ജബ്ബാര്‍ എഴുതി: "കുര്‍ ആനിനെക്കാള്‍ നിലവാരമുള്ള കവിതകള്‍ ജാഹിലിയ്യാ കാലത്തു തന്നെയുണ്ടായിരുന്നു. അവയിലെ വരികള്‍ പലതും അല്ലാഹു കോപ്പിയടിച്ചതും കാണാം !!
പിന്നീടും കുര്‍ ആനിനു സമ്പൂര്‍ണ പാരടി രചിക്കപ്പെട്ടിട്ടുണ്ട്. സിറിയന്‍ കവിയായിരുന്ന അബുല്‍ അലാ അല്‍ മ അര്രി ഒരുദാഹരണം മാത്രം."
1. ആ കവിതകള്‍ മനുഷ്യ ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയോ? ഉണ്ടെങ്കില്‍ എന്തെല്ലം? തെളിവ് സമര്‍പ്പിക്കുക.
2. ആ കവിതകള്‍ ലോകത്ത് വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ എന്തെല്ലാം?
3. അവ പ്രായോഗികമായ ഒരു ജീവിത വ്യവസ്ഥയുടെ സമര്‍ര്‍പ്പിച്ചുവോ?
4. ഒരു ജീവിത വ്യവസ്ഥയുടെ പ്രയോഗവല്‍ക്കരണത്തിന് അവ മേല്‍നോട്ടം വഹിച്ചുവോ?
5. പ്രാകൃതാവസ്ഥയിലായിരുന്ന ഒരു ജനതയെ ലോകത്തിന്‍റെ കടിഞ്ഞാണ്‍ പിടിക്കാന്‍ പോന്ന നിലവാരത്തിലേക്ക് അവ വളര്‍ത്തിയോ?
6. പൂര്‍വ്വകാല സംഭവങ്ങള്‍ അബദ്ധമുക്തമായി അവ വിവരിച്ചുവോ?
7. പൂര്‍വ്വ വേദങ്ങളായി കണക്കാക്കപ്പെടുന്ന ഗ്രന്‍ഥങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുവോ?
8. അവ പ്രവചനങ്ങള്‍ നടത്തിയോ?, ആ പ്രവചനങ്ങള്‍ പുലര്‍ന്നുവോ?
9. പൂര്‍വ്വ സമുദായങ്ങളുടെ വിശ്വാസ ആചാര സമ്പ്രദായങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുകയും അതിലൂടെ അവരെ ചിന്തിപ്പിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്തുവോ?
10. മനുഷ്യജീവിതത്തിന്‍റെ സകല മേഖലകള്‍ക്കും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അവ സമര്‍പ്പിച്ചുവോ?
ഇതിനെല്ലാം പോസിറ്റീവായ ഉത്തരം, തെളിവ് സഹിതം നല്‍കാമെങ്കില്‍, ആ കവിതകള്‍ ഖുര്‍ആനിന്ന് ബദലായി സ്വീകരിക്കാന്‍ ഞാന്‍ തയ്യറാന്.
മനുഷ്യന്‍റെ വിശ്വാസം, ആരാധന, മറ്റ് ആത്മീയ കാര്യങ്ങള്‍, പെരുമാറ്റ മര്യാദ, കുടുംബ ജീവിതം, സാമൂഹിക ബന്ധം, ജനക്ഷേമം, ഇടപാടുകള്‍, ഭരണം, സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍, നീതിന്യായ സംവിധാനം, സാമ്പത്തിക ശാസ്ത്രം, യുദ്ധം, സമാധാനം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നു തുടങ്ങി മനുഷ്യ ജീവിതതെ ബാധിക്കുന്ന സകല മേഖലകളിലും ഖുര്‍ആന്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു. അവ പ്രായോഗികമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.
ഇതിനെ എതിര്‍ക്കുന്ന യുക്തിവാദികള്‍ക്ക് പകരം സമര്‍പ്പിക്കാന്‍ എന്തുണ്ട്? നിങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ള ബദലുകള്‍ സമര്‍പ്പിക്കൂ. നമുക്കൊന്ന് താരതമ്യം ചെയ്ത് നോക്കാം. കഴിഞ്ഞ 14 നൂറ്റാണ്ടായി നേരിടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ വെല്ലുവിളി നേരിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് ശ്രമിക്കാവുന്നതാണ്.
പക്ഷെ, അത് സര്‍ക്കസ് കൂടാരത്തിലെ കോമാളികളുടെ പ്രകടനത്തെ അനുസ്മരിപ്പിക്കുന്നതാകരുതെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു.
No comments:
Post a Comment