(യുക്തിവാദികളുടെ ഒരു ബ്ലോഗിലെഴിതിയ പ്രതികരണം)
വിചാരം said...:
" രാജ്യദ്രോഹികളാൽ കൈവെട്ടി മാറ്റപ്പെട്ട ജോസഫ് സാറിനെ സഹായിക്കാൻ ഒരു കൂട്ടം മനുഷ്യ സ്നേഹികൾ രംഗത്ത് വന്നിട്ടുണ്ട് പറ്റുമെങ്കിൽ സഹായിക്കുക.Prof.T.J Joseph A/C No................. Road Tattamangalam Palakkad678102."
= പ്രൊ. ജോസഫിനെ സഹായിക്കുന്നതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, യുക്തിവാദികള്‍ ഇതിന്നൊരുങ്ങാനുള്ള കാരണം സംശയാസ്പദമാണ്. ഇസ്‌ലാമിന്‍റെ പ്രവാചകനെ തെറി വിളിക്കുകയോ, ഏറ്റവും ചുരുങ്ങിയത് അങ്ങനെ ധ്വനിപ്പിക്കുകയോ ചെയ്ത ഒരാളെ സഹായിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അത് തങ്ങളുടെ കടമയായി അവര്‍ ഏറ്റെടുത്തിരിക്കുന്നു. നാട്ടില്‍ കഷ്ടപ്പെടുന നിരവധി പേരുണ്ട്. അവര്‍ക്കൊന്നും നേരെ നീളാത്ത ഈ 'സഹായ ഹസ്തം'(?) ഉദാരതയുടേതല്ല. ഇസ്‌ലാം വിരോധത്തിന്‍റേതാണ്. അതി ക്രൂരവും നികൃഷ്ടവുമായ അക്രമത്തിന്നിരയായ വ്യക്തിയാണദ്ദേഹം എന്നതില്‍ സംശയമില്ല. ആ പരിഗണയുടെ അടിസ്ഥാനത്തില്‍, ഒരു സഹജീവിക്ക് ചെയ്യുന്ന സഹായമെന്ന നിലയില്‍ ചില ക്രൈസ്തവ കൂട്ടായ്മകളും അദ്ധ്യാപക സംഘടനകളും അദ്ദേഹത്തിന്ന് സഹായം നല്‍കിയിരുന്നു. മതമൌലിക വദികളെന്ന് നിങ്ങള്‍ ആരോപിക്കാറുള്ള ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും രക്തം നല്‍കി അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ കൈവെട്ടിന്‍റെ പേരില്‍ മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ കുതിര കയറുന്ന യുക്തിവാദികള്‍ പോലും ക്രിയാത്മകമായ ഈ പങ്കിനെ അംഗീകരിക്കുകയല്ല ചെയ്തിട്ടുള്ളത്. ഇതിനെ കുറിച്ച് മി. ജബ്ബാറിന്‍റെ പ്രതികരണം 'തട്ടിപ്പ്, വെറും തട്ടിപ്പ്' എന്നായിരുന്നു. ഇതില്‍ നിന്നെല്ലാം യുക്തിവാദികളുടെ ഉള്ളിലിരിപ്പ് പുറത്താകുന്നുണ്ടെന്ന്.
മനുഷ്യസ്നേഹമാണ് ഇവരെ നയിക്കുന്നതെങ്കില്‍ ആ സഹായ ഹസ്തം ഈ നാട്ടില്‍ കഷ്ടപ്പെടുന്ന പലര്‍ക്ക് നേരെയും ഇനിയും നീളുന്നത് കാണണം. അല്ലാതെ, ഈ ഒരു കര്‍മ്മം കൊണ്ട് മാത്രം നിങ്ങള്‍ മനുഷ്യസ്നേഹികള്‍ ആയി അംഗീകരിക്കപ്പെടുകയില്ല. മാത്രമല്ല, പ്രവാചക വിരോധികള്‍ എന്ന മുദ്ര ഒന്നു കൂടി നന്നായി പതിയുകയും ചെയ്യും. അല്ലെങ്കിലും അതാണല്ലോ നിങ്ങളുടെ മുഖമുദ്ര!
വിധിവിശ്വാസത്തെക്കുറിച്ച് ഇവിടെ വായിക്കാം.
ReplyDelete