Saturday, October 2, 2010

വായനയുടെ ആങ്ഗിളുകള്‍

വായനയുടെ ആങ്ഗിളുകള്‍ 


 (യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)

Dr.Doodu said...
മൌദൂദി എഴുതിയത് ഏതൊക്കെ ആംഗിളില്‍ വായിച്ചാലും തിരിയുന്നത് ഒരുകാര്യം മാത്രം. ഇസ്ലാം പ്രചരിച്ചത് പ്രബോധനത്തിലൂടെ മാത്രമല്ല , വാളും (യുദ്ധം ) അതില്‍ പങ്കു വഹിച്ചിരുന്നു എനാണ്. സത്യസന്ധനായ മൌദൂദി ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു. പിന്നെ അഭിനവ മൌദൂദിസ്റ്റുകള്‍ക്ക് അതൊക്കെ സമ്മതിക്കാന്‍ എന്താണ് ഇത്ര മടി?
.....

താങ്കള്‍ 'ഇസ്‌ലാം വിരോധമെ'ന്ന ഒരു ആങ്‌കിളില്‍ മാത്രമെ അത് വായിച്ചിട്ടുണ്ടാവൂ. അത്കൊണ്ടാണ്‌ അങ്ങനെ തോന്നുന്നത്. അല്ലായിരുന്നുവെങ്കില്‍ മൌദൂദിയുടെ ഈ വാക്കുകള്‍ കൂടി താങ്കള്‍ കണക്കിലെടുക്കുമായിരുന്നു: "ദീനിന്‍റെ (മതത്തിന്‍റെ) പ്രബോധനത്തെ സംബന്ധിച്ചിടത്തോളം വാളിന്‌ ഒന്നും ചെയ്യാനില്ലെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല."
ഇത് കണക്കിലെടുക്കാത്തത്കൊണ്ടാണ്‌ മൌദൂദിയുടെ 'വാള്‍' പ്രയോഗത്തിന്ന് താങ്കളുടെ വകയായി 'യുദ്ധം' എന്ന വിശദീകരണം ബ്രാക്കറ്റില്‍ എഴുതിച്ചേര്‍ത്തത്. മൌദൂദി എഴുതിയ ഗ്രന്‍ഥം താങ്കള്‍ വായിച്ചിട്ടില്ലെന്ന് ഇത് മൂലം വ്യക്തമാകുന്നുണ്ട്. മൌദൂദി തന്നെ 'വാള്‍ കൊണ്ട് വിശ്വസിപ്പിക്കുക' എന്ന ആശയത്തെ പറ്റി മറ്റൊരിടത്ത് പറഞ്ഞത് 'കുറെ ആഭ്യന്തര ശത്രുക്കളെ സൃഷ്ടിക്കാന്‍ മാത്രം ഉപകരിക്കുന്ന ഒരു പ്രക്രിയ' എന്നാണ്‌. 'ബുദ്ധിയുള്ള വല്ലവരും ഇത് ചെയ്യുമോ' എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. മൌദൂദിയുടെ വാദം എന്താണെന്ന് ഞാന്‍ നെരത്തെ എഴുതിയിട്ടുണ്ട്: " ഇതിന്ന് സാധിക്കും വിധം 'മണ്ണ്‌ പാകപ്പെടുത്തിയത്' ഇസ്‌ലാമിക രാഷ്ട്രവും അതിന്‍റെ ശക്തിയുമായിരുന്നു. ആ ശക്തിയുടെ പര്യായമായാണ്‌ വാള്‍ എന്ന വാക്ക് മൌലാനാ മൌദൂദി ഉപയോഗിച്ചത്. അല്ലാതെ യുദ്ധത്തിലൂടെ പ്രചരിച്ചു എന്ന അര്‍ത്ഥത്തിലല്ല. " 
അതായത് ഇസ്‌ലാം ഒരു ശക്തിയായി വളര്‍ന്നപ്പോള്‍ അതിനെ നേരത്തെ എതിര്‍ത്തിരുന്നത് പോലെ അത്ര എളുപ്പത്തില്‍ അതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്ന നില വന്നു ചേര്‍ന്നു. നേരത്തെ അവര്‍ മുസ്‌ലിംകളെ കൊന്നിരുന്നു, പലതരത്തില്‍ അക്രമിച്ചിരുന്നു, സമ്പത്ത്പിടിച്ചെടുത്തിരുന്നു, നാട്ടില്‍ നിന്ന് ബഹിഷ്‌കരിച്ചിരുന്നു, പലായനം നടത്താന്‍ തക്ക സാഹചര്യം ഇവ മൂലം സൃഷ്ടിച്ചിരുന്നു. അത്കൊണ്ട് ചുരുക്കം ചിലരല്ലാതെ, അവര്‍ 200 നു മേലെ വരും, ആരും ഇസ്‌ലാം സ്വീകരിക്കാന്‍ മുമ്പോട്ട് വന്നില്ല. ഇസ്‌ലാമിന്ന് ശക്തി കൈവന്നപ്പോള്‍ ഈ അവസ്ഥ മാറി. ഇസ്‌ലമിനെ എതിര്‍ക്കുകയെന്നത് പഴയ കാലത്തെത് പോലെ നിഷ്‌പ്രയാസം സാധിക്കുന്നതല്ലെന്ന ബോദ്ധ്യം അവര്‍ക്കുണ്ടായി. മക്കയില്‍ നിന്ന് ഒരാള്‍ വിശ്വാസിയായാല്‍ അയാള്‍ക്ക് മക്കയില്‍ തന്നെ അവിശ്വാസികളുടെ പീഡനവും സഹിച്ചു കഴിയേണ്ട ഗതിക്ക്കേട് ഇല്ലാതെയായി, അയാള്‍ക്ക് മദീനയിലേക്ക് പലായനം നടത്തിയാല്‍ വിശ്വാസം കാത്തു സൂക്ഷിച്ചുകൊണ്ട് അഭിമാനത്തോടെ ജീവിക്കാന്‍ കഴിയുമെന്ന നില വന്നു. ഇതൊക്കെയാണ്‌ മൌദൂദി 'വാള്‍' അഥവാ 'ശക്തി' എന്നത് കൊണ്ട് ഉദ്ദേശിച്ചത്. മൌദൂദി എഴുതിയ 'ജിഹാദ്' എന്ന കൃതി വായിച്ചാല്‍ ഇതേ മനസ്സിലാക്കാന്‍ കഴിയുകയുള്ളു. "സത്യസന്ധനായ മൌദൂദി ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു." താങ്കള്‍ക്കിത് നിഷേധിക്കാം; പക്ഷെ, തെളിവ് ഹാജറാക്കുകയെന്ന ഒരു മാന്യത സംവാദത്തിന്‍റെ മര്യാദയില്‍ പെട്ടതാണ്‌. ഇക്കാര്യം മി. ജബ്ബാറിനെ കണ്ട് പഠിക്കരുത്.
…….

No comments:

Post a Comment