Monday, October 11, 2010

ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങള്‍?

ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങള്‍?


I. സുധീര്‍_ഓയൂര്‍ said...
ആദു വര്ഗ,ഗത്തെ നശിപ്പിക്കുവാന്‍ ദൈവം എത്ര ദിവസം എടുത്തു ?
സൂറ : 41(15-16) ഒടുവില്‍ നാം ഏതാനും ദുര്ദിസനങ്ങളില്‍ അവര്ക്കു നേരെ ഭീകരമായ കൊടുങ്കാറ്റയച്ചു20.........
സൂറ : 54(18-22) ഒരു നാളില്‍,അവര്ക്കു നേരെ അതിശക്തമായ കൊടുങ്കാറ്റിനെ നിയോഗിച്ചു. .........
ഒരിടത് ഒരു ദിവസം കൊണ്ട് , മറ്റൊരിടത്ത് പല ദിവസം


=  ഒരു സംഭവം ഒന്നിലേറെ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അവ സംയോജിപ്പിച്ച് വായിക്കുകയാണ്‌ ചെയ്യേണ്ടത്. ആദിനെ നശിപ്പിച്ച കാര്യം ഈ രണ്ടിന്‌ പുറമെ വേറെയും സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണം: "ആദുവംശം, അതിരൂക്ഷമായി ചീറിയടിക്കുന്ന കൊടുങ്കാറ്റിനാലും ഉന്മൂലനം ചെയ്യപ്പെട്ടു. അല്ലാഹു തുടര്‍ച്ചയായി ഏഴു രാവും എട്ടു പകലും അതിനെ അവരുടെമേല്‍ അടിച്ചേല്‍പിച്ചു." (69:6-7)
ഏഴ് രാവും എട്ട് പകലും നീണ്ടു നിന്ന കൊടുങ്കാറ്റാണ്‌ അവര്‍ക്ക് നേരെ അഴിച്ചുവിട്ടത്. അതിന്‍റെ കാല ദൈര്‍ഘ്യം സൂചിപ്പിക്കാന്‍ ഒരിടത്ത് 'ദിവസങ്ങള്‍' എന്ന് പറഞ്ഞു. ഇത് ശരിയല്ലെന്ന് ആരും പറയില്ലല്ലോ. രണ്ടാമിടത്ത് 'ഒരു ദിവസം' (യൌം) എന്ന് പറഞ്ഞു; അത് തെറ്റാണെന്നാണ്‌ വാദം. ഇവിടെയാണ്‌ 'യൌം' എന്ന വാക്കിന്‍റെ രണ്ടാമത്തെ അര്‍ത്ഥം, ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ തവണ ഉപയോഗിച്ച അര്‍ത്ഥം, നാം പരിഗണിക്കേണ്ടി വരുന്നത്. 'ഘട്ടം' എന്നാണല്ലോ ആ അര്‍ത്ഥം. അപ്പോള്‍, ഏഴ് രാവും എട്ട് പകലും നീണ്ടു നിന്ന 'ഒരു യൌം' എന്നാല്‍; അത്രയും ദൈര്‍ഘ്യം വരുന്ന ഒരു 'ഘട്ടം' എന്നര്‍ത്ഥം. ഇങ്ങനെ മനസ്സിലാക്കുമ്പോള്‍ കുഴപ്പമൊന്നുമില്ലല്ലോ. 
ഒരു പദത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ പോലും അന്വേഷിക്കാതെയും പരിഗണിക്കാതെയും ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളാണ്‌ ഖുര്‍ആനിനെതിരെ ഉന്നയിക്കപ്പെടുന്നവയില്‍ മിക്കവയും. അത്കൊണ്ടാണ്‌ അവ നിലനില്‍ക്കാത്തതും.
ഖുര്‍ആനെക്കുറിച്ചുള്ള ആരോപകരുടെ കാഴ്ചപ്പാടാണ്‌ ഇത്തരം വില കുറഞ്ഞ ആരോപണങ്ങളുന്നയിക്കാന്‍ അവര്‍ക്ക് 'ധൈര്യം' നല്‍കുന്നത്. ആറാം (ആറല്ല; ഏഴാണ്‌ ശരി) നൂറ്റാണ്ടുകാരനായ, അക്ഷരജ്ഞാനം പോലുമിലാത്ത, സാധാരണക്കാരനായ, ഒരറബി- പല സന്ദര്‍ഭങ്ങളില്‍ പറഞ്ഞ പല വാക്കുകളുടെ ക്രമരഹിതമായ സമാഹാരം. ഇതാണല്ലോ ആ കാഴ്ചപ്പാട്. വില കുറഞ്ഞ ആ കാഴ്ചപ്പാട് മാറ്റുക. എന്നിട്ട്, ഇതൊരു ദൈവിക ഗ്രന്‍ഥം തന്നെ ആയിരിക്കാന്‍ വല്ല സാധ്യതയുമുണ്ടോ എന്ന പോസിറ്റീവ് ആയ ഒരന്വേഷണത്തിന്` മുതിരുക. എന്നാലേ ഇത്തരം അബദ്ധങ്ങളില്‍ നിന്ന് മുക്തമാകാന്‍ ഖുര്‍ആന്‍ വിമര്‍ശകര്‍ക്ക് സാധിക്കുകയുള്ളു.


II. സുധീര്‍_ഓയൂര്‍ said...
ദൈവം എത്ര മലക്കുകളെ മറിയമിന്റെ അടുത്തേക്ക് അയച്ചു ?
സൂറ 19 , (16-21 )“ ഈ അവസരത്തില്‍ നാം നമ്മുടെ റൂഹിനെ (അഥവാ മലക്കിനെ) അവരിലേക്കയച്ചു.”
സൂറ 3 (42-43) പിന്നീട് മലക്കുകള്‍ പ്രത്യക്ഷപ്പെട്ട് മര്യഹമിനോട് ഓതിയതോര്ക്കു ക:...........................
ഒരിടത് ഒന്ന് , മറ്റൊരിടത്ത് ഒന്നിലധികം
= ഇസ്‌ലാമിനെ വിമര്‍ശിക്കാ വേണ്ടി ഉണ്ടാക്കപ്പെട്ട ചില വെബ്‌സൈറ്റുകളിലും പുസ്തകങ്ങളിലും ഇത് പോലെ കുറെ ലിസ്റ്റുകള്‍ ലഭ്യമാണ്‌. എന്നാല്‍ ഇതില്‍ വസ്തുതയില്ല.
രണ്ട് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത ഉദാഹരണമായെടുത്ത് ഇത് വ്യക്തമാക്കാം. 1. കൊലക്കേസ് പ്രതിയെ പോലീസുകാര്‍ അറസ്റ്റ് ചെയ്തു. 2. കൊലക്കേസ് പ്രതിയെ എസ്.ഐ. അറസ്റ്റ് ചെയ്തു.
ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ തമ്മില്‍ അല്‍പം വ്യത്യാസമുണ്ടെന്നത് ശരിയാണ്‌. എന്നാല്‍, അവ രണ്ടും പരസ്പര വിരുദ്ധമാണെന്ന് എങ്ങനെ പറയും?

ഇത്രയേ ഉള്ളു സുധീര്‍ ചൂണ്ടിക്കാണിച്ച രണ്ട് സൂക്തങ്ങളുടെ കാര്യവും. ഇത് മനസ്സിലാകാന്‍ ആദ്യം ചില വസ്തുതകള്‍ അറിയണം.
1. റൂഹ് പല അര്‍ത്ഥങ്ങളില്‍ ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്.
2. അവയി ഒരര്‍ത്ഥം 'ജിബ്‌രീല്‍' എന്നാണ്‌.
3. ജിബ്‌രീല്‍ മലക്കുകളുടെ നേതാവാണ്‌.
ഇനി 19:17, 3:45 (അതാണ്‌ ശരിയായ നമ്പര്‍) എന്നീ സൂക്തങ്ങള്‍ സംയോജിപ്പിച്ച് വായിക്കുമ്പോള്‍ ഒരു ആശയക്കുഴപ്പവും തോന്നേണ്ടതില്ല. അതായത്, ജിബ്‌രീലിന്‍റെ നേതൃത്വത്തില്‍ ഏതാനും മലക്കുകളാണ്‌ മര്‍യമിനെ സന്ദര്‍ശിച്ചതും സന്തോഷവാര്‍ത്ത അറിയിച്ചതും. ഉദാഹരണമായി ചൂണ്ടിക്കാണിച്ച രണ്ട് പത്ര വാര്‍ത്തകള്‍ സംയോജിപ്പിച്ചത് പോലെ ഇതും സംയോജിപ്പിക്കാവുന്നതേയുള്ളു. അപ്പോള്‍ ആശയക്കുഴപ്പമോ വൈരുദ്ധ്യമോ അല്ല; ആശയ വ്യക്തതയാണ്‌ കൈവരുന്നത്.
കെ.കെ. ആലിക്കോയ 

No comments:

Post a Comment