ജബ്ബാര്‍ എഴുതി: 'ഇനി ധാര്‍മ്മികതയാണു വേണ്ടതെങ്കില്‍ അത് എന്റെ യുക്തിക്കും ബുദ്ധിക്കും ഞാന്‍ ജീവിക്കുന്ന സാമൂഹ്യ ആവാസവ്യവസ്ഥയ്ക്കും അനുസരിച്ച് ഞാന്‍ അപ്പപ്പോള്‍ തീരുമാനമെടുക്കും. റെഡിമെയ്ഡായ ഒരു ദൈവികധാര്‍മ്മികതയുടെ ആവശ്യം ഇല്ല.
കാലവും ജീവിത രീതിയും സംസ്കാരവുമൊക്കെ പരിണാമവിധേയമായതിനാല്‍ തന്നെ കെട്ടിക്കിടന്നു നാറിപ്പുഴുത്ത മത ധാര്‍മ്മികതയെ ഇന്നു നമുക്കു വേണ്ടതില്ല. മാറിയ കാലത്തിന്റെ ധാര്‍മ്മികത മനുഷ്യയുക്തിയാല്‍ തീരുമാനിക്കപ്പെടും.'
……….
ധാര്‍മികത അപ്പപ്പോള്‍ തീരുമാനിക്കുന്നതിന്ന് യുക്തിവാദികള്‍ക്കുള്ള മാര്‍ഗ്ഗദര്‍ശനം കാണുക:
1999 സെപ്റ്റമ്പര്‍ ലക്കം യുക്തിരേഖയില്‍ നിന്ന്:
1. "... വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകമാരായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്."
2. "അവിവാഹിതയുടെ ലൈംഗിക ബന്ധം പോലെ തന്നെ അവരുടെ ഗര്‍ഭധാരണവും പ്രസവവും അന്തസ്സ് കെട്ട ഒരു ഒരു പ്രവൃത്തിയായിട്ടാണ് യാഥാസ്ഥിതിക സമൂഹം വീക്ഷിക്കുന്നത്. ഇത് സ്ത്രീകളുടെ മൌലികാവകാശവുമായി ബന്ധപ്പെട്ട ഒരു സംഗതിയാണ്."
3. "പഴയ സോവിയറ്റ് യൂണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് അമ്മമാരുണ്ടായിരുന്നു. പാശ്ചാത്യ നാടുകളിലും ഈ പ്രവണത ഇപ്പോള്‍ സാമൂഹ്യമായ അംഗീകാരം നേടിയിട്ടുണ്ട്."
4. "വിവാഹ പൂര്‍വ്വമായിട്ടുള്ളതും വിവാഹ ബാഹ്യമായിട്ടുള്ളതുമൊക്കെയായ ലൈംഗിക ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയാല്‍ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി തീരുമെന്നതില്‍ സംശയമില്ല. അതെന്തായിരുന്നാലും ശരി ആധുനികവും ശാസ്ത്രീയവുമായ സദാചാര മൂല്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും വ്യക്തിത്വവും നേടാന്‍ സാധിക്കുകയുള്ളു. മത യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹങ്ങളുടെ പുരുഷാധിപത്യ സദാചാര നിയമങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളു."
ഗള്‍ഫില്‍ ജോലി ചെയ്യുന്ന ടിന്‍റു മോന്‍: എനിക്ക് ഉടനെ ഒന്ന് നാട്ടില്‍ പോകണം.
അറബി: എന്താ ഇത്ര അത്യാവശ്യം?
ടിന്‍റു മോന്‍: എന്‍റെ ഭാര്യ പ്രസവിച്ചു.
അറബി: എടോ താനിവിടെ വന്നിട്ട് രണ്ട് വര്‍ഷമായില്ലേ; പിന്നെങ്ങനെയാ ഭാര്യ പ്രസവിക്കുന്നത്?
ടിന്‍റു മോന്‍: അത് അന്വേഷിക്കാന്‍ തന്നെയാ ഞാന്‍ പോകുനത്.
ഈ ടിന്‍റു മോന്‍ ആളു തമാശക്കരനാണെങ്കിലും മതം, ധാര്‍മ്മികത തുടങ്ങി യുക്തിവാദികള്‍ മണ്ണിട്ട് മൂടാന്‍ ശ്രമിച്ചു കോണ്ടിരിക്കുന്ന, രോഗങ്ങളൊക്കെ അത്യാവശ്യം ഉള്ളവനാണ്. അത് കൊണ്ടാണ് അവനും അറബിയും തമ്മില്‍ ഇങ്ങനെയൊരു ഡയലോഗ് നടന്നത്.
എന്നാല്‍, ജബ്ബാറിന്‍റെ 'അപ്പപ്പോള്‍ തീരുമാനിക്കുന്ന, യുക്തിരേഖ മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന, താന്തോന്നി ധാര്‍മ്മികത' പ്രകാരമാണെങ്കിലോ?
അതിന്ന് പറ്റിയ ഒരുദാഹരണം പറയാം: ആളുകള്‍ ഗള്‍ഫില്‍ പോകാനും മറ്റും തുടങ്ങുന്നതിന്ന് വളരെ മുമ്പ്, ഫോണ്‍ ഇല്ലെന്ന് മാത്രമല്ല; തപാല്‍ വകുപ്പ് പോലും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ നിലവില്‍ വരും മുമ്പ്, ഒരു നാള്‍ ഒരു ഗ്രാമത്തിലെ ഒരു വീട്ടില്‍ നടന്ന ഒരു സംഭവം. ഗൃഹനാഥന്‍ വലിയൊരു ഭാണ്ഡവുമായി വീട്ടിലേക്ക് വരുന്നു. അയാളെ കണ്ട ഭാര്യ പകച്ചു നില്‍ക്കുന്നു. അയാള്‍ (പേര്: യുക്തിവാദി) പറഞ്ഞു: ഇത് ഞാന്‍ തന്നെയാ. നിന്‍റെ ആദര്‍ശ ഭര്‍ത്താവ്.
യുക്തിവാദിനി: കഴിഞ്ഞ ആറു വര്‍ഷമായി, നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്നു പോലുമറിയാതെ തീ തിന്നു കഴിയുകയായിരുന്നു ഞാന്‍.
യുക്തിവാദി: ഏതൊരു ഭാര്യക്കും പരിഭവം കാണും. നിന്നെ ഞാന്‍ കുറ്റം പറയുന്നില്ല. പക്ഷെ, ഞാന്‍ വെറുതെ ഇരിക്കുകയായിരുന്നില്ല. കഠിനമായി അധ്വാനിക്കുകയായിരുന്നു. ഇതാ ഈ കിഴി നോക്കു; ഇത് മുഴുവന്‍ സ്വര്‍ണ്ണ നാണയങ്ങളാണ്. ഇനി ഞാന്‍ എങ്ങോട്ടും പോകുന്നില്ല. നമുക്ക് കുറെ നിലം വാങ്ങണം. അതില്‍ കൃഷി ചെയ്തു നമ്മുടെ മോനെയും നോക്കി ഇവിടെ കഴിയണം.
യുക്തിവാദിനി: സന്തോഷം. നമ്മുടെ കഷ്ടപ്പാടുകള്‍ തീരുമല്ലോ. പിന്നെ, ഞാനും ഇവിടെ വെറുതെയിരിക്കുകയായിരുന്നില്ല. നിങ്ങള്‍ പോകുമ്പോള്‍ നമുക്ക് ഒരു മകനല്ലേ ഉണ്ടായിരുന്നുള്ളു? ഞാന്‍ പിന്നെയും രണ്ട് തവണ പ്രസവിച്ചു. ഇപ്പോള്‍ നമുക്ക് കുട്ടികള്‍ മൂന്നുണ്ട്. രണ്ട് ആണും ഒരു പെണ്ണും.
യുക്തിവാദി: എനിക്കും സന്തോഷമായി. നീ നിന്‍റെ യൌവനം പാഴാക്കിയില്ലല്ലോ. നിന്നെ ഞാന്‍ അഭിനന്ദിക്കുന്നു. നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നമ്മുടേത് ഒന്നാം തരം ആദര്‍ശ വിവാഹം തന്നെ.
യുക്തിവാധികള്‍ക്കാര്‍ക്കും ഒന്നും പറയാന്‍ ഇല്ലേ?
ReplyDelete@ ആലിക്കോയ മാഷ്,
ReplyDeleteവ്യഭിചാരം എന്നത് കൊണ്ട് ഇസ്ലാം അര്‍ത്ഥമാക്കുന്നത് എന്താണ്? പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ച സദാചാര നിയമങ്ങള്‍ അനുസരിച്ച് എന്താണ് അതിനുള്ള ശിക്ഷ?
99% ഗള്‍ഫുകാരന്റെയും വീട്ടില്‍ ഇതൊകെ തന്നെ നടക്കുന്നു , കുട്ടികള്‍ ഉണ്ടാകാതെ ഭാര്യമാര്‍ സൂക്ഷികുന്നതുകൊണ്ടാ ,
ReplyDelete