Friday, September 17, 2010

കാഫിറൂന്‍ എന്ന അധ്യായം

ജബ്ബാര്‍ എഴുതി: 
"1.(
നബിയേ, ) പറയുക: അവിശ്വാസികളേ,
2.
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
3.
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
4.
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
5.
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
6.
നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.
ഇതാണു സൂറതുല്‍ കാഫിറൂന്‍ എന്ന അധ്യായം .
ഇതിലെ ആറാം വാക്യം മാത്രമേ റദ്ദാക്കിയിട്ടുള്ളു എന്നും മറ്റു വാക്യങ്ങള്‍ എന്തിനു റദ്ദാക്കണം എന്നുമാണു ആലിക്കോയ ചോദിക്കുന്നത്.
ഇതിലെ 3, 5 വാക്യങ്ങള്‍ എന്തിനു റദ്ദാക്കാതിരിക്കണം? ഈ വാക്യങ്ങളെ മുഖവിലക്കെടുത്താല്‍ ഇസ്ലാം മതം തന്നെ ആവശ്യമില്ലെന്നു വരും. ഒരിക്കലും ആരും ഈ മതം വിശ്വസിക്കാന്‍ പോകുന്നില്ല എന്നര്‍ത്ഥം .
കുര്‍ ആനിലെ പൊളിഞ്ഞു പോയ പ്രവചനമായി ഇതിനെ കാണാവുന്നതാണ്. എന്തുകൊണ്ടെന്നാല്‍ ആരെ അഭിമുഖീകരിച്ചാണോ നബി ഈ വാക്യങ്ങള്‍ ഉരുവിട്ടത്, അവരൊക്കെ പിന്നീട് മക്കാവിജയത്തോടെ മുഹമ്മദ്ദ് ആരാധിച്ച ദൈവത്തെ ആരാധിക്കുന്നവരായി മാറി എന്നാണു ചരിത്രം. അപ്പോള്‍ ഈ വാക്യം [പ്രവചനം] പൊളിഞ്ഞു എന്നു വ്യക്തം !"
..........
മറുപടി:
1. "
ഇതിലെ ആറാം വാക്യം മാത്രമേ റദ്ദാക്കിയിട്ടുള്ളു എന്നും മറ്റു വാക്യങ്ങള്‍ എന്തിനു റദ്ദാക്കണം എന്നുമാണു ആലിക്കോയ ചോദിക്കുന്നത്."
ഇങ്ങനെയൊരു ചോദ്യം ഞാന്‍ ചോദിച്ചിട്ടില്ല; ഉണ്ടെങ്കില്‍ അത് കാണിച്ചു തരണം. ഞാന്‍ ചോദിച്ചതിന്ന് മറുപടി പറയാനില്ലെങ്കില്‍ അത് തുറന്ന് സമ്മതിക്കാം. ഖുര്‍ആനിനെതിരില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാം. അല്ലാഹുവിനോട് മാപ്പ് ചോദിക്കാം. എന്നിട്ട് ഇസ്‌ലാം സ്വീകരിക്കാം. അതാണ്‌ താങ്കള്‍ ചെയ്യേണ്ടത്.
അല്ലാതെ താങ്കള്‍ക്ക് മറുപടി പറയാന്‍ സൌകര്യം ലഭിക്കും വിധം എന്‍റെ ചോദ്യം വക്രീകരിക്കുന്നത് മാന്യതയല്ല.

എന്‍റെ ചോദ്യം ഇതായിരുന്നു: "ഖുര്‍ആനില്‍ നിന്നുള്ള ഒരു ഭാഗത്തിന്‍റെ റദ്ദാക്കല്‍ സംഭവിക്കണമെങ്കില്‍ റദ്ദാക്കന്‍ കാരണമാകുന്ന വേറെ സൂക്തം/ സൂക്തങ്ങള്‍ ഉണ്ടാകണം. അവസാന സൂക്തം (ആറാം സൂക്തം) റദ്ദായത് ഏത് സൂക്തം മൂലമാണെന്ന് സുയൂഥിയും ഇബ്‌നു അബ്ബാസും പറഞ്ഞത് കാണാം. ബാക്കിയുള്ള അഞ്ച് സൂക്തങ്ങള്‍ റദ്ദായത് ഏത് സൂക്തം മൂലമാണ്‌? ഇതിന്ന് താങ്കളും പന്താവൂരും മറുപടി പറയണം."

ചോദ്യത്തിന്ന് ഉത്തരം പറയാതെ വെറുതെ ബഡായി അടിച്ചിട്ട് കാര്യമില്ല. സൂറത്തുല്‍ കാഫിറൂനിലെ ഒന്ന് മുതല്‍ അഞ്ച് വരെ സൂക്തങ്ങള്‍ റദ്ദാക്കപ്പെട്ടതായി താങ്കള്‍ക്ക് തെളിയിക്കാനായിട്ടില്ല; ആവുകയുമില്ല. 
പിന്നെ ആ അധ്യായത്തിലെ 'സത്യ നിഷേധികളേ' എന്ന അഭിസംബോധന നിലവില്‍ അവിശ്വാസികളായി തുടരുന്നവര്‍ക്ക് മാത്രം ബാധകമാവുന്നതാണ്‌. ഒരാള്‍ എപ്പോള്‍ വിശ്വാസിയാകുന്നുവോ അത് മുതല്‍ അയാള്‍ക്കത് ബാധകമല്ല. അത് പോലെ തന്നെ മക്കയിലെ ജനങ്ങള്‍ വിശ്വസിക്കുകയില്ലെന്ന പ്രവചനം ഈ അധ്യായത്തിലില്ല. 
*
അവര്‍ വിശ്വസികളാകുമെന്ന പ്രവചനം വേറെ അദ്ധ്യായത്തിലുണ്ട്; അത് പുലര്‍ന്നിട്ടുമുണ്ട്.
*
ഇങ്ങനെ ഒരു പരിണതിയാണ്‌ അവര്‍ക്കുണ്ടാവുകയെന്ന് അല്ലാഹുവിന്നറിയാമായിരുന്നുവല്ലോ. എന്നിരിക്കെ 'ശിക്ഷ ഇങ്ങിറക്കിക്കോ, ഞങ്ങളെയങ്ങ് നശിപ്പിച്ചോ' എന്നൊക്കെ അവര്‍ പിച്ചും പേയും പറയുമ്പോഴേക്ക് അല്ലാഹു അവരെ ശിക്ഷിക്കുമോ? അല്ലാഹു അവരിലെ കടുത്ത അവിശ്വാസികളെ ശിക്ഷിച്ചിട്ടുണ്ട്. ആ ശിക്ഷ മറ്റുള്ളവര്‍ക്ക് പാഠമായിത്തീര്‍ന്നിട്ടുമുണ്ട്. അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനും  ജബ്ബാറിനു കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

No comments:

Post a Comment