Saturday, October 2, 2010

അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍.....

അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍.....


(യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)  
താന്‍ ദൈവം പറഞ്ഞയച്ച പ്രവാചകനാണെന്ന് ആ മക്കക്കാരെ -അബൂതാലിബിനെ പോലും -ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മ്ദ് ദയനീയമായി പരാജയപ്പെട്ടു. അതേ തുടര്‍ന്ന് വാള്‍ കയ്യിലേന്തി. ഇതു തന്നെയാണു മൌദൂദി പറഞ്ഞതിന്റെ നേരര്‍ത്ഥം ! ആലിക്കോയ ഉരുണ്ടു മറിയുകയാണ്.
......
താങ്കളുടെ ആരോപണം അര്‍ത്ഥശൂന്യമാണെന്നും, ഞാന്‍ പറയുന്നത് സത്യമാണെന്നും താങ്കള്‍ക്ക് കൂടി അറിയാവുന്നതണല്ലോ. 

അന്നത്തെ മക്കയില്‍ വാളിന്‍റെ പേറ്റന്‍റ്‌ മുഹമ്മദ് നബിക്കായിരുന്നോ? 

അത്കൊണ്ട് മറുകക്ഷിക്ക് വാളുണ്ടാക്കാന്‍ കഴിയാത്തത്കൊണ്ടാണോ അവര്‍ തോറ്റുപോയത്?

അല്ലെങ്കില്‍ നിഷ്‌കളങ്കന്‍ ചൂണ്ടിക്കാണിച്ചത് പോലെ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ പ്രവാചകന്‍ വിജയിക്കുകയും ഈ അല്‍ഭുതം കണ്ട് ആളുകള്‍ വിശ്വസിക്കുകയും ചെയ്തുവോ? വന്‍ ശക്തികള്‍ പോലും പ്രവാചകന്‍റെ ചെറു സൈന്യങ്ങള്‍ക്ക് മുമ്പില്‍ പരാചയപ്പേട്ടതിന്‍റെ കാരണമെന്തായിരുന്നു? പ്രവാചകന്‍റെ 313 ന്നെതിരില്‍ ശത്രുക്കളുടെ 1000, 700 ന്നെതിരില്‍ 3000, 3000 ന്നെതിരില്‍ 10000 ഇങ്ങനെ പോകുന്നുവല്ലോ ആ അനുപാതം. എന്നിട്ടും വിശ്വാസികള്‍ വിജയിച്ചു. എല്ലായിടത്തും. 10000 പേരുമായി മദീന വളഞ്ഞ മക്കക്കാര്‍ക്ക് ഒന്നും നേടാതെ തിരിച്ച് പോകേണ്ടി വന്നു. എന്നാല്‍ 10000 പേരുമായി പ്രവാചകന്‍ മക്കയില്‍ ചെന്നപ്പോള്‍ അദ്ദേഹം മക്ക ജയിച്ചടക്കി. ഈ അല്‍ഭുതം അവരുടെ മനസ്സിനെ സ്വാധീനിച്ചിരുന്നു. മക്കാ വിജയ വേളയില്‍ അബൂ സുഫ്‌യാന്‍ പറഞ്ഞു: 'അല്ലാഹുവിനോട് ഞങ്ങള്‍ പങ്ക് ചേര്‍ത്തവയ്ക്ക് ഒരു ശക്തിയുമുണ്ടായിരുന്നില്ലെന്ന് ഇന്ന് എനിക്ക് ബോദ്ധ്യം വന്നിരിക്കുന്നു. അവയ്ക്ക് വല്ല ശക്തിയും ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.' അന്ധവിശ്വാസം എന്ന് വിളിച്ച് കൂവുനതിന്ന് മുമ്പ് ആലോചിക്കുക; അവര്‍ ഇങ്ങനെയും ചിന്തിച്ചിരുന്നു എന്ന്. അത് ഇസ്‌ലാമിന്‍റെ വിജയത്തിന്ന് കൂടുതല്‍ വഴിയൊരുക്കി എന്നും.
….
ഈ പോസ്റ്റില്‍ വളരെ പ്രധാനപ്പെട്ട ഒരെണ്ണം വിട്ടു പോയി: പ്രവാചകന്‍റെ 3000 ത്തിനെതിരല്‍ ശത്രു പക്ഷത്തിന്‍റെ ഒരു ലക്ഷം അംഗ സംഖ്യയുള്ള അതി ഗംഭീര സൈന്യം; മുഅ്‌ത്തഃ യുദ്ധത്തില്‍! അവിടെയും മുസ്‌ലിംകളായിരുന്നു വിജയിച്ചത്.

No comments:

Post a Comment