Saturday, October 2, 2010

യുദ്ധത്തിലൂടെ മതപ്രചാരണം??

 (യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)

യുദ്ധത്തിലൂടെ മതപ്രചാരണം

"അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം!"

മൌലാനാ മൌദൂദിയുടെ ഈ ഉദ്ധരണിയെ സംബന്ധിച്ചാണല്ലോ ചോദ്യം. ഇതിന്ന് ഞാന്‍ നേരത്തെ മറുപടി എഴുതിയിട്ടുണ്ട്. അതിവിടെ ഒരിക്കല്‍ കൂടി വായിക്കാം:

ഖുറൈശികളുടെ മര്‍ക്കടമുഷ്ടി നയം മൂലം പ്രവാചകന്ന് സ്വസ്ഥമായും സ്വതന്ത്രമായും പ്രബോധനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. (എട്ട് പോസ്റ്റുകളിലായി ഞാനത് വ്യക്തമാക്കിയിട്ടുണ്ട്. can be seen here also: http://rationalism-malayalam.blogspot.com/2010/09/blog-post_29.html) പിന്നീട് മദീനയില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമായി. അതോടെ ഖുറൈശികള്‍ യുദ്ധം ആരംഭിച്ചു. ബദ്‌ര്‍, ഉഹുദ്, ഖന്ദഖ് എന്നിവ മക്കയിലെ ശത്രുക്കള്‍ മദീനയിലേക്ക് വന്ന് നടത്തിയ യുദ്ധങ്ങളായിരുന്നു. മൂന്നിലും ശത്രുക്കള്‍ പരാചയപ്പെട്ടു. ഇസ്‌ലാമിനെ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയില്ലെന്ന ബോദ്ധ്യം അവര്‍ക്കുണ്ടാവുകയും ചെയ്തു. നേരത്തെ ചെയ്ത പോലെ ബഹിഷ്കരിക്കാനോ മര്‍ദ്ദിക്കാനോ പട്ടിണിക്കിടാനോ ഒന്നും അവര്‍ക്ക് ഇനി മേല്‍ കഴിയില്ലെന്ന നില വന്നു. ഇസ്‌ലാമിന്‌ നേരെ കൈ ഉയര്‍ത്തിയാല്‍ മറുഭാഗത്ത് അതിനേക്കാള്‍ ശക്തമായ കൈ ഉയരുമെന്ന തിരിച്ചറിവുണ്ടായി. 

ആ ഘട്ടത്തില്‍ പ്രവാചകന്‍ അവരുമായി യുദ്ധമില്ലാ കരാറിലേര്‍പ്പെട്ടു. അതോടെ വിശ്വാസികള്‍ക്ക് മക്കയില്‍ സ്വതന്ത്രമായി സഞ്ചരിക്കാമെന്ന അവസ്ഥയുണ്ടായി. മക്കാക്കാര്‍ വ്യാപാരാവശ്യാര്‍ത്ഥവും മറ്റും മദീനാ സന്ദര്‍ശനവും നടത്തുമായിരുന്നു. 
സ്വസ്ഥവും സ്വതന്ത്രവുമായ പ്രബോധനത്തിന്ന് ഇത് വഴി തെളിച്ചു. ഇസ്‌ലാമിനെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടന്നു. ഇസ്‌ലാം സ്വീകരിച്ചിരുന്നെങ്കിലും അത് രഹസ്യമാക്കി വച്ചിരുന്നവര്‍ പേടിയില്ലാതെ രംഗത്ത് വരാന്‍ തുടങ്ങി. ഇസ്‌ലാമിന്‍റെ അംഗ സംഗ്യ പതിന്‍മടങ്ങ് വര്‍ദ്ധിക്കാന്‍ ഇതിടയാക്കി. ഇതിന്ന് സാധിക്കും വിധം 'മണ്ണ്‌ പാകപ്പെടുത്തിയത്' ഇസ്‌ലാമിക രാഷ്ട്രവും അതിന്‍റെ ശക്തിയുമായിരുന്നു. ആ ശക്തിയുടെ പര്യായമായാണ്‌ വാള്‍ എന്ന വാക്ക് മൌലാനാ മൌദൂദി ഉപയോഗിച്ചത്. അല്ലാതെ യുദ്ധത്തിലൂടെ പ്രചരിച്ചു എന്ന അര്‍ത്ഥത്തിലല്ല. പത്ത് വര്‍ഷത്തേക്കേര്‍പ്പെടുത്തിയ പ്രസ്തുത കരാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ മക്കക്കാര്‍ ലംഘിച്ചത് ഈ സമാധാനാന്തരീക്ഷം അവര്‍ക്ക് ഗുണകരമായിരുന്നില്ല എന്ന കാരണത്താലായിരുന്നു.
വാളിന്‍റെ പൊരുള്‍ എന്താണെന്ന് മൌലാനാ മൌദൂദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്: 'ഇസ്‌ലാം അതിന്‍റെ സത്യസന്ധത അംഗീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ലെന്ന് വസ്തുത ഈ ചര്‍ച്ചയില്‍ വ്യക്തമായിക്കഴിഞ്ഞു. തെളിവുകളുടെയും ന്യായങ്ങളുടെയും വെളിച്ചത്തില്‍ സന്‍മാര്‍ഗ്ഗത്തിന്‍റെ രാജപാത ദുര്‍മാര്‍ഗ്ഗത്തിന്‍റെ പാതയില്‍ നിന്ന് വ്യവഛേദിച്ച് കാണിച്ചതിന്ന് ശേഷം തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് നിത്യ നഷ്ടം ഏറ്റുവാങ്ങാനും ശരിയായ വഴിയിലൂടെ സഞ്ചരിച്ച് ശാശ്വത വിജയം നേടുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുന്നതിന്ന് മുമ്പ് ഇസ്‌ലാമിന്‍റെ പ്രചാരത്തില്‍ ഏതോ തരത്തില്‍ വാളിനുണ്ടായിരുന്ന ബന്ധം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ദീനിന്‍റെ (മതത്തിന്‍റെ) പ്രബോധനത്തെ സംബന്ധിച്ചിടത്തോളം വാളിന്‌ ഒന്നും ചെയ്യാനില്ലെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ പ്രബോധനത്തോടൊപ്പം വേറെ ചിലതിന്‍റെ സഹായംകൊണ്ട് കൂടിയാണ്‌ ലോകത്ത് ഇസ്‌ലാം പ്രചരിച്ചത്. അവിടെ ശക്തിയും ഒരു ഘടകമായിരുന്നു.' (ജിഹാദ് പേ. 145)
….

ജിഹാദ് എന്ന കൃതിയുടെ നാലാം അദ്ധ്യയത്തില്‍ മൌലാനാ മൌദൂദി എഴുതുന്നു:
"
ഇസ്‌ലാമിലെ യുദ്ധത്തിന്‍റെ ലക്‌ഷ്യങ്ങള്‍ ഖുര്‍ആന്‍റെയും ഹദീസിന്‍റെയും പ്രാമാണിക ഗ്രന്‍ഥങ്ങളുടെയും വെളിച്ചത്തില്‍ വിശദീകരിച്ചത് വായനക്കാര്‍ കണ്ടു, അതില്‍ എവിടെയും അമുസ്‌ലിംകളെ ബലപ്രയോഗത്തിലൂടെ മുസ്‌ലിമാക്കണമെന്ന ശാസന കണ്ടെത്താനാവില്ല. മാത്രമല്ല; ഇസ്‌ലാം വാളിന്‍റെ ശക്തികൊണ്ട് ആളുകളെ സ്വന്തം സത്യസന്ധത അംഗീകരിപ്പിക്കുന്നു എന്ന് തോന്നാനിടയുള്ള സൂചന പോലും അതിലില്ല. പകരം എതിരാളികള്‍ ഉന്നയിക്കുന്ന അത്തരം വിമര്‍ശനങ്ങളെ ശക്തമയി ഖണ്ഡിക്കുകയാണ്‌ അവ ചെയ്യുന്നത്. എന്നാല്‍ പക്ഷപാതികളായ ഗ്രന്‍ഥകാരന്‍മാരും അവരുടെ അജ്ഞരായ അനുകര്‍ത്താക്കളും ഇക്കാര്യത്തില്‍ ലോകത്തെ കഠിനമായി വഞ്ചിക്കുകയും ധാരാളമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക തത്വങ്ങളും വിധികളും അനാവരണം ചെയ്യേണ്ടത് ആവശ്യമാണ്‌." (Page 132)

"
സത്യ ദീനിന്‍റെയും (മതത്തിന്‍റെയും) അതിന്‍റെ വാഹകരുടെയും ശത്രുക്കളായ സത്യനിഷേധികളോട് മാത്രമേ മുസ്‌ലിംകള്‍ക്ക് വിരോധമുള്ളുവെന്ന് ഖുര്‍ആന്‍ അല്‍ മുംതഹിന അദ്ധ്യായത്തില്‍ (അദ്ധ്യായം 60) വ്യക്തമാക്കിയിട്ടുണ്ട്. അത്തരക്കരല്ലാത്ത സത്യനിഷേധികളോട് നീതിയിലും നന്‍മയിലും വര്‍ത്തിക്കുന്നതിനും അവര്‍ക്ക് ഉപകാരം ചെയ്യുന്നതിനും മുസ്‌ലിംകളെ യാതൊന്നും വിലക്കുന്നില്ല." (Page 133-134)

"
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തകര്‍ക്കാനും ഭൂമിയില്‍ കുഴപ്പവും നാശവും പടര്‍ത്താനും ശ്രമിക്കുന്നവര്‍ക്കെതിരെ ഇസ്‌ലാം തീര്‍ച്ചയായും വാളെടുത്തിട്ടുണ്ട്. അത് ന്യായമല്ലെന്ന് ആര്‍ക്കും പറയാനാവില്ല. എന്നാല്‍ അക്രമികളോ മര്‍ദ്ദകരോ അല്ലാത്ത, ഭൂമിയില്‍ ശന്തിയും സമാധാനവു കെടുത്തി ദൈവമാര്‍ഗ്ഗത്തില്‍ വിലങ്ങുതടിയാവാത്ത ആളുകള്‍ ഏത് സമൂഹത്തില്‍ പെട്ടവരായിരുന്നാലും എത്ര കടുത്ത അവിശ്വാസികളായിരുന്നാലും അവരുടെ ധനത്തിനോ ജീവനോ ഏന്തെങ്കിലും ഹാനി വരുത്തുന്നതും അവര്‍ക്കെതിരെ ആയുധമെടുക്കുന്നതും നിഷിദ്ധമണ്‌. മുസ്‌ലിംകളുടെയെന്ന പോലെ അവരുടെയും രക്തം പരിശൂദ്ധവും നിഷിദ്ധവുമാണ്‌." (Page 134)

...
മറിച്ച് ഇസ്‌ലാമിക പ്രബോധനത്തിലും പ്രചരണത്തിലും നിര്‍ബന്ധത്തിനോ ബലാല്‍ക്കാരത്തിനോ ഒരിടവുമില്ലെന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം അത് നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. സൂറ അല്‍ ബഖറയില്‍ (ഖുര്‍ആന്‍ രണ്ടാം അദ്ധ്യായം) പറയുന്നു: ദീന്‍ (മത) കാര്യത്തില്‍ ബലാല്‍ക്കാരമില്ല..... (2:256) (Page 134, 135)
….


No comments:

Post a Comment