Tuesday, September 7, 2010

പ്രവാചക വിമര്‍ശകന്‍മാര്‍: അന്നും ഇന്നും


പ്രവാചക വിമര്‍ശകന്‍മാര്‍: അന്നും ഇന്നും 
കെ.കെ. ആലിക്കോയ


(യുക്തിവാദി ഇ.എ. ജബ്ബാര്‍ അദ്ദേഹത്തിന്‍റെ 'സംവാദം' ബ്ളോഗില്‍ "'ഇസ്‌ലാം എങ്ങനെ പ്രചരിച്ചു'" എന്ന തലക്കെട്ടില്‍  ഇസ്‌ലാമിനെ വിമര്‍ശിച്ചു കൊണ്ടെഴുതിയ ചില കുറിപ്പുകള്‍ക്കയച്ച  മറുപടി.)

ജബ്ബാര്‍ എഴുതി: 
"മക്കക്കാര്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ച നിര്‍ദേശങ്ങള്‍ക്കോ ചോദ്യങ്ങള്‍ക്കോ യുക്തിസഹമായ ഒരു മറുപടിയും പറഞ്ഞില്ല എന്നു ഖുര്‍ ആന്‍ വായിച്ചാല്‍ തന്നെ ഏതൊരു സാധാരണ ബുദ്ധിക്കാരനും മ്മനസ്സിലാകും. 
പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന കാഫിറൂന്‍ എന്ന അധ്യായം ഇറങ്ങിയതിന്റെ പശ്ചാതലം ഒന്നു വായിച്ചു നോക്കൂ. എത്ര ന്യായവും യുക്തിഭദ്രവുമായ നിര്‍ദേശമാണ് ഖുറൈശികള്‍ മുന്നോട്ടു വെച്ചത്."

ഇത് വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ചില ചോദ്യങ്ങള്‍: 

1.
ബുദ്ധിപരമായി മുഹമ്മദ് നബിയെ തോല്‍പ്പിക്കാന്‍ പോന്നവയായിരുന്നു എതിരാളികളുന്നയിച്ച വാദങ്ങളെന്ന് താങ്കള്‍ കരുതുന്നുണ്ടോ? 
2.
ആശയപരമായി നബിയെ നേരിടാന്‍ അവര്‍ ഉന്നയിച്ച വാദങ്ങള്‍ എന്തെല്ലാമായിരുന്നു?
3.
ഇവയില്‍ ഏതാണ്‌ ഖുര്‍ആന്‍ അല്ലെങ്കില്‍ മുഹമ്മദ് നബി മറുപടി പറയാതെ വിട്ടുകളഞ്ഞത്?
4.
നബിയോ എതിരാളികളോ ആരായിരുന്നു സംവാദത്തില്‍ ജയിച്ചു നിന്നത്?
5.
സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍നബി മക്കയിലായിരിക്കെ തന്നെ ഇസ്‌ലാമിന്‍റെ അംഗസംഗ്യ വര്‍ദ്ധിക്കാന്‍ കാരണമെന്തായിരുന്നു?
6.
സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍, കഠിനമായ പീഡനങ്ങള്‍  സഹിച്ചൂം  മക്കയിലെ വിശ്വാസികള്‍  ഇസ്‌ലാമില്‍ ഉറച്ച് നില്‍ക്കാന്‍ കാരണമെന്തായിരുന്നു?
7.
സംവാദത്തില്‍ നബി തോറ്റുകൊണ്ടിരിക്കുകയാണ്‌ ചെയ്തിരുന്നതെങ്കില്‍ പരലോക ശിക്ഷയെക്കുറിച്ചുള്ള താക്കീത് അവര്‍ പേടിക്കുമായിരുന്നു എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
8.
ഇഹലോകത്ത് വച്ച് എന്തെങ്കിലും ചെയ്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ്‌ മക്കയിലെ ചിലരെ നബി മതം മാറ്റുകയും, ഇസ്‌ലാമില്‍ തന്നെ അവരെ പിടിച്ചു നിറുത്തുകയും ചെയ്തത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?


ജബ്ബാര്‍ എഴുതി: 
" പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന കാഫിറൂന്‍ എന്ന അധ്യായം ഇറങ്ങിയതിന്റെ പശ്ചാതലം ഒന്നു വായിച്ചു നോക്കൂ."

മറുപടി: അബ്ദുല്ലയും ഭാസ്‌കരനും നല്ല സുഹൃത്തുക്കളാണ്‌. ഒരിക്കല്‍ അവര്‍ തമ്മില്‍ തെറ്റി. പരസ്പരം പലതും വിളിച്ചു പറഞ്ഞു. ഭാസ്‌കരന്‍ തോല്‍ക്കുമെന്നായപ്പോള്‍ അവന്‍ ഒരു തന്ത്രം പ്രയോഗിച്ചു. 'എടോ അബ്ദുല്ലാ, ഞാന്‍ ഇപ്പോള്‍ പറഞ്ഞതും അതിലപ്പുറവും പറയും, പക്ഷെ നീ കരുതി സംസാരിച്ചോ. കാരണം എനിക്ക് കാഫറായിപ്പോകുന പേടിയില്ല.'

സൂറഃ അല്‍ കാഫിറൂന്‍ അവതരിക്കാന്‍ ഇടയായ സാഹചര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ എനിക്കിതാണ്‌ ഓര്‍മ്മ വന്നത്. 
അതായത് കാഫിറായിപ്പോകുമെന്ന് പേടിക്കേണ്ടതില്ലാത്തവര്‍ക്ക് മാത്രം സ്വീകരിക്കാന്‍  കഴിയുന്ന ഒരു നിര്‍ദ്ദേശമായിരുന്നു അവര്‍ മുമ്പോട്ട് വച്ചത്.

നബി അതംഗീകരിച്ചിരുന്നുവെങ്കില്‍ യുക്തിവാദികള്‍ക്ക് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ വേറെ ഒരു പോയിന്‍റും ആവശ്യമുണ്ടാകുമായിരുന്നില്ല.

ജബ്ബാര്‍ എഴുതി:
 "പില്‍ക്കാല‍ത്ത് റദ്ദാക്കി എന്നു പറയുന്ന കാഫിറൂന്‍ എന്ന അധ്യായം..." 
മറുപടി: ഇപ്പോള്‍ ഖുര്‍ആനില്‍ കാഫിറൂന്‍ എന്ന് പേരുള്ള ഒരദ്ധ്യായം ഉണ്ട്. 109-ആമത്തെ അദ്ധ്യായം. 
ചോദ്യം: 
1.
കാഫിറൂന്‍ എന്ന അദ്ധ്യായം ആരാണ്‌ പില്‍ക്കാലത്ത് റദ്ദാക്കിയത്?
2.
റദ്ദാക്കിയെന്ന വിവരം എവിടെ നിന്നാണ്‌ താങ്കള്‍ക്ക് കിട്ടിയത്?
3.
ഖുര്‍ആനിലെ ഒരദ്ധ്യായം റദ്ദാക്കാന്‍ ആര്‍ക്കാണ്‌ അധികാരമുള്ളത്?
4.
ഖുര്‍ആനിലെ ഒരദ്ധ്യായം ആരെങ്കിലും റദ്ദാക്കിയാല്‍ അത് റദ്ദായതായി താങ്കള്‍ കണക്കാക്കുന്നുണ്ടോ?
5.
മനഃപൂര്‍വ്വം തെറ്റിദ്ധാരണ പരത്തലല്ലാത്ത വല്ല ഉദ്ദേശ്യവും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഉള്ളതായി തെളിയിക്കാമോ?


To read the Quran: thafheem.net

1 comment:

  1. ജബ്ബാര് മാഷിനെപോലുള്ളവരൊന്നും ഖുര്ആനോ ഇസ്ലാമിക ഗ്രന്ന്ഥ്ങ്ങളോ നേരിട്ട് വായിച്ചിട്ടില്ലാ എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. അവര് നേരേ പാശ്ചാത്യര് എഴുതിവിട്ട ഇസ്ലാമിക വിമര്ശന ഗ്രന്ഥങ്ങളില് നിന്ന് അപ്പടി കോപ്പിയടിക്കുകയാണ് ചെയ്യുന്നത്. ഒരു നാള് തീര്ച്ചയായും അവര് യഥാര്‌ത്ത ഖുര്‍‌ആന് ഒരു പ്രാവശ്യമെങ്കിലും വായിക്കും എന്നു തന്നെയാണെന്റെ വിശ്വസം

    ReplyDelete