Saturday, October 2, 2010

താങ്കള്‍ ആറ്‌ കാര്യങ്ങള്‍ക്ക് തെളിവ് നല്‍കണം.

(യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)
ആലിക്കോയ: താങ്കള്‍ ആറ്‌ കാര്യങ്ങള്‍ക്ക് തെളിവ് നല്‍കണം. 
-----
ജബ്ബാര്‍: തെളിവ് ? അതെന്താണാവോ? ചരിത്രപുസ്തകം ഉദ്ധരിച്ചാല്‍ അതു നിങ്ങള്‍ക്കു ജബ്ബാറിന്റെ വാക്കുകളാണ്. പിന്നെ ഞാന്‍ എവിടുത്തെ തെളിവാ തരേണ്ടതാവോ? മുഹമ്മ്ദ് നബിയുടെ അക്രമങ്ങളുടെ വീഡിയോ കാണിക്കണമായിരിക്കും !
....
ആലിക്കോയ: ഇതാണ്‌ ജബ്ബാറിന്‍റെ സംവാദശൈലി. ഞാന്‍ തെളിവ് ചോദിച്ച ആറ്‌ കാര്യങ്ങള്‍ ഇവയാണ്‌: 
1.
നബിയുടെ കാലത്ത് മുസ്‌ലിംകള്‍ 80 "യുദ്ധങ്ങള്‍" ചെയ്തു. 
2.
നബി 20 'യുദ്ധങ്ങളില്‍' നേരിട്ട് പങ്കെടുത്തു. 
3.
ഓരോ യുദ്ധത്തിന്നും മാസങ്ങള്‍ നീണ്ട യത്ര വേണ്ടി വന്നു. 
4.
വളരെക്കുറച്ച് നളുകള്‍ മാത്രമേ നബി മദീനയില്‍ ഉണ്ടായിരുന്നുള്ളു. 
5.
നബിയ്ക്ക് വീടുണ്ടായിരുന്നില്ല. വീടിന്‍റെ ആവശ്യവുമുണ്ടായിരുന്നില്ല; അദ്ദേഹം നാടോടിയായിരുന്നു. 
6.
സഹാബികള്‍ (മുഹാജിറുകളും അന്‍സാറുകളും നാടോടികളായിരുന്നു.
(
ഇതൊക്കെ ജബ്ബാറിന്‍റെ വാദങ്ങളാണ്‌. അത്കൊണ്ട് തന്നെ ഇത് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്.)
ജബ്ബാര്‍ നല്‍കിയ തെളിവിന്‍റെ കോലം നിങ്ങള്‍ കണ്ടില്ലേ? അല്‍പം വെളിവോട് കൂടിയുള്ള തെളിവാണ്‌ നല്‍കേണ്ടത്. അപ്പോള്‍ എല്ലാവരും അത് സ്വീകരിക്കും. എങ്ങനെയെങ്കിലും പ്രവാചകനെ അക്രമിയും കൊള്ളക്കാരനുമായി ചിത്രീകരിക്കണമെന്ന ചിന്തയില്‍ നിന്നാണ്‌ ഇത്തരം അവിവേകങ്ങള്‍ സംഭവിക്കുന്നത്. സത്യം സത്യമായി പറയണമെന്ന് എപ്പോള്‍ ജബ്ബാര്‍ തീരുമാനിക്കുന്നുവോ അപ്പോള്‍ മുതല്‍ ഇത്തരം അബദ്ധങ്ങളില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും.

No comments:

Post a Comment