Saturday, October 2, 2010

മതപ്രബോധനം: സമാധാന മാര്‍ഗ്ഗത്തില്‍

മതപ്രബോധനം: സമാധാന മാര്‍ഗ്ഗത്തില്‍ 

(യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)

Jabber: "സമാധാനമാര്‍ഗ്ഗത്തിലൂടെയാണു മതം പ്രചരിച്ചതെന്നു സ്ഥാപിക്കാന്‍ മത ഗ്രന്ഥങ്ങള്‍ നിലവിലിരിക്കുന്ന കാലത്തോളം നിങ്ങള്‍ക്കു സാധ്യമല്ല എന്നാണു പറഞ്ഞത്. 

=
അക്രമത്തിലൂടെയും നിര്‍ബന്ധം ചെലുത്തിയും ഇസ്‌ലാം മതം പ്രചരിപ്പിക്കാന്‍ അല്ലാഹുവോ ഖുര്‍ആനൊ ആഹ്വാനം ചെയ്തതായി തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയില്ല. അതിന്നുള്ള ശ്രമം അമ്പേ പരാചയപ്പെട്ടുകൊണ്ടിരിക്കയാണ്‌. അതിന്‍റെ തളിവാണ്‌ പറഞ്ഞ പലതും താങ്കള്‍ക്ക് മാറ്റിപ്പറയേണ്ടി വരുന്നതും ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കേണ്ടി വരുന്നതും.

Jabber:
സന്ദര്‍ഭത്തില്‍ നിന്നും മുറിച്ചെടുത്ത ചില ശകലങ്ങള്‍ മാത്രം പൊക്കിക്കാട്ടി ഊതി വീര്‍പ്പിച്ചുണ്ടാക്കുന്ന സമാധാനംഅപ്പാടെ തകര്‍ന്നു തരിപ്പണമാക്കാന്‍ പോന്ന നിരവധി നിരവധി തെളിവുകള്‍ ഹദീസുകളിലും ചരിത്ര പുസ്തകങ്ങളിലും ഉണ്ട് എന്നര്‍ത്ഥം. അവയില്‍ ചിലതാണു ഞാന്‍ ഉദ്ധരിക്കുന്നത്. 

=
ഇസ്‌ലാമിക ചരിത്രത്തിലെ അപൂര്‍വ്വം ചില കൈപ്പുള്ള കാര്യങ്ങള്‍ പൊക്കിക്കാണിക്കുകയും മധുരമുള്ളതും ആദ്യം പറഞ്ഞതിന്‍റെ നൂറിരട്ടി വരുന്നതുമായ കാര്യങ്ങള്‍ തമസ്‌കരിക്കുകയുമാണ്‌ താങ്കള്‍ ചെയ്യുന്നത്. അത് താങ്കള്‍ തന്നെ സമ്മതിച്ചു കഴിഞ്ഞതുമാണ്‌. ഇസ്‌ലാമിക ചരിത്രം മൊത്തത്തിലെടുത്താല്‍ താങ്കള്‍ പ്രവാചകന്നെതിരെ ഉന്നയിക്കുന്ന, താങ്കളുടെ ഭാവനയില്‍ വിരിഞ്ഞ, ആരോപണങ്ങള്‍ ചേര്‍ത്തു പറയാന്‍ പറ്റുന്നതല്ല അദ്ദേഹത്തിന്‍റെ വ്യക്തിത്വം എന്ന് വ്യക്തമാകും. പക്ഷെ ആ പഠനത്തിന്ന് താങ്കള്‍ ഒരുക്കമല്ലെന്ന് മാത്രം. പ്രവാചകന്‍റെ പേരില്‍ ആരോപണങ്ങള്‍ ചൊരിയാനല്ലാതെ അതിന്ന് നല്‍കപ്പെടുന്ന മറുപടികള്‍ ശ്രദ്ധിച്ച് വിശകലം നടത്താന്‍ പോലും താങ്കള്‍ക്ക് താല്‍പര്യമില്ല. അങ്ങോട്ട് വല്ല ചോദ്യവും ചോദിച്ചാലോ; 'മറുപടി അവിടെയുണ്ട്, ഇവിടെയുണ്ട്, ആ പോസ്റ്റിലുണ്ട്, ഈ പോസ്റ്റിലുണ്ട്' എന്ന പല്ലവി; ഇത് കേട്ടു മടുത്തു. വിഷയത്തെ പറ്റി ആത്മാര്‍ത്ഥവും സത്യസന്ധവുമായ ചര്‍ച്ചയാണ്‌ നടക്കേണ്ടത്. ഇതിന്ന് എപ്പോഴാണ്‌ താങ്കള്‍ തയ്യാറാവുക?

jabbaar:
എന്നാല്‍ ഏകപക്ഷീയമായി രചിക്കപ്പെട്ട ചരിത്രമായതിനാല്‍ പല കാര്യങ്ങളും മറച്ചു വെക്കപ്പെട്ടിട്ടുമുണ്ടാകാം എന്നതും സത്യമാണ്. സ്വാഭാവികവുമാണ്. അതൊന്നും തമ്മില്‍ വൈരുദ്ധ്യം കാണേണ്ടതില്ല."

""
പല കാര്യങ്ങളും മറച്ചു വെക്കപ്പെട്ടിട്ടുമുണ്ടാകാം"" ഇത് താങ്കളുടെ വെറും ഊഹം മാത്രമാണ്‌. അത് ഞാന്‍ തെളിയിച്ചു തന്നതാണ്‌. ഇങ്ങനെയൊരു കള്ളം പറഞ്ഞു പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ചെങ്കില്‍ മാത്രമേ താങ്കള്‍ പ്രചരിപ്പിക്കുന്ന ഊഹങ്ങള്‍ക്ക് മാര്‍ക്കറ്റുണ്ടാവുകയുള്ളു. അപ്പോള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ അവിശ്വസം ജനിപ്പിക്കുന്നത് താങ്കളുടെ ഊഹങ്ങളാകുന്ന പച്ചക്കള്ളങ്ങള്‍ ഇസ്‌ലാമിക ചരിത്രം അറിയാത്തവരെക്കൊണ്ട് വിശ്വസിപ്പിക്കുന്നതിന്ന് വേണ്ടിയാണ്‌. എന്നാല്‍ 
ഖുര്‍ആനും ഹദീസും പോലും ചരിത്രത്തിലെ കൈപ്പുള്ള കാര്യങ്ങള്‍ മറച്ചുവയ്ക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല. പ്രവാചകനെയും അനുചരന്‍മാരെയും വിമര്‍ശിക്കുന്നതും തിരുത്തുന്നതും ശാസിക്കുന്നതുമായ സൂക്തങ്ങള്‍ ഖുര്‍ആനില്‍ തന്നെയുണ്ട്. ഇതേ മാതൃകയില്‍ ഇസ്‌ലാമിക ചരിത്രം രചിച്ച മുസ്‌ലിം ചരിത്രകാരന്‍മാര്‍, കൈപ്പുള്ള കാര്യങ്ങള്‍ ഒട്ടും മറച്ച് വയ്ക്കാന്‍ ശ്രമിച്ചിട്ടില്ല. അഥവാ ഇസ്‌ലാമിക ചരിത്രം രേഖപ്പെടുത്തപ്പെട്ടത് തികച്ചും സത്യസന്ധമായാണ്‌. മറിച്ചുള്ള ചില ആരോപണങ്ങള്‍ ഗീബല്‍സിന്‍റെ ശൈലിയില്‍ ആവര്‍ത്തിക്കാമെന്നേയുള്ളൂ. പക്ഷെ, ഫലം കാണുകയില്ല.
…..



1 comment:

  1. നബിയെ ഗര്‍ഭം ധരിച്ചതോട് കൂടി ഉപ്പ മരിച്ചു,ജനിക്കുന്നതിനു 58ദിവസം മുമ്പ്‌ ആന കലഹം എന്ന ഏറ്റവും വലിയൊരു പ്രശ്നം മക്കകാര്‍ അഭിമുഖീകരിക്കേണ്ടി വന്നു,അത് കഴിഞ്ഞപ്പോള്‍ മക്കയില്‍ വസൂരി പടര്‍ന്നു പിടിച്ചു,നബിക്ക്‌ ആറ് വയസ്സായപ്പോള്‍ ഉമ്മ മരിച്ചു അങ്ങനെ അങ്ങനെ...ഇതൊക്കെ കൊണ്ട് നബിക്ക്‌ എന്തെങ്കിലും ശക്തി ലഭിക്കുന്നുണ്ടങ്കില്‍ അത് പൈശാചിക ശക്തിയാണെന്ന് മക്കകാര്‍ വിശ്വസിക്കുകയും,ഇക്കാലത്തെ ഇസ്ലാമിസ്റ്റുകള്‍ ഭവിഷ്യപുരാണം ഉദ്ധരിച്ചു കൊണ്ടത്‌ സമ്മതിക്കുകയും ചെയ്യുന്നു.
    പണ്ടെന്നോ പരമശിവന്‍ നശിപ്പിച്ച അസുരനാണ് ,അതില്‍ പറയുന്ന മോഹമാദ്‌ .

    ReplyDelete