ജബ്ബാര്‍ എഴുതി: "ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."
കൊള്ളാം. കൊള്ളാം. അഞ്ജനമെന്തെന്ന് ഞാനറിയും അത് മഞ്ഞള് പോലെ വെളുത്തിരിക്കും അല്ലേ മി. ജബ്ബാര്‍?
ഖുര്‍ആന്‍ തെറ്റാണെന്നും ബൈബിള്‍ ശരിയാണെന്നും തെളിയിക്കാന്‍ വേണ്ടി മി. ജബ്ബാര്‍ ഉന്നയിച്ച വാദം അത്യുഗ്രന്‍ തന്നെ. സംവാദ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ഇവ രേഖപ്പെടുത്തപെടണം. അല്ലാതിരുന്നാല്‍ യുക്തിവാദ സാഹിത്യ ശാഖയ്ക്ക് സംഭവിക്കുന്ന തീരാ നഷ്ടമായിരിക്കുമത്.
മുഹമ്മദ് നബിക്ക് എഴുത്തും വായനയും അറിയാത്തത് കൊണ്ട് അദ്ദേഹം ഒരു കൊല്ലപ്പണിക്കാരനെ സമീപിച്ച് ബൈബിള്‍ കഥകള്‍ കേട്ടു പഠിക്കുകയായിരുന്നു എന്നാണല്ലോ താങ്കളുടെ ആരോപണം. അതേ കൊല്ലന്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അയാളില്‍ നിന്നാണ് മി.ജബ്ബാര്‍ ബൈബിള്‍ കേട്ടു പഠിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തും വായനയും അറിയുന്ന താങ്കള്‍ക്കിത് വേണമായിരുന്നോ?
എന്തിനെക്കുറിച്ചാണ് സംവാദം നടത്തേണ്ടതെന്ന് എനിക്കിപ്പോഴും വ്യക്തത കൈവന്നിട്ടില്ല; കാരണം മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയും പറഞ്ഞിട്ടില്ല. എന്നിരിക്കെ ബൈബിളില്‍ ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് സങ്കല്‍പ്പിച്ചാണോ ഞാന്‍ താങ്കളോട് സംവാദം നടത്തേണ്ടത്? ഇനി അങ്ങനെ ഉണ്ടെന്ന വാദം താങ്ക്ങ്കള്‍ക്കുണ്ടെങ്കില്‍ അതൊന്ന് കാണിച്ചു തരണം.
മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയാണ് പറഞ്ഞത്? അതിന്‍റെ റഫറന്‍സ് ഒന്ന് കാണട്ടെ. ഇല്ല മി. ജബ്ബാര്‍, ഇനിയൊരു 14 ജന്‍മം കൂടി താങ്കള്‍ക്ക് കിട്ടിയാലും താങ്കള്‍ക്കതിന് കഴിയില്ല.
ബൈബിള്‍ ആദ്യാവസാനം അരിച്ചു പെറുക്കിയാല്‍ കാണാന്‍ കഴിയുക മറിയം അഹറോന്‍റെ പുത്രിയായിരുന്നു എന്നാണ്. താങ്കള്‍ എഴുതിയത് "കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. " എന്നാണല്ലോ. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയാണോ അതല്ല സഹോദരിയാണോ എന്നതിനെക്കുറിച്ചാണോ ഇനി നമ്മള്‍ സംവാദം നടത്തേണ്ടത്? ആണെങ്കില്‍ അത് പറയണം.
പക്ഷെ ഗുരുതരമായ ഒരു കുഴപ്പം വേറെയുമുണ്ടാല്ലോ മി. ജബ്ബാര്‍. താങ്കള്‍ എഴുതിയല്ലോ: "ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്" എന്ന്. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയോ സഹോദരിയോ എന്ന് തീരുമാനിക്കപ്പെടുമ്പോള്‍ ഈ 1600 കൊല്ലത്തിന്‍റെ കുഴപ്പം രണ്ടിലും ഉണ്ടാവില്ലേ? അപ്പോള്‍ ഖുര്‍ആന്‍ തെറ്റും ബൈബിള്‍ ശരിയുമാണെന്ന് എങ്ങനെ പറയും? അങ്ങനെ പറയാന്‍ ന്യായമില്ലാതെ പോകുമല്ലോ. ഇനി രണ്ടും തെറ്റാണെന്നങ്ങ് തുറന്നു പറഞ്ഞാല്‍ താങ്കളുടെ സഹായികള്‍ക്കത് ഇഷ്ടപ്പെടാതെ പോകില്ലെ? എല്ലാം കൂടി പുലിവാല് പിടിച്ച പോലെ ആയല്ലോ മി. ജബ്ബര്‍.
മൂസാ നബിയുടെ കാലത്താണ് മറിയം ജീവിച്ചതെന്ന(?), മുഹമ്മദ് നബിയെ കൊല്ലപ്പണിക്കാരന്‍ പഠിപ്പിച്ച(?), അതേ പാഠം തന്നെ എങ്ങനെയോ ബൈബിളിലും കടന്നു കൂടിയോ? അതല്ല; ഇതേ കൊല്ലപ്പണിക്കാരന്‍ തന്നെയാകുമോ ബൈബിള്‍ എഴുതിയതും? ചിരഞ്ജീവിയായ കൊല്ലപ്പണിക്കാരന്‍ !!
No comments:
Post a Comment