Thursday, September 16, 2010

ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!

ജബ്ബാര്‍ എഴുതി: "മക്കയില്‍ തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു മുഹമ്മദിന്റെ പ്രബോധനങ്ങള്‍
.സമാധാനവാദികള്‍ സാധാരണ ഇക്കാലത്ത് ഉദ്ധരിക്കാറുള്ള ഈ വചനങ്ങളെല്ലാം മക്കാ സൂക്തങ്ങളാണ്:-

1:“ മതത്തില്‍ ബലപ്രയോഗം പാടില്ല; (16:125)“
2:“ നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“
3: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“
4:“ യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍‍പ്പെടുകയാണു വേണ്ടത്;(16:125)“
5:“ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“
6:“ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)"
മറുപടി:
1. 'മതത്തില്‍ ബലപ്രയോഗം പാടില്ല; ഇങ്ങണെ 16:125 ഇല്‍ ഇല്ല. ഈ ഭാഗം ഉള്ളത് 2/256 ഇല്‍ ആണ്‌. അത് മക്കയില്‍ അവതരിച്ചതല്ല; മദീനയില്‍ അവതരിച്ചതാണ്‌.
2: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“ ഇതും മക്കയിലല്ല; മദീനയിലാണ്‌ അവതരിച്ചത്.
3. “ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“ ഇതും മദീനയില്‍ അവതരിച്ച മറ്റൊരു ജനാധിപത്യ സൂക്തം തന്നെ.
:4. “ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)“ ഇതാ വീണ്ടും മദീനയിലവതരിച്ച ജനാധിപത്യ സൂക്തം.
മി. ജബ്ബാര്‍ ആറ്‌ സൂക്തങ്ങള്‍ മക്കയില്‍ അവതരിച്ചത് എന്ന് പറഞ്ഞ് ചൂണ്ടിക്കാണിച്ചിട്ട് അവയില്‍ നാലും മദീനയില്‍ അവതരിച്ചവയാണ്‌. അപ്പോള്‍ ജനധിപത്യ ശൈലി പ്രവാചകന്‍ മക്കയിലും മദീനയിലും കാണിച്ചീട്ടുണ്ട് എന്ന് ജബ്ബാര്‍ ഉദ്ധരിച്ച സൂക്തങ്ങളിലൂടെ തന്നെ തെളിഞ്ഞിരിക്കുന്നു.
മക്കയില്‍ മാത്രമേ മുഹമ്മദ് നബി ജനാധിപത്യ സ്വഭാവം കാണിച്ചിട്ടുള്ളു എന്നാല്ലേ ജബ്ബാര്‍ പറഞ്ഞത്. ഇതോടെ ആ വാദം പൊളിഞ്ഞിരിക്കുന്നു. ഇങ്ങനെയെല്ലാം വാസ്തവമല്ലാത്ത കാര്യങ്ങള്‍  പറഞ്ഞെങ്കില്‍ മാത്രമേ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ സധിക്കുകയുള്ളൂ എന്നര്‍ത്ഥം.
കെ.കെ. ആലിക്കോയ 

No comments:

Post a Comment