ചുവിട്ടത്. അതിന്‍റെ കാല ദൈര്‍ഘ്യം സൂചിപ്പിക്കാന്‍ ഒരിടത്ത് 'ദിവസങ്ങള്‍' എന്ന് പറഞ്ഞു. ഇത് ശരിയല്ലെന്ന് ആരും പറയില്ലല്ലോ. രണ്ടാമിടത്ത് 'ഒരു ദിവസം' (യൌം) എന്ന് പറഞ്ഞു; അത് തെറ്റാണെന്നാണ്‌ വാദം. ഇവിടെയാണ്‌ 'യൌം' എന്ന വാക്കിന്‍റെ രണ്ടാമത്തെ അര്‍ത്ഥം, ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ തവണ ഉപയോഗിച്ച അര്‍ത്ഥം, നാം പരിഗണിക്കേണ്ടി വരുന്നത്. 'ഘട്ടം' എന്നാണല്ലോ ആ അര്‍ത്ഥം. അപ്പോള്‍, ഏഴ് രാവും എട്ട് പകലും നീണ്ടു നിന്ന 'ഒരു യൌം' എന്നാല്‍; അത്രയും ദൈര്‍ഘ്യം വരുന്ന ഒരു 'ഘട്ടം' എന്നര്‍ത്ഥം. ഇങ്ങനെ മനസ്സിലാക്കുമ്പോള്‍ കുഴപ്പമൊന്നുമില്ലല്ലോ. 
ഒരു പദത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ പോലും അന്വേഷിക്കാതെയും പരിഗണിക്കാതെയും ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളാണ്‌ ഖുര്‍ആനിനെതിരെ ഉന്നയിക്കപ്പെടുന്നവയില്‍ മിക്കവയും. അത്കൊണ്ടാണ്‌ അവ നിലനില്‍ക്കാത്തതും.
ഖുര്‍ആനെക്കുറിച്ചുള്ള ആരോപകരുടെ കാഴ്ചപ്പാടാണ്‌ ഇത്തരം വില കുറഞ്ഞ ആരോപണങ്ങളുന്നയിക്കാന്‍ അവര്‍ക്ക് 'ധൈര്യം' നല്‍കുന്നത്. ആറാം (ആറല്ല; ഏഴാണ്‌ ശരി) നൂറ്റാണ്ടുകാരനായ, അക്ഷരജ്ഞാനം പോലുമിലാത്ത, സാധാരണക്കാരനായ, ഒരറബി- പല സന്ദര്‍ഭങ്ങളില്‍ പറഞ്ഞ പല വാക്കുകളുടെ ക്രമരഹിതമായ സമാഹാരം. ഇതാണല്ലോ ആ കാഴ്ചപ്പാട്. വില കുറഞ്ഞ ആ കാഴ്ചപ്പാട് മാറ്റുക. എന്നിട്ട്, ഇതൊരു ദൈവിക ഗ്രന്‍ഥം തന്നെ ആയിരിക്കാന്‍ വല്ല സാധ്യതയുമുണ്ടോ എന്ന പോസിറ്റീവ് ആയ ഒരന്വേഷണത്തിന്` മുതിരുക. എന്നാലേ ഇത്തരം അബദ്ധങ്ങളില്‍ നിന്ന് മുക്തമാകാന്‍ ഖുര്‍ആന്‍ വിമര്‍ശകര്‍ക്ക് സാധിക്കുകയുള്ളു.


II. സുധീര്‍_ഓയൂര്‍ said...
ദൈവം എത്ര മലക്കുകളെ മറിയമിന്റെ അടുത്തേക്ക് അയച്ചു ?
സൂറ 19 , (16-21 )“ ഈ അവസരത്തില്‍ നാം നമ്മുടെ റൂഹിനെ (അഥവാ മലക്കിനെ) അവരിലേക്കയച്ചു.”
സൂറ 3 (42-43) പിന്നീട് മലക്കുകള്‍ പ്രത്യക്ഷപ്പെട്ട് മര്യഹമിനോട് ഓതിയതോര്ക്കു ക:...........................
ഒരിടത് ഒന്ന് , മറ്റൊരിടത്ത് ഒന്നിലധികം
= ഇസ്‌ലാമിനെ വിമര്‍ശിക്കാ വേണ്ടി ഉണ്ടാക്കപ്പെട്ട ചില വെബ്‌സൈറ്റുകളിലും പുസ്തകങ്ങളിലും ഇത് പോലെ കുറെ ലിസ്റ്റുകള്‍ ലഭ്യമാണ്‌. എന്നാല്‍ ഇതില്‍ വസ്തുതയില്ല.
രണ്ട് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത ഉദാഹരണമായെടുത്ത് ഇത് വ്യക്തമാക്കാം. 1. കൊലക്കേസ് പ്രതിയെ പോലീസുകാര്‍ അറസ്റ്റ് ചെയ്തു. 2. കൊലക്കേസ് പ്രതിയെ എസ്.ഐ. അറസ്റ്റ് ചെയ്തു.
ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ തമ്മില്‍ അല്‍പം വ്യത്യാസമുണ്ടെന്നത് ശരിയാണ്‌. എന്നാല്‍, അവ രണ്ടും പരസ്പര വിരുദ്ധമാണെന്ന് എങ്ങനെ പറയും?

ഇത്രയേ ഉള്ളു സുധീര്‍ ചൂണ്ടിക്കാണിച്ച രണ്ട് സൂക്തങ്ങളുടെ കാര്യവും. ഇത് മനസ്സിലാകാന്‍ ആദ്യം ചില വസ്തുതകള്‍ അറിയണം.
1. റൂഹ് പല അര്‍ത്ഥങ്ങളില്‍ ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്.
2. അവയി ഒരര്‍ത്ഥം 'ജിബ്‌രീല്‍' എന്നാണ്‌.
3. ജിബ്‌രീല്‍ മലക്കുകളുടെ നേതാവാണ്‌.
ഇനി 19:17, 3:45 (അതാണ്‌ ശരിയായ നമ്പര്‍) എന്നീ സൂക്തങ്ങള്‍ സംയോജിപ്പിച്ച് വായിക്കുമ്പോള്‍ ഒരു ആശയക്കുഴപ്പവും തോന്നേണ്ടതില്ല. അതായത്, ജിബ്‌രീലിന്‍റെ നേതൃത്വത്തില്‍ ഏതാനും മലക്കുകളാണ്‌ മര്‍യമിനെ സന്ദര്‍ശിച്ചതും സന്തോഷവാര്‍ത്ത അറിയിച്ചതും. ഉദാഹരണമായി ചൂണ്ടിക്കാണിച്ച രണ്ട് പത്ര വാര്‍ത്തകള്‍ സംയോജിപ്പിച്ചത് പോലെ ഇതും സംയോജിപ്പിക്കാവുന്നതേയുള്ളു. അപ്പോള്‍ ആശയക്കുഴപ്പമോ വൈരുദ്ധ്യമോ അല്ല; ആശയ വ്യക്തതയാണ്‌ കൈവരുന്നത്.
കെ.കെ. ആലിക്കോയ 

യുക്തിവാദികളുടെ 'സഹായ ഹസ്തം'(?)

(യുക്തിവാദികളുടെ ഒരു ബ്ലോഗിലെഴിതിയ പ്രതികരണം)
വിചാരം said...:
" രാജ്യദ്രോഹികളാൽ കൈവെട്ടി മാറ്റപ്പെട്ട ജോസഫ് സാറിനെ സഹായിക്കാൻ ഒരു കൂട്ടം മനുഷ്യ സ്നേഹികൾ രംഗത്ത് വന്നിട്ടുണ്ട് പറ്റുമെങ്കിൽ സഹായിക്കുക.Prof.T.J Joseph A/C No................. Road Tattamangalam Palakkad678102."

= പ്രൊ. ജോസഫിനെ സഹായിക്കുന്നതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, യുക്തിവാദികള്‍ ഇതിന്നൊരുങ്ങാനുള്ള കാരണം സംശയാസ്പദമാണ്‌. ഇസ്‌ലാമിന്‍റെ പ്രവാചകനെ തെറി വിളിക്കുകയോ, ഏറ്റവും ചുരുങ്ങിയത് അങ്ങനെ ധ്വനിപ്പിക്കുകയോ ചെയ്ത ഒരാളെ സഹായിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നത്. അത് തങ്ങളുടെ കടമയായി അവര്‍ ഏറ്റെടുത്തിരിക്കുന്നു. നാട്ടില്‍ കഷ്ടപ്പെടുന നിരവധി പേരുണ്ട്. അവര്‍ക്കൊന്നും നേരെ നീളാത്ത ഈ 'സഹായ ഹസ്തം'(?) ഉദാരതയുടേതല്ല. ഇസ്‌ലാം വിരോധത്തിന്‍റേതാണ്‌. അതി ക്രൂരവും നികൃഷ്ടവുമായ അക്രമത്തിന്നിരയായ വ്യക്തിയാണദ്ദേഹം എന്നതില്‍ സംശയമില്ല. ആ പരിഗണയുടെ അടിസ്ഥാനത്തില്‍, ഒരു സഹജീവിക്ക് ചെയ്യുന്ന സഹായമെന്ന നിലയില്‍ ചില ക്രൈസ്തവ കൂട്ടായ്മകളും അദ്ധ്യാപക സംഘടനകളും അദ്ദേഹത്തിന്ന് സഹായം നല്‍കിയിരുന്നു. മതമൌലിക വദികളെന്ന് നിങ്ങള്‍ ആരോപിക്കാറുള്ള ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും രക്തം നല്‍കി അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ കൈവെട്ടിന്‍റെ പേരില്‍ മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ കുതിര കയറുന്ന യുക്തിവാദികള്‍ പോലും ക്രിയാത്മകമായ ഈ പങ്കിനെ അംഗീകരിക്കുകയല്ല ചെയ്തിട്ടുള്ളത്. ഇതിനെ കുറിച്ച് മി. ജബ്ബാറിന്‍റെ പ്രതികരണം 'തട്ടിപ്പ്, വെറും തട്ടിപ്പ്' എന്നായിരുന്നു. ഇതില്‍ നിന്നെല്ലാം യുക്തിവാദികളുടെ ഉള്ളിലിരിപ്പ് പുറത്താകുന്നുണ്ടെന്ന്.

മനുഷ്യസ്നേഹമാണ്‌ ഇവരെ നയിക്കുന്നതെങ്കില്‍ ആ സഹായ ഹസ്തം ഈ നാട്ടില്‍ കഷ്ടപ്പെടുന്ന പലര്‍ക്ക് നേരെയും ഇനിയും നീളുന്നത് കാണണം. അല്ലാതെ, ഈ ഒരു കര്‍മ്മം കൊണ്ട് മാത്രം നിങ്ങള്‍ മനുഷ്യസ്നേഹികള്‍ ആയി അംഗീകരിക്കപ്പെടുകയില്ല. മാത്രമല്ല, പ്രവാചക വിരോധികള്‍ എന്ന മുദ്ര ഒന്നു കൂടി നന്നായി പതിയുകയും ചെയ്യും. അല്ലെങ്കിലും അതാണല്ലോ നിങ്ങളുടെ മുഖമുദ്ര!

വിധി വിശ്വാസം : മൌലാനാ മൌദൂദി

വിധി വിശ്വാസം 
(വിധി വിശ്വാസവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി താഴെ കൊടുത്ത ഖുര്‍ആന്‍ സൂക്തങ്ങളിലും അവയ്ക്ക് മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനക്കുറിപ്പുകളിലുമുണ്ട്.)
ഒന്ന്:  
ഖുര്‍ആന്‍ അദ്ധ്യായം 36, സൂക്തം 7-11: അവരിലധികമാളുകളും ശിക്ഷാവിധിക്ക് അര്‍ഹരായിക്കഴിഞ്ഞിരിക്കുകയാല്‍ സത്യവിശ്വാസം കൈക്കൊള്ളുന്നതല്ല.5 നാം അവരുടെ കഴുത്തുകളില്‍ ചങ്ങലകളിട്ടിരിക്കുന്നു. അവ താടിയെല്ലുകള്‍വരെ ഇറുകിക്കിടക്കുകയാണ്. തന്‍മൂലം അവര്‍ തലപൊക്കി നില്‍ക്കുകയാകുന്നു.6 നാം അവര്‍ക്കുമുന്നില്‍ ഒരു മതില്‍ക്കെട്ടുണ്ടാക്കിയിരിക്കുന്നു. അവര്‍ക്കു പിന്നിലും മതില്‍ക്കെട്ടുണ്ട്. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞിരിക്കുന്നു. ഇനി അവര്‍ യാതൊന്നും കാണുകയില്ല.7 നീ മുന്നറിയിപ്പു നല്‍കിയാലും ഇല്ലെങ്കിലും ഒരുപോലെയാണ്, അവര്‍ വിശ്വസിക്കുകയില്ല.8ഉദ്ബോധനത്തെ പിന്‍പറ്റുകയും ദയാപരനായ ദൈവത്തെ കാണാതെത്തന്നെ ഭയപ്പെടുകയും ചെയ്യുന്നവനെ മാത്രമേ നിനക്ക് ഉണര്‍ത്താന്‍ കഴിയൂ. അവനെ പാപമുക്തിയുടെയും മഹത്തായ കര്‍മഫലത്തിന്റെയും സുവിശേഷമറിയിച്ചുകൊള്ളുക.

മൌദൂദി നല്‍കിയ അടിക്കുറിപ്പുകള്‍:
5. നബി(സ)യുടെ പ്രബോധനത്തെ ദുശ്ശാഠ്യത്തോടെ അക്രമപരമായി നേരിടുകയും അദ്ദേഹം പറയുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കുകയും ചെയ്തവരെയാണിവിടെ പരാമര്‍ശിക്കുന്നത്. `അവര്‍ ശിക്ഷാവിധിക്ക് അര്‍ഹരായിരിക്കുന്നു. അതിനാല്‍, അവര്‍ വിശ്വാസം കൈക്കൊള്ളുകയില്ല` എന്ന് പ്രവചിക്കപ്പെട്ടിരിക്കയാണ്. ഉദ്ബോധനം കേള്‍ക്കാനേ കൂട്ടാക്കാതെ, പ്രവാചകന്‍മാര്‍ ന്യായം പൂര്‍ത്തീകരിച്ചുകഴിഞ്ഞ ശേഷവും, നിഷേധവും സന്മാര്‍ഗ വിരോധവും തന്നെ തെരഞ്ഞെടുത്തവരാണ് ഇതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. സ്വകര്‍മങ്ങളുടെ ദുഷ്ഫലങ്ങള്‍ അവരെ ഗ്രസിക്കുമെന്നും പിന്നീടവര്‍ക്ക് സത്യവിശ്വാസം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടാവില്ലെന്നും സാരം. ഉദ്ബോധനത്തെ പിന്തുടരുകയും പരമകാരുണികനായ ദൈവത്തെ കാണാതെതന്നെ ഭയപ്പെടുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവാചകന്റെ മുന്നറിയിപ്പുകള്‍ പ്രയോജനം ചെയ്യൂ എന്ന് തുടര്‍ന്നുള്ള വാക്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.

6. ഇവിടെ ചങ്ങലകള്‍ കൊണ്ടുദ്ദേശിക്കുന്നത്, അവരെ സത്യം സ്വീകരിക്കുന്നതില്‍നിന്ന് വിലക്കുന്ന ദുശ്ശാഠ്യങ്ങളത്രെ. `താടിയെല്ലുകള്‍വരെ എത്തുക,` `തലപൊക്കി നിലകൊള്ളുക` എന്നീ പ്രയോഗങ്ങള്‍കൊണ്ട് വ്യജ്ഞിപ്പിക്കപ്പെടുന്നത് അഹന്തയാലും ദുരഭിമാനത്താലും പ്രേരിതനായി കഴുത്തുനിവര്‍ത്തി തലയെടുത്തുപിടിച്ചു നടക്കുന്നതിനെയാണ്. ദുശ്ശാഠ്യവും ദുര്‍വാശിയും നാം അവരുടെ പിരടികളിലെ കുരുക്കുകളാക്കിയിരിക്കയാണെന്നും തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഏത് സുവ്യക്തമായ പരമാര്‍ഥത്തെയും തിരിഞ്ഞുനോക്കാനാവാത്തവിധം, അഹന്തയും ഗര്‍വുംമൂലം അവരുടെ കഴുത്തുകള്‍ കോടിപ്പോയിരിക്കുകയുമാണെന്നാണ് അല്ലാഹു പ്രസ്താവിക്കുന്നത്.

7. ഒരു മതില്‍ മുന്നിലും മറ്റൊന്ന് പിന്നിലും ഉയര്‍ത്തിയിരിക്കുന്നു എന്നതിന്റെ താല്‍പര്യമിതാണ്: ദുശ്ശാഠ്യത്തിന്റെയും ഗര്‍വിന്റെയും ഫലമായി ഇക്കൂട്ടര്‍ പൂര്‍വചരിത്രത്തില്‍നിന്ന് യാതൊരു പാഠവും പഠിക്കുന്നില്ല. ഭാവിഭവിഷ്യത്തുകളെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നുമില്ല. ശുദ്ധപ്രകൃതരും നിഷ്പക്ഷമതികളുമായ ഏവര്‍ക്കും കാണാവുന്ന സുവ്യക്തമായ യാഥാര്‍ഥ്യങ്ങള്‍പോലും കാണാനാവാത്തവിധം പക്ഷപാതിത്വങ്ങള്‍ അവരെ നാനാഭാഗത്തുനിന്നും വലയം ചെയ്യുകയും അബദ്ധജടിലമായ മുന്‍ധാരണകള്‍ അവരുടെ കണ്ണുകള്‍ക്ക് മുമ്പില്‍ മറയായിത്തീരുകയും ചെയ്തിരിക്കുന്നു എന്നര്‍ഥം.

8. ഈ സാഹചര്യത്തില്‍ പ്രബോധനം ചെയ്യുന്നതുതന്നെ നിഷ്ഫലമാണെന്നല്ല ഇതിന്നര്‍ഥം. പ്രത്യുത താല്‍പര്യമിതാണ്: താങ്കളുടെ പ്രബോധനം മൊത്തത്തില്‍ എല്ലാതരമാളുകളിലേക്കും എത്തുന്നുണ്ട്. അവരില്‍ ചിലരെക്കുറിച്ചാണ് മുകളില്‍ പറഞ്ഞത്. മറ്റു ചിലരെ അടുത്ത സൂക്തത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ആദ്യം പറഞ്ഞ വിഭാഗവുമായി ബന്ധപ്പെടേണ്ടിവരുമ്പോള്‍, അവരുടെ രൂക്ഷമായ എതിര്‍പ്പും നിഷേധവും അഹന്തയും ദുശ്ശാഠ്യവും കണ്ട് മനംമടുത്ത് പ്രബോധനകര്‍ത്തവ്യം ഉപേക്ഷിക്കാവതല്ല. കാരണം, മര്‍ത്യപാരാവാരത്തില്‍ സദുപദേശം സ്വീകരിക്കുന്നവരും ദൈവഭയംമൂലം സന്മാര്‍ഗമവലംബിക്കുന്നവരുമായ ആളുകള്‍ എവിടെയാണുള്ളതെന്ന് താങ്കള്‍ക്കറിയില്ല. താങ്കളുടെ ദൌത്യത്തിന്റെ ലക്ഷ്യംതന്നെ ഈ രണ്ടാമതു പറഞ്ഞ ആളുകളെ പരതിപ്പിടിക്കുക എന്നതത്രെ. അതിനാല്‍, ദുശ്ശാഠ്യക്കാരെ അവഗണിച്ച് മേല്‍പറഞ്ഞ വിഭാഗത്തിലുള്ള അമൂല്യരായ വ്യക്തികളെ സംഘടിപ്പിച്ച് മുന്നോട്ടുപോവുക.

രണ്ട്
ഖുര്‍ആന്‍ പതിനൊന്നം അദ്ധ്യയം 118, 119 സൂക്തങ്ങളും അവയ്ക്ക് മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനവും:
"നിസ്സംശയം നിന്റെ റബ്ബ് ഇച്ഛിച്ചുവെങ്കില്‍, മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ ഭിന്നമാര്‍ഗങ്ങളിലൂടെത്തെന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. നിന്റെ നാഥന്റെ കാരുണ്യം സിദ്ധിച്ചവര്‍ മാത്രമേ ദുര്‍മാര്‍ഗങ്ങളില്‍നിന്നു രക്ഷപ്പെടൂ. ഇതിനു(ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും പരീക്ഷിക്കപ്പെടാനും) വേണ്ടിത്തന്നെയാകുന്നു അവന്‍ അവരെ സൃഷ്ടിച്ചിട്ടുള്ളത്.116 `ജിന്നുവംശത്താലും മനുഷ്യവംശത്താലും ഞാന്‍ നരകത്തെ നിറക്കുന്നതാണ്` എന്ന നിന്റെ റബ്ബിന്റെ വചനം പൂര്‍ത്തിയായിരിക്കുന്നു".

വ്യഖ്യാനം:
116. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ `ഖദ്റി `ന്റെ പേരില്‍ ഉന്നയിക്കപ്പെടുന്ന സംശയത്തിന്റെ മറുപടിയാണിത്. മുകളില്‍ മുന്‍ സമുദായങ്ങളെ നശിപ്പിക്കാന്‍ എന്തുകാരണം പറഞ്ഞുവോ അതിന്നെതിരില്‍ ഇങ്ങനെ ഒരു സംശയം ഉന്നയിക്കാം: അവരില്‍ സദ്വൃത്തര്‍ ഇല്ലാതിരിക്കുകയോ ഉള്ളവര്‍ വളരെ വിരളമായിരിക്കുകയോ ചെയ്യാന്‍ കാരണം, അന്തിമ വിശകലനത്തില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യമാണ്. എന്നിരിക്കെ, അവരുടെ പേരില്‍ എങ്ങനെയാണ് കുറ്റം ചുമത്തുക? അല്ലാഹുവിന് അവര്‍ക്കിടയില്‍ കൂടുതല്‍ സദ്വൃത്തരെ ഉണ്ടാക്കാമായിരുന്നില്ലേ? ഇതിന്, മറുപടിയായി ഒരു യാഥാര്‍ഥ്യം വളരെ വ്യക്തമായി വിവരിച്ചുകൊടുക്കുകയാണ്: മനുഷ്യനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ഉദ്ദേശ്യം (مشيئة)മറ്റു ജീവികളെപ്പോലെയോ സസ്യങ്ങളെപ്പോലെയോ ഇതരസൃഷ്ടികളെപ്പോലെയോ നിര്‍ബന്ധിതമായി ഒരേ മാര്‍ഗത്തിലൂടെ മാത്രം നീങ്ങാന്‍ സാധിക്കുക, അണുഅളവും അതില്‍നിന്ന് തെറ്റാന്‍ സാധിക്കാതിരിക്കുക എന്നല്ല. ഇതായിരുന്നു അവന്റെ ഉദ്ദേശ്യമെങ്കില്‍ വിശ്വാസത്തിലേക്ക് പ്രബോധനം ചെയ്യുകയോ, പ്രവാചകന്മാരെ നിയോഗിക്കുകയോ, ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമെന്തായിരുന്നു? മുഴുവന്‍ മനുഷ്യരും, മുസ്ലിംകളും മുഅ്മിനുകളുമായിത്തന്നെ ജനിക്കുമായിരുന്നു. കുഫ്റിന്നും ധിക്കാരത്തിന്നും സാധ്യതപോലുമുണ്ടാകുമായിരുന്നില്ല. പക്ഷേ, മനുഷ്യരുടെ കാര്യത്തില്‍ യഥാര്‍ഥത്തില്‍ അല്ലാഹു ഉദ്ദേശിച്ചത് ഇങ്ങനെയാണ്: അവന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രവും അവകാശവും നല്‍കുക; തന്റെ ഇഷ്ടാനുസാരം വിവിധ മാര്‍ഗങ്ങളിലൂടെ ചരിക്കാന്‍ കഴിവു നല്‍കുക; അവന്റെ മുമ്പില്‍ നരകത്തിലേക്കും സ്വര്‍ഗത്തിലേക്കുമുളള മാര്‍ഗം തുറന്നു കാണിച്ചുകൊടുക്കുക. എന്നിട്ട്, എല്ലാ മനുഷ്യര്‍ക്കും എല്ലാ മനുഷ്യസമൂഹങ്ങള്‍ക്കും തങ്ങളിഛിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കാന്‍ അവസരം നല്‍കുക. എന്തുകൊണ്ടെന്നാല്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നത് അവരവരുടെ പ്രവര്‍ത്തനത്തിന്റെയും സമ്പാദ്യത്തിന്റെയും ഫലങ്ങളായിരിക്കും. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്വതന്ത്രമായ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിലും, ഈമാനും കുഫ്റും സ്വീകരിക്കാനുള്ള സ്വാതന്ത്യ്രത്തിലും അധിഷ്ഠിതമായിട്ടാണെങ്കില്‍, ഏതെങ്കിലും ജനത സ്വേഛാനുസാരം ദുര്‍മാര്‍ഗം സ്വീകരിക്കുമ്പോള്‍ അല്ലാഹു അവരെ നിര്‍ബന്ധിച്ച് സന്മാര്‍ഗത്തിലാക്കുന്നത് എങ്ങനെ? ഒരു ജനത തങ്ങളുടെ സ്വാതന്ത്യ്രമുപയോഗിച്ച് `മനുഷ്യവസ്തുക്കള്‍` ഉല്‍പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഉണ്ടാക്കുകയും ഒന്നിനൊന്ന് ദുര്‍വൃത്തരും അക്രമികളും അധര്‍മികളുമായ മനുഷ്യരെ അവിടെ വാര്‍ത്തെടുക്കുകയും ചെയ്യുക. എന്നിട്ട് അല്ലാഹു തന്റെ കഴിവുപയോഗിച്ച് അതില്‍ ഇടപെട്ടുകൊണ്ട് ഈ ഉല്‍പന്നങ്ങളെ നന്നാക്കുകയും അവരുടെ ചീത്തയായ മൂശ ശരിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക. ഇത്തരത്തിലുള്ള കൈകടത്തലുകള്‍ ഒരിക്കലും അല്ലാഹുവിന്റെ ഭരണഘടനയിലില്ല. സദ്വൃത്തരാകട്ടെ, ദുര്‍വൃത്തരാകട്ടെ, ഇരു വിഭാഗത്തിനും തങ്ങളുടെ മാര്‍ഗം സ്വയം തീരുമാനിക്കാം. ഏത് ജനത ഒരു സമൂഹമെന്ന നിലയില്‍ ദുര്‍മാര്‍ഗം സ്വീകരിക്കുകയും, നന്മയുടെ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കെല്‍പ്പുള്ള ഒരു വിഭാഗം ഉണ്ടാവാതിരിക്കുകയും, നന്മവളര്‍ത്തുന്നതിനുള്ള സംരംഭം പോലും അസംഭവ്യമാകുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുവോ, അവരെ ദൈവം നിര്‍ബന്ധിച്ച് നന്നാക്കുന്നതെങ്ങനെ? അവര്‍ സ്വയം തിരഞ്ഞെടുത്തത് അനുഭവിക്കാന്‍ തന്നെ അല്ലാഹു അവരെ വിടുന്നു. ഇനി ഏതെങ്കിലും ജനത അല്ലാഹുവിന്റെ കാരുണ്യത്തിന് അര്‍ഹമാവുകയാണെങ്കില്‍, അത് നന്മയെ സ്വാഗതം ചെയ്യുന്ന ഒരു വിഭാഗം ഉണ്ടാവുകയും പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാവുന്ന ഒരന്തരീക്ഷം നിലനില്‍ക്കുകയും ചെയ്യുന്ന സമൂഹം മാത്രമായിരിക്കും. (കൂടുതല്‍ വിശദീകരണത്തിന് സൂറ അല്‍അന്‍ആം കുറിപ്പ്: 24 (6:24)കാണുക. )

മൂന്ന്:

ഖുര്‍ആന്‍ അദ്ധ്യയം 6, സൂക്തം 35. മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാന സഹിതം:

"അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍ അവരെയെല്ലാം സന്മാര്‍ഗത്തില്‍ ഒന്നിപ്പിക്കുവാന്‍ അവനു കഴിയുമായിരുന്നു.24 അതിനാല്‍ മൂഢനാവാതിരിക്കുക. കേള്‍ക്കുന്ന ജനങ്ങള്‍ മാത്രമേ സത്യപ്രബോധനത്തിന് ഉത്തരം നല്‍കുകയുള്ളൂ."

വ്യാഖ്യാനം:
24. മനുഷ്യരെയെല്ലാം ഏതെങ്കിലും തരത്തില്‍ സന്മാര്‍ഗത്തില്‍ കൊണ്ടുവരികയാണ് ആവശ്യമെങ്കില്‍ പ്രവാചകനിയോഗം, വേദാവതരണം, വിശ്വാസികളും അവിശ്വാസികളുമായുള്ള സംഘട്ടനം, സത്യപ്രബോധനത്തിന്റെ ക്രമേണയുള്ള ലക്ഷ്യസാഫല്യം- ഇവയുടെയൊക്കെ ആവശ്യമെന്തായിരുന്നു? അതാകട്ടെ അല്ലാഹുവിന്റെ സൃഷ്ടിശക്തിയുടെ നേരിയൊരാഗ്യംകൊണ്ടുമാത്രം സാധിക്കാവതായിരുന്നുവല്ലോ. എന്നാല്‍ ആ മാര്‍ഗത്തിലൂടെ പ്രസ്തുത ലക്ഷ്യം നേടണമെന്നല്ല ദൈവേഛ. പിന്നെയോ, സത്യത്തെ തെളിവ് സഹിതം ജനസമക്ഷം സമര്‍പ്പിക്കുകയും, എന്നിട്ട് തങ്ങളുടെ ശരിയായ ചിന്താശക്തിയുപയോഗപ്പെടുത്തി അതവര്‍ തിരിച്ചറിയുകയും തികച്ചും സ്വതന്ത്രമായി അതില്‍ വിശ്വസിക്കുകയും ചെയ്യണമെന്നാണ് അവന്‍ ഇഛിച്ചിട്ടുള്ളത്. അതു പ്രകാരം സത്യവിശ്വാസികള്‍ തങ്ങളുടെ ജീവിതചര്യകളെ സത്യത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത് അസത്യവാദികളെ അപേക്ഷിച്ചു തങ്ങളുടെ സദാചാരമേന്മയും ധാര്‍മികോന്നതിയും സ്വജീവിതത്തിലൂടെ തെളിയിച്ച്, സുശക്തമായ വാദസ്ഥാപനം കൊണ്ടും അത്യുല്‍കൃഷ്ടമായ ലക്ഷ്യംകൊണ്ടും മെച്ചമായ ജീവിത സിദ്ധാന്തം കൊണ്ടും പരിപാവനമായ ചര്യാഗുണം കൊണ്ടും മാനവ സമൂഹത്തിലെ നല്ലവരായ വ്യക്തികളെ തങ്ങളിലേക്കാകര്‍ഷിച്ച്, അസത്യത്തിനും അധര്‍മത്തിനുമെതിരില്‍ നിരന്തര സമരം നടത്തി, സത്യദീനിനെ അതിന്റെ സ്വാഭാവിക വളര്‍ച്ചയിലൂടെ ലക്ഷ്യത്തിലെത്തിയ്ക്കണമെന്നാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം. ഈ പ്രവര്‍ത്തനത്തില്‍ അല്ലാഹു തങ്ങള്‍ക്കുവേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതുമായിരിക്കും. ഏതേതു ഘട്ടങ്ങളില്‍ ഏതുതരം സഹായത്തിനാണോ അവര്‍ അര്‍ഹരായിട്ടുള്ളത് അത്രകണ്ട് സഹായവും നല്‍കും. എന്നാല്‍ ഈ പ്രകൃതിയുക്തമായ മാര്‍ഗം കയ്യൊഴിച്ച് അല്ലാഹുവിന്റെ ശക്തിയുടെ വിളയാട്ടം കൊണ്ടുമാത്രം, ദുഷിച്ച ചിന്താഗതികളെയും നിഷിദ്ധ ജീവിതരീതികളെയും തുടച്ചുനീക്കി, ജനസാമാന്യത്തില്‍ പരിശുദ്ധ ആദര്‍ശങ്ങളും ഉത്തമ നാഗരികതയും വളര്‍ത്തണമെന്നു അഭിലഷിക്കുന്നുവെങ്കില്‍ അതു നടപ്പുള്ള കാര്യമല്ല. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്റെ നയതന്ത്രത്തിനും യുക്തിവൈഭവത്തിനും നിരക്കാത്ത ഒന്നാണിത്. അല്ലാഹു മനുഷ്യനെ ഒരുത്തരവാദപ്പെട്ട സൃഷ്ടിയെന്ന നിലയില്‍ ഇഹലോകത്ത് നിയോഗിച്ചയച്ചതും, തന്റെ ജീവിത വ്യാപാരങ്ങളില്‍ സ്വാധികാരം കല്‍പിച്ചരുളിയതും, അനുസരണത്തിനും അനുസരണക്കേടിനും സ്വാതന്ത്യ്രം നല്‍കിയതും, ഐഹികജീവിതത്തെ പരീക്ഷണഘട്ടമാക്കിവെച്ചതും, സ്വന്തം പരിശ്രമത്തിനൊത്ത് നല്ലതോ തിയ്യതോ ആയ പ്രതിഫലദാനത്തിന് ഒരു സമയം നിശ്ചയിച്ചതുമെല്ലാം ആ മഹത്തായ യുക്തി വൈഭവത്തിന്റെ താല്‍പര്യമത്രെ.