Monday, October 4, 2010

ആറ്‌ ദിവസം കൊണ്ട് ആകാശവും ഭൂമിയും....

ആറ്‌ ദിവസം കൊണ്ട് ആകാശവും ഭൂമിയും.... 


(യുക്തിവാദി നേതാവ് ഇ.എ. ജബ്ബാറിന്‍രെ സംവാദം ബ്ലോഗില്‍ എഴുതിയ പ്രതികരണം)

Jabbar: പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം. ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)

= ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടി കര്‍മ്മം മൊത്തം ആറ്‌ ദിവസങ്ങള്‍ കൊണ്ടാണ്‌ നടന്നതെന്ന് ഖുര്‍ആന്‍ ഏഴ് തവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും, ജബ്ബാര്‍ സൂചിപ്പിച്ചപോലെ, തെറ്റിദ്ധരിക്കാനുള്ള ഒരു സാധ്യത ഇവിടെ(41:9-12)യുണ്ട്. അതേസമയം മറ്റൊരു രീതിയില്‍ കൂടി ഇതിനെ വ്യാഖ്യാനിക്കാനുള്ള പഴുത് അവശേഷിക്കുന്നുമുണ്ട്:

1. ഭൂമി സൃഷ്ടിച്ചത് രണ്ട് ദിവസം കൊണ്ട്.
2. ആകാശം സൃഷ്ടിച്ചത് രണ്ട് ദിവസം കൊണ്ട്. മൊത്തം നാല്‌ ദിവസം.
3.മലകള്‍ ഭക്ഷണം എന്നിവ ക്രമീകരിച്ചത് (മൊത്തം ആറിലെ ബാക്കി)രണ്ട് ദിവസം കൊണ്ട്.
അതായത്, 41:10 ഇല്‍ നാല്‌ ദിവസം എന്ന് പറഞ്ഞത് ഭൂമിയുടെ സൃഷ്ടിയും മല, ഭക്ഷണം എന്നിവയുടെ ക്രമീകരണവും ഉള്‍പ്പെടെയാണെന്നും കണക്കാക്കാമല്ലോ. സൃഷ്ടി കര്‍മ്മത്തെ സംബന്ധിച്ച് ഈ യൊരു പരാമര്‍ശം (41:9-12) മാത്രമായിരുന്നു ഖുര്‍ആനിലുണ്ടായിരുന്നതെങ്കില്‍ ഇങ്ങനെ വ്യാഖ്യാനിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍,ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടി കര്‍മ്മം മൊത്തം ആറ്‌ ദിവസങ്ങള്‍ കൊണ്ടാണ്‌ നടന്നതെന്ന് ഖുര്‍ആന്‍ ഏഴ് തവണ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഈ വ്യാഖ്യാനമേ സാധുവാവുകയുള്ളു എന്ന് ഉറപ്പിച്ചു പറയാം. 

ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം: ഒരാള്‍ കോഴിക്കോട്ട് നിന്ന് മാനന്തവാടിയിലേക്ക് യാത്ര ചെയ്ത സമയക്രമം താങ്കളോട് പറയുന്നുവെന്നിരിക്കട്ടെ. അയാള്‍ പറയുന്നു: ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് അടിവാരത്തെത്തി. രണ്ടര മണിക്കൂര്‍ കൊണ്ട് കല്‍പ്പറ്റയിലെത്തി. പിന്നെ ഒരു മണിക്കുര്‍ കൊണ്ട് മാനന്തവാടിയില്‍ എത്തി.

ഇപ്പോള്‍ കണക്ക് കൂട്ടിയാല്‍; മൊത്തം യാത്രാ സമയം നാലേമുക്കാല്‍ മണിക്കൂര്‍ എന്ന് തോന്നാനിടയുണ്ട്. എന്നാല്‍ മൊത്തം മൂന്നര മണിക്കൂര്‍ കൊണ്ടാണ്‌ മാനന്തവാടിയിലെത്തിയത് എന്ന് ഏഴ് പ്രാവശ്യം ഒരു അര്‍ത്ഥ ശങ്കക്കും ഇടനല്‍കാത്ത വിധം അയാള്‍ താങ്കളോട് വേറെ പറഞ്ഞിട്ടുണ്ടെങ്കിലോ? അപ്പോള്‍ താങ്കള്‍ എന്ത് മനസ്സിലാക്കണം? 
1. കോഴിക്കോട് - അടിവാരം: ഒന്നേകാല്‍ മണിക്കൂര്‍.
2. കല്‍പറ്റ - മനന്തവാടി: ഒരു മണിക്കൂര്‍. മൊത്തം രണ്ടേകാല്‍ മണിക്കൂര്‍. 
3. അടിവാരം - കല്‍പറ്റ:(മൊത്തം സമയമായ മൂന്നര മണിക്കൂറില്‍ ഇനി ബാക്കിയുള്ള) ഒന്നേകാല്‍ മണിക്കൂര്‍.

അപ്പോള്‍ കല്‍പറ്റയിലെത്താന്‍ രണ്ടര മണിക്കൂര്‍ എന്ന് പറഞ്ഞത്: കോഴിക്കോട് - കല്‍പറ്റ രണ്ടര മണിക്കൂര്‍ എന്ന അര്‍ത്ഥിലേ ആകാനിടയുള്ളു. അല്ലാതെ എന്ത് വ്യാഖ്യാനമാണ്‌ നിങ്ങള്‍ നല്‍കുക. 
എന്നാല്‍ ആ യാത്രക്കാരനെ വാക്കുകളില്‍ വൈരുദ്ധ്യം സംഭവിക്കുന്നവനായി ചിത്രീകരിക്കണമെന്ന നിര്‍ബന്ധബുദ്ധി നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഇഷ്ടം പോലെ വ്യാഖ്യാനിച്ചോളൂ. മേല്‍ പറഞ്ഞ ഖുര്‍ആന്‍ സൂക്തത്തിന്‍റെ കാര്യത്തിലും എനിക്കിതേ പറയാനുള്ളു.

വിവാദ വിധേയമായ സൂക്തങ്ങള്‍: (41:9-12) "പ്രവാചകന്‍ അവരോടു പറയുക: രണ്ടു നാളുകളിലായി ഭൂമിയെ സൃഷ്ടിച്ചവനായ ദൈവത്തെ നിഷേധിക്കുകയും ഇതരന്മാരെ അവന് തുല്യരായി കല്‍പിക്കുകയുമാണോ നിങ്ങള്‍? അവനാകട്ടെ, സര്‍വലോകങ്ങളുടെയും നാഥനാകുന്നു. അവന്‍ (ഭൂമിക്ക് ഉണ്മ നല്‍കിയ ശേഷം) അതില്‍ മീതെനിന്ന് പര്‍വതങ്ങളുറപ്പിച്ചു. അതില്‍ അനുഗ്രഹങ്ങള്‍ നിക്ഷേപിച്ചു. ചോദിക്കുന്നവര്‍ക്കൊക്കെയും അവരവരുടെ ആവശ്യത്തിനും താല്‍പര്യത്തിനും അനുസൃതമായ ആഹാരവിഭവങ്ങള്‍ അതിനകത്ത് ഒരുക്കിവെക്കുകയും ചെയ്തു. ഇതൊക്കെയും നാലു നാളുകളിലായി നടന്നു. പിന്നെ അവന്‍ ആകാശത്തിനുനേരെ തിരിഞ്ഞു. ആ ഘട്ടത്തില്‍ അത് പുകമയമായിരുന്നു. ആകാശത്തോടും ഭൂമിയോടും അവന്‍ പറഞ്ഞു: `വരുവിന്‍; നിങ്ങള്‍ ഇച്ഛിച്ചാലും ഇല്ലെങ്കിലും.` അവ രണ്ടും പറഞ്ഞു: `ഞങ്ങളിതാ ആജ്ഞാനുവര്‍ത്തികളായി വന്നിരിക്കുന്നു. അപ്പോള്‍ അവന്‍ രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കുകയും ഓരോ ആകാശത്തെയും അതിന്റെ നിയമങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. അടുത്ത ആകാശത്തെ നാം ദീപാലംകൃതമാക്കി. തികച്ചും സുരക്ഷിതവുമാക്കി. ഇതൊക്കെയും സര്‍വജ്ഞനും അജയ്യനുമായ ഒരുവന്റെ സംവിധാനമാകുന്നു".

2 comments:

  1. നബിയെ ഗര്‍ഭം ധരിച്ചതോട് കൂടി ഉപ്പ മരിച്ചു,ജനിക്കുന്നതിനു 58ദിവസം മുമ്പ്‌ ആന കലഹം എന്ന ഏറ്റവും വലിയൊരു പ്രശ്നം മക്കകാര്‍ അഭിമുഖീകരിക്കേണ്ടി വന്നു,അത് കഴിഞ്ഞപ്പോള്‍ മക്കയില്‍ വസൂരി പടര്‍ന്നു പിടിച്ചു,നബിക്ക്‌ ആറ് വയസ്സായപ്പോള്‍ ഉമ്മ മരിച്ചു അങ്ങനെ അങ്ങനെ...ഇതൊക്കെ കൊണ്ട് നബിക്ക്‌ എന്തെങ്കിലും ശക്തി ലഭിക്കുന്നുണ്ടങ്കില്‍ അത് പൈശാചിക ശക്തിയാണെന്ന് മക്കകാര്‍ വിശ്വസിക്കുകയും,ഇക്കാലത്തെ ഇസ്ലാമിസ്റ്റുകള്‍ ഭവിഷ്യപുരാണം ഉദ്ധരിച്ചു കൊണ്ടത്‌ സമ്മതിക്കുകയും ചെയ്യുന്നു.
    പണ്ടെന്നോ പരമശിവന്‍ നശിപ്പിച്ച അസുരനാണ് ,അതില്‍ പറയുന്ന മോഹമാദ്‌ .
    സ്വന്തം കുടുംബക്കാരും നാട്ടുക്കാരും നബിയെ അംഗീകരിക്കാത്തത് എന്ത് കൊണ്ടായിരുന്നു,സ്വന്തം നാട്ടില്‍ നിന്ന് ഓടി പോയത് എങ്ങനെയാണ് ഇസ്ലാമിസ്റ്റുകള്‍ വിശദീകരിക്കുക?.
    അപ്രിയ സത്യങ്ങളെ ഭയപെടുന്നത് കൊണ്ടല്ലേ കമെന്റ് മോഡറേറ്റ്‌ ചെയ്യുന്നത്?.പ്രബോധനത്തിന് വേണ്ടി സഹിക്കുന്ന ത്യാഗങ്ങള്‍ പരലോകത്ത് പുണ്ണൃമായി മാറുമെന്ന് കിത്താബിലുണ്ടാവില്ലേ,അപ്പൊ..തെറി കമെന്റ് ഒഴിവാക്കാനാണ്‌ കമെന്റ് മോഡറേറ്റ്‌ ചെയ്യുന്നതെന്ന് പറയില്ല.പ്രബോധകന്റെ കള്ളത്തരങ്ങള്‍ ഇസ്ലാമിക മൂല്യങ്ങളില്‍ പെട്ടതാണോ?.
    ആണെങ്കില്‍,...ഇസ്ലാമെന്നു പറയുന്നത് ഇമ്മിണി ബെല്ലൃ നുണയാണെല്ലേ?.

    ReplyDelete
  2. ഇവിടെ താങ്കളുടെ വിശദീകരാണം എന്താണു എന്ന് അറിയുവാന്‍ താല്പര്യമുണ്ട്.

    ഖുര്‍ആനില്‍ തിരുത്തലുകള്‍ ഉണ്ടാവുമോ?

    ReplyDelete