Saturday, October 2, 2010

മക്കയില്‍ പ്രവാചകനെ തുണച്ചത്

മക്കയില്‍ പ്രവാചകനെ തുണച്ചത്

 (യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)

ജബ്ബാര്‍: " മുഹമ്മദിനെ ഉപദ്രവിക്കാന്‍ അവര്‍ മുതിര്‍ന്നു വെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ അവര്‍ കൊന്നു കുഴിച്ചു മൂടുമായിരുന്നില്ലേ?"

....
Alikoya: രാമായണം മുഴുവനും വായിച്ചിട്ടും രാമനും സീതയും തമ്മിലുള്ള ബന്ധം മനസ്സിലായില്ലെന്ന് പറഞ്ഞ പോലെയായല്ലോ ഈ ജബ്ബാറിന്‍റെ കാര്യം. ഇസ്‌ലാമിക ചരിത്രം കുറെ യേറെ വായിച്ചിട്ടുണ്ടത്രെ. എന്നിട്ടും അബൂത്വാലിബിനെക്കുറിച്ച് കേട്ടിട്ടില്ലേ? അതോ മറന്നോ? അദ്ദേഹം അവിടെ ഗോത്രത്തലവനായിരുന്നു. മുഹമ്മദ് ആ ഗോത്രത്തിലെ അംഗവും അബൂത്വാലിബിന്‍റെ സഹോദരപുത്രനും ആയിരുന്നു. മുഹമ്മദിന്ന് അബൂത്വാലിബ് സംരക്ഷണം നല്‍കിയിരുന്നു. ആ സംരക്ഷണം നിലനില്‍ക്കെ ആര്‍ക്കും മുഹമ്മദിന്ന് മേല്‍ കൈവയ്ക്കാന്‍ ധൈര്യമുണ്ടാകുമായിരുന്നില്ല. കൈവച്ചാല്‍ ഹാശിമികള്‍ തന്നെ അവരെ കൈകാര്യം ചെയ്യുമായിരുന്നു. അവിടെ അവര്‍ വിശ്വാസത്തിലെ വ്യത്യാസം പരിഗണിക്കുമായിരുന്നില്ല. ഇതില്‍ മറ്റുള്ളവര്‍ക്ക് പേടിയുണ്ടായിരുന്നു. അത്കൊണ്ടാണ്‌ അബൂത്വാലിബിന്‍റെ പിന്നാലെ നടന്ന് 'മുഹമ്മദിനെ ഞങ്ങള്‍ക്ക് വിട്ട് തരൂ; ഞങ്ങള്‍ അവനെയൊന്ന് കൊന്നോട്ടെ' എന്ന് അവര്‍ കെഞ്ചിയിരുന്നത്. അബൂത്വാലിബ് സമ്മതിച്ചിരുന്നുവെങ്കില്‍ അത് സംഭവിക്കുമായിരുന്നു. ഇപ്പോഴെങ്കിലും ഇതൊന്ന് വായിക്കുക: (http://rationalism-malayalam.blogspot.com/2010/09/blog-post_29.html) അബൂ ത്വാലിബിന്‍റെ മരണശേഷം എന്ത് സംഭവിച്ചുവെന്നും അവിടെ വിശദീകരിച്ചിട്ടുണ്ട്. അവരുടെ ഈ ശൈലി ഗോത്ര വര്‍ഗ്ഗ സംസ്കാരത്തിന്‍റെ ഭാഗമാണ്‌. മുഴുവന്‍ ഹാശിമികളെയും മൂന്ന് വര്‍ഷക്കാലം മറ്റു ഖുറൈശികള്‍ ബഹിഷ്കരിച്ചിട്ടും അവര്‍ മുഹമ്മദിനെ വിട്ടുകൊടുത്തില്ല. അത് അവര്‍ മുസ്‌ലിംകളായത് കൊണ്ടായിരുന്നില്ല. ആദ്യം ചരിത്രം പഠിക്കുക; എന്നിട്ടാവാം വിമര്‍ശനം.
….
ജബ്ബാര്‍: "അവര്‍ക്ക അവരുടെ ഗോത്ര മര്യാദകളായിരുന്നു പ്രധാനം എന്നു സമ്മതിച്ചല്ലോ. അതു തന്നെയാ പറഞ്ഞത്, അവരുടെ മതത്തെ വെല്ലുവിളിച്ചിട്ടും അവര്‍ അദ്ദേഹത്തെ കൊല്ലാതിരുന്നത് അവരുടെ മര്യാദയും സഹിഷ്ണുതയും മൂലമായിരുന്നു എന്ന്. അബൂ താലിബ് എന്തേ അദ്ദേഹത്തെ കൊല്ലുകയോ കൊല്ലാന്‍ വിട്ടുകൊടുക്കുകയോ ചെയ്യാതിരുന്നത്? അദ്ദേഹം ഉയര്‍ന്ന സംസ്കാരമുള്ള ഖുറൈശീ ഗോത്രക്കരനായിരുന്നു. അദ്ദേഹം മുഹമ്മ്ദിന്റെ വിശ്വാസങ്ങളെ ഗൌനിച്ചിട്ടില്ല."
....
Alikoya: ഗോത്ര വര്‍ഗ്ഗ പക്ഷപാതിത്തം എന്ന "ഗുണം." എന്നാലും ജബ്ബാറിന്‍റെ കാഴ്ചപ്പാടില്‍ മുഹമ്മദ് നബി കൊള്ളരുതാത്തവന്‍. മറ്റുള്ളവരെല്ലാം നല്ലവര്‍.

,…….

No comments:

Post a Comment