Saturday, October 2, 2010

മക്ക: പ്രബോധനവും വിജയവും

മക്ക: പ്രബോധനവും വിജയവും

(യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)


ജബ്ബാര്‍ എഴുതി: "മക്കാവിജയ സമയത്ത് അവര്‍ കൂട്ടത്തോടെ കീഴടങ്ങിയില്ലേ ? അതുതന്നെയായിരുന്നില്ലേ മുഹമ്മദിന്റെ ലക്ഷ്യവും. പിന്നെ എന്തിനവരെ ആക്രമിക്കണം. അപ്പോഴും അദ്ദേഹത്തിനു ദൈരാഗ്യമുണ്ടായിരുന്ന പലരെയും തേടിപ്പിടിച്ച് കൊല്ലാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്."
......

Alikoya: മുഹമ്മദ് നബി ലോകത്തിന്‌ മുമ്പില്‍ അവതരിപ്പിച്ച ദൈവിക ദര്‍ശനത്തിന്‍റെ അനിവര്യമായ വിജയമായിരുന്നു മക്കാ വിജയം. ഏക ദൈവാരാധനയുടെ കേന്ദ്രമായി, മുഹമ്മദ് നബിയുടെ പൂര്‍വ്വ പിതാവ്, ഇബ്‌റാഹീം നബി പണിത ക അ്‌ബയെ ബഹുദൈവത്വത്തിന്‍റെ മാലിന്യങ്ങളില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഒന്നാം നാള്‍ മുതല്‍ തന്നെ അദ്ദേഹം മക്കക്കാരോട് പറഞ്ഞതും അത് തന്നെയായിരുന്നു. പക്ഷെ അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അദ്ദേഹത്തെ നട്ടില്‍ നിന്നോടിച്ചു. മദീനക്കാര്‍ അദ്ദേഹത്തിന്നഭയം നല്‍കി. പിന്നെ ഇസ്‌ലാം ക്രമേണ ശക്തി പ്രാപിച്ചു. മദീനയിലും ഇസ്‌ലാമിനെ വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടായിരുന്നു മക്കക്കാര്‍ക്ക്. പക്ഷെ നബിയും അനുചരന്‍മാരും പൊരുതി ജയിച്ചു. ഏത് നാട്ടില്‍ നിന്നാണോ നബിയെ അവര്‍ പുറത്താക്കിയിരുന്നത്; അവിടെ വിജശ്രീ ലാളിതനായി അദ്ദേഹം തിരിച്ചെത്തിയ സന്ദര്‍ഭം. മക്കയിലെ ജനങ്ങളെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാന്‍ അദ്ദേഹത്തിന്ന് സാധിക്കുമയിരുന്നു. അതിന്നുള്ള ന്യായങ്ങളും വേണ്ടുവോളമുണ്ടായിരുന്നു. പക്ഷെ അദ്ദേഹം അവര്‍ക്ക് പൊതു മാപ്പ് നല്‍കി. ചരിത്രത്തിലെ തുല്യതയില്ലാത്ത ഈ കാര്യം ചൂണ്ടിക്കാണിച്ചാല്‍ അവിടെയും ചോര കണ്ടെത്തുവാന്‍ ശ്രമിക്കുകയും, ആ ചോരയില്‍ ഒരു മഹാ സംഭവത്തെ ആകമാനം മുക്കിക്കളയാമെന്ന് മോഹിക്കുകയുമാണ്‌ ജബ്ബാര്‍ ചെയ്യുന്നത്. ചിലരെ പൊതുമാപ്പില്‍ നിന്നൊഴിവാക്കിയെന്ന 'തിളക്കം കുറഞ്ഞ' കാര്യവും ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ തന്നെയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്. അഥവാ അതും മറച്ചു വയ്ക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. മുസ്‌ലിം ചരിത്രകാരന്‍മാര്‍ മറച്ച് വയ്ക്കുകയും എന്നിട്ട് ജബ്ബാര്‍ അത് കണ്ടെത്തുകയും ചെയ്തതായിരുന്നുവെങ്കില്‍ കൊട്ടിഘോഷിക്കുന്നതില്‍ അര്‍ത്ഥമുണ്ടായിരുന്നു. ഇസ്‌ലാമിക ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തിയെന്നതിന്‍റെ മറ്റൊരു തെളിവ് കൂടിയാണിത്.
എന്നാല്‍ ഇങ്ങനെ പൊതുമാപ്പില്‍ നിന്ന് മാറ്റിനിറുത്തപ്പെട്ട വെറും 17 പേരില്‍ മഹാഭൂരിപക്ഷത്തിന്നും പിന്നീട് പ്രവാചകന്‍ മാപ്പ് നല്‍കിയ കാര്യം തിളക്കമാര്‍നത് തന്നെയാണ്‌. 17 ഇല്‍ മൂന്ന് പേര്‍ നടുവിട്ടു. പിനെ അവരില്‍ നിന്ന് നാല്‌ പേരെ മാത്രമേ വധിച്ചിട്ടുള്ളു. ബാക്കിയുള്ലവര്‍ക്ക് അദ്ദേഹം വീണ്ടും മാപ്പ് നല്‍കുകയായിരുന്നു. ഇതിനെ പറ്റി ജബ്ബാറിന്ന് അറിയുകയില്ല; ഇനി അറിഞ്ഞാലും മിണ്ടുകയില്ല; അതിന്നൊരു ന്യായീകരണവുമുണ്ട്: 'ഞാന്‍ ഇസ്‌ലാമിന്‍റെ കുറ്റവും കുറവും മാത്രം പറയാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവനാണ്‌; നന്‍മ പറയാന്‍ നിങ്ങളൊക്കെയുണ്ടല്ലോ'. അതെ, ഈ കാഴ്ചപ്പാട് തന്നെയാണ്‌ താങ്കളുടെ കുഴപ്പം. ഉള്ളത് ഉള്ളത് പോലെ, സത്യം സത്യമായിട്ട് പറയാന്‍ താങ്കള്‍ക്ക് കഴിയാതെ പോകുന്നതിന്ന് മറ്റു കാരണങ്ങളൊന്നുമില്ല.
…..

ജബ്ബാര്‍: "തന്ത്രശാലിയും ക്രൂരനും ചതിപ്രയോഗത്തില്‍ അതീവ നിപുണനുമായിരുന്ന മുഹമ്മദിന്റെ രാഷ്ട്രീയ വിജയമായിരുന്നു അത്. ദൈവത്തിനോ ദര്‍ശനത്തിനോ അതില്‍ ഒരു പങ്കും ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ ഏറ്റവും ആകര്‍ഷകമായ വെളിപാടുകളുമായി 13 കൊല്ലം മക്കയില്‍ പ്രവാചകനായിജീവിച്ചപ്പോള്‍ അവര്‍ ദീനിലേക്കു വരുമായിരുന്നു. ശക്തികൊണ്ട് കീഴടക്കേണ്ടി വന്നത് ദര്‍ശനത്തിന്റെ പാപ്പരത്തം കൊണ്ടു തന്നെയാണ്."
…..
മക്കയിലെ പ്രബോധന ചരിത്രം നേരത്തെ ഞാന്‍ ചൂണ്ടിക്കാണിച്ചതാണ്‌. (See: http://rationalism-malayalam.blogspot.com/2010/09/blog-post_29.html) പ്രവാചകനെ സംസാരിക്കാന്‍ സമ്മതിക്കാതിരിക്കുന്നത് മുതല്‍ വിശ്വസിച്ചവരെ കൊല്ലുന്നതുള്‍പ്പെടെയുള്ള കഠിനമായ പീഡനങ്ങള്‍ അതാണ്‌ മക്കയില്‍ ഇസ്‌ലാം പ്രചരിക്കാതിരിക്കാന്‍ കാരണം. ഇസ്‌ലാം അവഗണിക്കാന്‍ കഴിയാത്ത ഒരു ശക്തിയാണെന്ന് ബോധ്യം വന്നപ്പോഴാണ്‌ അവര്‍ കണ്ണ്‌ തുറന്നതും ഹുദൈബിയാ സന്ധിക്ക് വഴങ്ങിയതും. ഹുദൈബിയാ സന്ധിയുടെ ഘട്ടത്തില്‍ മക്കയില്‍ നിന്ന് ധാരാളം പേര്‍ ഇസ്‌ലാം മതം വിശ്വസിച്ചിട്ടുണ്ട്. സ്വതന്ത്രമായ സംവാദം നടന്നുവെന്നതായിരുന്നു അതിന്ന് കാരണം. നേരത്തെ ഇത് സാധ്യമായിരുന്നില്ല. വിശ്വാസികള്‍ക്കോ പ്രവാചകന്നോ അവിടെ ജീവിക്കുക പോലും അതീവ ദുഷ്കരമായിരുന്നു. അതാണ്‌ അവരെ സ്വന്തം നാടും വീടും സ്വത്തും ഉപേക്ഷിച്ച് ആദ്യം അബ്സീനിയായിലേക്ക്കും പിന്നെ മദീനയിലേക്കും പലായനം നടത്താന്‍ നിര്‍ബന്ധിതരാക്കിയത്. അല്ലാതെ മി. ജബ്ബാര്‍ പറയും പ്രകാരം അവരുടെ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ പറ്റാത്തത്കൊണ്ട് ഒളിച്ചോടിയതല്ല. ഇതിന്‌ നേര കണ്ണടച്ചിട്ട് കാര്യമില്ല. ജബ്ബാര്‍ കണ്ണടച്ചത് കൊണ്ട് ലോകം ഇരുട്ടിലാണ്‍ടു പോവുകയില്ല. മറ്റുള്ളവര്‍ സത്യം കാണാതെ പോവുകയുമില്ല.

No comments:

Post a Comment