Monday, October 4, 2010

നരകത്തിലെ ഭക്ഷണം

നരകത്തിലെ ഭക്ഷണം 

(ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗിലെഴുതിയ ഒരു പ്രതികരണം)


താന്‍ വളരെ ബുദ്ധിയും യുക്തിയുമുള്ളവനാണെന്ന് അഹങ്കരിച്ചിരുന്ന ഒരു ഗവേഷകനുണ്ടായിരുന്നു. ഒരിക്കല്‍ അയാളൊരു തവളയെ പിടിച്ച് ചൂടു വെള്ളത്തിലിട്ടിട്ട് പറഞ്ഞു: 'ചാടെടാ തവളേ'.
തവള ചാടി.
പിന്നീടയാള്‍ തവളയുടെ മുന്‍കാലകള്‍ ഛേദിച്ചിട്ട് അതേ വള്ളത്തിലിട്ട് തവളയോട് ചാടാന്‍ പറഞ്ഞു. അപ്പോഴും തവള ചാടി.  
അടുത്ത തവണ തവളയുടെ പിന്‍കാലുകള്‍ ഛേദിച്ചിട്ട് വെള്ളത്തിലിട്ടിട്ട് പറഞ്ഞു: ചാടെടാ തവളേ.
ഇത്തവണ തവള ചാടിയില്ല.
അയാള്‍ തന്‍റെ ഗവേഷണ ഫലം ഇങ്ങനെ രേഖപ്പെടുത്തി: 'പിന്‍കാലുകള്‍ മുറിച്ച് കളഞ്ഞാല്‍ പിന്നെ തവളക്ക് ചെവി കേള്‍ക്കുകയില്ല'.

ക്ഷമികണം; താനൊരു 'യുക്തിവാദി'യാണെന്ന് സ്വയം കരുതുന്ന മി. ഇ.എ. ജബ്ബാറിന്‍റെ ചില ഗവേഷണ ഫലങ്ങള്‍ വായിക്കുമ്പോള്‍ ഈ കഥ ഞാന്‍ ഓര്‍ക്കാറുണ്ട്.
ഇനി പുതിയ പോസ്റ്റിലെ വിഷയം: 'ഗിസ്‌ലീന്‍' അല്ലാതെ ഭക്ഷണമില്ലെന്ന് ഒരിടത്തും 'ദരീഅ്‌' അല്ലാതെ ഭക്ഷണമില്ലെന്ന് മറ്റൊരിടത്തും പറഞ്ഞ ഖുര്‍ആന്‍ 'സഖ്ഖൂം' ഭക്ഷണമായി ഉണ്ടാകുമെന്ന് വേറെയും പറഞ്ഞിരിക്കുന്നു.
ഖുര്‍ആനിലെ ഈ പ്രസ്താവനകളെ ആധാരമാക്കിക്കൊണ്ട് മി. ജബ്ബാര്‍ അദ്ദേഹത്തിന്‍റെ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു: "ഏതു മന്ദബുദ്ധിക്കും ഇതു വൈരുദ്ധ്യമാണെന്നു ബോധ്യപ്പെടും." ശരിയാണ്‌ മന്ദബുദ്ധികള്‍ക്ക് അങ്ങനെ പലതും തോന്നും. മന്ദബുദ്ധികള്‍ നിര്‍മ്മിക്കുന്ന ചെരിപ്പിനൊപ്പിച്ച് ഖുര്‍ആനിന്‍റെ കാല്‌ മുറിക്കാനാവില്ലല്ലോ.
മക്കയിലെ റോഡരുകില്‍ വളരുന്ന ചെടിയാണോ നരകത്തിലെ ആഹാരം?
അതല്ലെങ്കില്‍ മരുഭൂമിയില്‍ വളരുന്ന മറ്റൊരു ചെടി?
ആ ചെടികള്‍  നരകത്തില്‍ വളരുമോ? ദരീഅ്‌, സഖ്ഖൂം, ഗിസ്‌ലീന്‍ ഇവ മാത്രമാണോ നരകത്തില ഭക്ഷണം?
വേറെ ഒന്നും ഉണ്ടാവില്ലേ?
ഇതൊനും ഇവിടെ ഗവേഷണ വിധേയമാക്കിയിട്ടില്ല. ഗവേഷണ വിധേയമാക്കിയത് മറ്റൊരു വശമാണ്‌. വൈരുദ്ധ്യം!
വസ്തുത ഇങ്ങനെയും ആവാമല്ലോ: നരകം അദൃശ്യ ലോകത്തിന്‍റെ ഭാഗമാണ്‌. മനുഷ്യന്‍ അത് കണ്ടിട്ടില്ല. അതിന്‍റെ പ്രകൃതി എന്താണെന്ന് അവന്നറിയില്ല. ഏതായാലും ഭൂമിയിലെ പ്രകൃതി അല്ലെന്ന് തീര്‍ച്ച. മനുഷ്യന്ന് ഒട്ടും പരിചയമില്ലാത്ത ആ ലോകത്തെക്കുറിച്ച്  എങ്ങനെ മനുഷ്യനെ ബോധ്യപ്പെടുത്തുംഅവിടെയുള്ള ഓരോ കാര്യങ്ങളും എപ്രകാരമുള്ളതാണെന്ന് എങ്ങനെ മനുഷ്യനെ തെര്യപ്പെടുത്തും? അതൊന്നും ഇപ്പോള്‍ മനുഷ്യര്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ല. എന്നാലും അവനോട് പറയേണ്ടതുണ്ടല്ലോ. അതിന്‍റെ ഭീഗരത അവന്‍ മനസ്സിലാക്കുകയും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ടല്ലോ, അപ്പോള്‍ എന്ത് ചെയ്യും? അതാണ്‌ അല്ലാഹു ഖുര്‍ആനിലെ മേല്‍ സൂചിപ്പിച്ചതും അത് പോലുള്ളതുമായ സൂക്തങ്ങളിലൂടെ ചെയ്തത്. അവിടത്തെ  ഭക്ഷണത്തെ സംബന്ധിച്ച് പറഞ്ഞതില്‍ നിന്ന്  മനസ്സിലാക്കാന്‍ കഴിയുന്നതിതാണ്‌: കൈപ്പ് രസമുള്ളത്, അസഹ്യമായ ദുര്‍ഗന്ധമുള്ളത്, കാണാന്‍ വൃത്തികേടുള്ളത്, മുള്ളുള്ളത്, നീര്‌ ദേഹത്തായാല്‍ പൊള്ളുന്നത്- ഇവയൊക്കെയാണ്‌ മേല്‍ പറഞ്ഞ ചെടികളുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇപ്പോള്‍ ആശയം വ്യക്തമായിരിക്കുന്നു. ഈ സ്വഭാവത്തിലുള്ള ഭക്ഷണമേ നരകത്തില്‍ ലഭിക്കുകയുള്ളു. ഇനി ഗിസ്‌ലീന്‍ ആണെങ്കിലോ; വൃത്തികെട്ടതും, അരുചിയുള്ളതും, ഓക്കാനം വരുത്തുന്ന ദുര്‍ഗന്ധമുള്ളതും എല്ലാമാണല്ലോ. അവിടെയും ഉദ്ദേശിക്കപ്പെടുന്നത് നല്‍കപ്പെടുന്ന ഭക്ഷണത്തിന്‍റെ സ്വഭാവമാണെന്ന് മനസ്സിലാക്കിയാല്‍ എന്ത് കൈരുദ്ധ്യമാണ് ഇതില്‍ ഉള്ളത്?
ഖുര്‍ആന്‍ പറഞ്ഞതില്‍ ഒരു വൈരുദ്ധ്യവുമില്ല. വ്യാഖ്യാതാക്കള്‍ പലര്‍ പറഞ്ഞത് തേടിപ്പിടിച്ച് വൈരുദ്ധ്യം ചൂണ്ടിക്കാണിക്കാം എന്ന് മാത്രം. ഖുര്‍ആന്‍ എന്നാല്‍ അത് ഖുര്‍ആന്‍ തന്നെയാണ്‌; അല്ലാതെ വ്യാഖ്യാനങ്ങളല്ല.
ജബ്ബാര്‍ പറയുന്നു: "മൌദൂദി ഇവിടെ അദ്ദേഹത്തിന്റെ ഊഹം മാത്രമാണ് അവതരിപ്പിക്കുന്നത്." ഇത് വളരെ ശരിയാണ്‌.  ലത്തീഫ് പറഞ്ഞതു അദ്ദേഹത്തിന്റെ  ഊഹം  തന്നെ. ഞാന്‍ പറഞ്ഞത് എന്‍റെ ഊഹവും! ഈ ഊഹങ്ങളില്‍ കൂടുതല്‍ ഫിറ്റാകുന്നത് സ്വീകരിക്കാം; എന്നല്ലാതെ അല്ലാഹുവിന്‍റെ ഗ്രന്‍ഥത്തില്‍ വൈരുദ്ധ്യം തിരയുനത് നിഷ്‌ഫലമായിരിക്കും. അദൃശ്യ ലോകത്തെക്കുറിച്ച് ഉപമാ രൂപത്തിലാണ്‌ ഖുര്‍ആന്‍ സംസാരിക്കുന്നത്. ഇതില്‍ വ്യാഖ്യനത്തിന്‌ പഴുതുണ്ടായിരിക്കും. ഇങ്ങമെ വ്യാഖ്യനത്തിന്‌ പഴുതുള്ളതില്‍ കയറിപ്പിടിച്ച് കുഴപ്പം സൃഷ്ടിക്കുകയെന്ന ദുരുദ്ദേശ്യത്തോടെ സ്വന്തം ഭാവനകള്‍ നെയ്തെടുക്കുന്നതും അത് മൂലം മനുഷ്യരെ വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നതും  മനസ്സില്‍ വക്രതയുള്ളവരുടെ സ്വഭാവനാണെന്ന് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നു. (കാണുക: ആദ്ധ്യായം 3: സൂക്തം 7)
കെ.കെ. ആലിക്കോയ 

1 comment:

  1. അവസാനത്തെ പോസ്റ്റ്‌ ഒഴികെ മറ്റെല്ലാതിലും ഫോണ്ട് പ്രശ്നം ഉണ്ടല്ലോ. ഇത് എനിക്ക് മാത്രമാണോ എന്നറിയില്ല. ബ്ലോഗ്‌ ഒന്നുകൂടി ഭംഗിയായി ഡിസൈന്‍ ചെയ്തെങ്കില്‍ എന്നാഗ്രഹിക്കുന്നു.

    ReplyDelete