Sunday, September 19, 2010

ഖുര്‍ആനിന്‍റെ പ്രബോധന വിജയം 

Alikoya: ഖുര്‍ആനില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി അവര്‍ പല കോപ്രായങ്ങളും കാട്ടിയിരുന്നു.
-----
Jabbar: ‘ഖുര്‍ ആന്‍ സംവാദം‘ എന്ന എന്റെ ബ്ലോഗില്‍നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി മുസ്ലിം സുഹൃത്തുക്കളും തുടക്കം മുതലേ പല കോപ്രായങ്ങളും കാട്ടിയിരുന്നു.

Alikoya:

അപ്പോള്‍ നിങ്ങള്‍ തുല്യ ദുഖിതര്‍! ആ ദുഃഖത്തില്‍ ഞാനും പങ്ക് ചേരുന്നു. അതോടൊപ്പം ചില കാര്യങ്ങള്‍ ചോദിക്കട്ടെ:

1. അവിശ്വാസികള്‍ ആളുകളെ ഖുര്‍ആനില്‍ നിന്നകറ്റാന്‍ ശ്രമിച്ചത് എന്തിനായിരുന്നു?

2. ഖുര്‍ആന്‍ നടത്തിയ പ്രബോധനം വിജയമായിരുന്നുവെന്നും അത് ആളുകളെ ആകര്‍ഷിച്ചിരുന്നു എന്നുമല്ലേ അതിന്നര്‍ത്ഥം?

3. അത് ആളുകളെ ആകര്‍ഷിച്ചിരുന്നില്ലെങ്കില്‍ പിന്നെ അകറ്റാന്‍ ശ്രമിച്ചതെന്തിനായിരുന്നു?

4. സംവാദത്തില്‍ ഖുര്‍ആന്‍ പരാചയപ്പെടുകയാണ്‌ ചെയ്തിരുന്നതെങ്കില്‍, അത് അങ്ങനെ പരാചയപ്പെടട്ടെ എന്ന് കരുതി വെറുതെ വിട്ടാല്‍ പോരായിരുന്നോ?

5. മറ്റു രീതിയില്‍ ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഖുര്‍ആന്‍ ഒന്ന് മനസ്സിലാക്കി നോക്കണമെന്ന് ആളുകള്‍ക്ക് തോന്നുമായിരുന്നില്ലേ? അങ്ങനെ തോന്നിയതായി ചരിത്രത്തിലുണ്ടോ?

6. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുകയും എന്നിട്ട് ഖുര്‍ആന്‍ കേള്‍ക്കാനോ വായിക്കാനോ ശ്രമിക്കുകയും അങ്ങനെ അയാള്‍ ഇസ്‌ലാമിന്‍റെ കടുത്ത വിരോധിയായി മാറുകയും ചെയ്തതിന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാമോ?

7. ഇബ്‌നു ഹിഷാം, ഇബ്‌നു ഇസ്‌ഹാഖ്, ഇബ്‌നു അബ്ബാസ്, വാഹിദി എന്നിവര്‍ ഇതിനെക്കുറിച്ച് വല്ലതും എഴുതിയത് താങ്കള്‍ കണ്ടിട്ടുണ്ടോ?
.....
താങ്കള്‍ നേരത്തെ എഴുതിയിരുന്നു: "അങ്ങനെയൊന്നുമല്ല സുഹൃത്തേ ഈ നിഗമനത്തിലെത്തിയത്. ചരിത്രമൊക്കെ നന്നായി മനസ്സിലാക്കിത്തന്നെയാണ്."
............
ജബ്ബാര്‍ എഴുതി: "എന്നിട്ടെന്തേ അവര്‍ സ്വയം വിശ്വസിക്കാതിരുന്ന്ത്? നരകത്തില്‍ പോകുമെന്നുറപ്പുണ്ടായിട്ടും !"
..............

1. നാല്‍പ്പതാമത്തെ വയസ്സില്‍ പ്രവാചകത്വം കിട്ടിയ മുഹമ്മദ് എത്ര വര്‍ഷം കഴിഞ്ഞാണ്‌ യുദ്ധം ചെയ്യാന്‍ തുടങ്ങിയത്?
2. യുദ്ധം തുടങ്ങുന്ന സമയത്ത് പ്രവാചകന്ന് കൃത്യം/ സുമാര്‍ എത്ര അനുയായികളുണ്ടായിരുന്നു?
3. ഇവര്‍ അനുയായികളാകാന്‍ കാരണം എന്തായിരുന്നു? എന്തായിരുന്നു അവരുടെ പ്രചോദനം?
4. മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം നടത്തിയ അനുയായികള്‍ കൃത്യം/ സുമാര്‍ എത്ര പേരുണ്ടായിരുന്നു?
5. ഈ കാലത്ത് മദീനയില്‍ പ്രവാചകന്ന് കൃത്യം/ സുമാര്‍ എത്ര അനുയായികളുണ്ടായിരുന്നു?
6. യുദ്ധം ചെയ്യാത്ത കാലത്ത്, ആരുടെയും നിര്‍ബന്ധത്തിന്ന് വഴങ്ങിയല്ലാതെ, കുറെ അനുയായികളെ മുഹമ്മദ് നബിക്ക് കിട്ടിയിട്ടുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
7. അവിശ്വസിക്കാന്‍ പലരും നിര്‍ബന്ധിച്ചിട്ടും, അതിന്നായി അതി ക്രൂരമായി പീഡിപ്പിച്ചിട്ടും പിന്തിരിയാതെ ചിലര്‍ മുഹമ്മദിന്‍റെ കൂടെ തന്നെ ഉറച്ചു നിന്നുവെന്ന് മുസ്‌ലിംകള്‍ പറയുന്നു. ഇത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ശരിയാണെങ്കില്‍ അവരെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു?
8. ഇങ്ങനെ പീഡിപ്പിക്കപ്പെട്ട രണ്ട് പേര്‍ രക്തസാക്ഷികളായെന്നും ഇസ്‌ലാം ഉപേക്ഷിക്കുന്നതിനേക്കാള്‍ മരണമാണ്` നല്ലതെന്ന് അവര്‍ തീരുമാനിച്ചുവെന്നും മുസ്‌ലിംകള്‍ പറയുന്നു. ഇത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ശരിയാണെങ്കില്‍ അവരെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു?

No comments:

Post a Comment