Tuesday, September 21, 2010

ഒളിച്ചോടുന്ന യുക്തിവാദി

ജബ്ബാര്‍ എഴുതി: "ഒന്നാം ക്ലാസിലെ പാഠ പുസ്തകത്തില്‍നിന്നോ കളിക്കുടുക്കയില്‍ നിന്നോ ബാലരമയില്‍നിന്നോ രണ്ടു വരി പാട്ടുദ്ധരിച്ചുകൊണ്ട് ആര്‍ക്കും വെല്ലു വിളിക്കാം : ഇതിനു തുല്യമായ രണ്ടു വരി ആര്‍ക്കു കൊണ്ടു വരാന്‍ കഴിയും?” എന്ന്. ആര്‍ക്കും സാധ്യമാകില്ല. കാരണം ഒന്നിനു തുല്യം മറ്റൊന്നാവില്ല കവിതയുടെ കാര്യത്തില്‍‍.
വെല്ലുവിളിക്കുന്നയാള്‍ തന്നെ റഫറിയുടെ റോളില്‍ വന്നാല്‍ ഒരിക്കലും നടക്കാനും പോകുന്നില്ല."
......
ടീച്ചര്‍: ഊഷ്മാവ് അളക്കുന്ന ഉപകരണത്തിന്‍റെ പേരെന്താണ്‌?
കുട്ടി: ചട്ടുകം.
ടീച്ചര്‍: ഞാനെന്താ നിന്നോട് ചോദിച്ചത്?
കുട്ടി: ഉപ്പുമാവ് ഇളക്കുന്ന ഉപകരണത്തിന്‍റെ പേര്‌.

ഈ കുട്ടിയുടെ നിലവാരം പോലും മി. ജബ്ബാര്‍ കാണിക്കുന്നില്ലല്ലോ. ഖുര്‍ആന്‍ നിര്‍വഹിച്ച ദൌത്യം നിര്‍വഹിക്കാന്‍ പോന്ന ഒരു ബദലാണ്‌ സമര്‍പ്പിക്കേണ്ടത്. അതിന്ന് ഒരു നഴ്സറിക്കവിതയോ ഒരു ശുപ്പാണ്ടിക്കഥയോ മതിയാകില്ലല്ലോ.
…….
ആലിക്കോയ: നേരത്തെ തന്നെ കുറെ 'പാരഡി'കള്‍ ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു. എന്നാല്‍, അവ ഖുര്‍ആനിന്ന് പകരം വയ്ക്കാന്‍ പറ്റുന്ന 'യോഗ്യത'യുള്ളതാണെങ്കില്‍ ഞാന്‍ ഖുര്‍ആനിന്‍ പകരം അവ സ്വീകരിച്ചുകൊള്ളാമെന്ന് ജബ്ബാറിനെ അറിയിച്ചു.
----
ജബ്ബാര്‍: യോഗ്യത ആരു നിശ്ചയിക്കുമെന്ന എന്റെ ചോദ്യത്തിനാദ്യം മറുപടി പറയൂ ആലിക്കോയ. 

യോഗ്യതയുടെ മാനദണ്ഡം ആരു തീരുമാനിക്കും? ആരു വിധികര്‍ത്താവാകും?

ആലിക്കോയ: ഈ ചോദ്യത്തിന്ന് ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. ആ മറുപടിയാണ്‌ താങ്കള്‍ സഹതാപ തരംഗം സൃഷ്ടിക്കുന്നതിന്ന് ഉപയോഗിച്ചത്. പിന്നെയും ഞാനത് വിശദീകരിച്ചു. അതിവിടെ വായിക്കുക: "എന്നാല്‍, അവ ഖുര്‍ആനിന്ന് പകരം വയ്ക്കാന്‍ പറ്റുന്ന 'യോഗ്യത'യുള്ളതാണെങ്കില്‍ ഞാന്‍ ഖുര്‍ആനിന്‍ പകരം അവ സ്വീകരിച്ചുകൊള്ളാമെന്ന് ജബ്ബാറിനെ അറിയിച്ചു. ഇതിന്ന് തൃപ്തികരമായ മറുപടി ഉണ്ടായില്ല. ആ കവിതകള്‍ ഏതാണെന്നും, അവ ഏതര്‍ത്ഥത്തിലാണ്‌ ഖുര്‍ആനിന്ന് പകരമാവുകയെന്നും ജബ്ബാര്‍ വ്യക്തമാക്കിയില്ല.

ഖുര്‍ആനിന്ന് ബദല്‍ എന്നു പറയുന്നതിന്‍റെ അര്‍ത്ഥം കേവലം ഒരു 'സാഹിത്യ സൃഷ്ടി' അല്ലെന്നും ഖുര്‍ആന്‍ നിര്‍വഹിച്ചതും ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതുമായ ദൌത്യം നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഒരു കൃതിയാണ്‌ ഉദ്ദേശിക്കുന്നതെന്നും ഇവിടെ വ്യക്തമാക്കപെട്ടു. ജബ്ബാര്‍ മറുപടി പറഞ്ഞില്ല. 
ഇനി യുക്തിവാദികള്‍ക്ക് പകരം വല്ലതും വയ്ക്കാനുണ്ടെങ്കില്‍ അവ കാണാട്ടെ എന്ന് പറഞ്ഞപ്പോള്‍ അവ നേരത്തെ പറഞ്ഞിരിക്കുന്നു എന്നായിരുന്നു മറുപടി.
പക്ഷെ അങ്ങനെയൊന്ന് ഈ ബ്ലോഗിലോ ജബ്ബാറിന്‍റെ മറ്റ് ബ്ലോഗുകളിലോ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഖുര്‍ആനിനെതിരെ കുറെ വിമര്‍ശനം ഉന്നയിക്കുന്നതേ ഞാന്‍ കണ്ടിട്ടുള്ളൂ. പകരം ഒന്നും സമര്‍പ്പിച്ചത് ഞാന്‍ എവിടെയും കണ്ടിട്ടില്ല. 
ഇക്കാര്യം ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും തൃപ്തികരമായ ഒരു മറുപടി നല്‍കുന്നതിന്ന് പകരം ഖുര്‍ആനില്‍ അങ്ങനെ പറഞ്ഞില്ലേ ഇങ്ങനെ പറഞ്ഞില്ലേ എന്ന് ചോദിച്ച് വിഷയം മാറ്റുകയകാണ്‌ ജബ്ബാര്‍ ചെയ്യുന്നത്. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു: ഖുര്‍ആനിന്ന് പകരം വയ്ക്കാനുള്ളതെന്തോ അത് മുമ്പോട്ട് വച്ചിട്ടാണ്‌ നിങ്ങള്‍ തര്‍ക്കിക്കേണ്ടത്. അപ്പോള്‍ മാത്രമാണ്‌ ഖുര്‍ആനാണോ നിങ്ങള്‍ സമര്‍പ്പിക്കുന്നതാണോ നല്ലതെന്ന താരതമ്യ പഠനം സാധിക്കുന്നതും, ഈ സംവാദത്തിലുള്ള താങ്കളുടെ രോള്‍ ക്രിയാത്മകമാകുന്നതും."
……
ആലികൊയ: ഖുര്‍ആനിന്‍റെ കാര്യത്തില്‍ വിധി കല്‍പ്പിക്കപ്പെട്ടത് എപ്രകാരമാണോ അപ്രകാരം തന്നെ താങ്കളുടെ 'ബദലി'ന്‍റെ കാര്യത്തിലും വിധി കല്‍പ്പിക്കപ്പെടും.
----
ജ്ജബ്ബര്: അന്ന് പാരഡി എഴുതിയവരെയൊക്കെ കഴുത്തറുത്തു. എന്റെയും ഗതി അതാകുമെന്ന് !!
കൊള്ളാം !!
നല്ല മറുപടി !!!
........
സഹതാപ തരംഗം സൃഷ്ടിച്ച് അതിലൂടെ സംവാദം ജയിക്കാന്‍ താങ്കള്‍ ഇത്രയും വില കുറഞ്ഞ ഒരടവ് കാണിച്ചിരുന്നല്ലോ. അത് മറന്നു പോയോ?
ജനം  തീരുമാനിക്കും എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചിരുന്നത്. 
'
ഉപ്പുമാവ് ഇളക്കുന്ന ഉപകരണം' അല്ല; 'ഊഷ്മാവ് അളകുന്ന ഉപകരണം`. മനസ്സിലായോ?
ജബ്ബാര്‍ എഴുതി: "റോമക്കാരനായ യുവാവുമായി മുഹമ്മദ് ആശയവിനിമയം നടത്തിയിരുന്നത് അറബിയിലല്ലാത്തതുകൊണ്ട് അയാള്‍ പറഞ്ഞു കൊടുത്തതൊന്നും ഖുര്‍ ആനില്‍ ഉള്‍പ്പെടുത്താന്‍ പറ്റുകയില്ല പോലും! വിമര്‍ശനങ്ങള്‍ക്കു മുമ്പില്‍ ചൂളിപ്പോയ `പ്രവാചകന്‍ ` നില്‍ക്കക്കള്ളിക്കു വേണ്ടി എന്തെങ്കിലും അബദ്ധം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സ്വാഭാവികമാണ്. പക്ഷെ, സര്‍വ്വതന്ത്രജ്ഞ്ഞനായ ദൈവം ഇമ്മാതിരി വ്ഡ്ഡിത്തം പറയുമോ?"
..
ഇതിന്ന് ഞാന്‍ മറുപടി എഴുതിയിരുന്നു: (See; http://rationalism-malayalam.blogspot.com/2010/09/blog-post_17.html) അതില്‍ നിന്ന് ഒരു വാചകം മാത്രം ഉദ്ധരിക്കട്ടെ: "അതേ കൊല്ലന്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ്‌ എനിക്ക് തോന്നുന്നത്. അയാളില്‍ നിന്നാണ്‌ മി.ജബ്ബാര്‍ ബൈബിള്‍ കേട്ടു പഠിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തും വായനയും അറിയുന്ന താങ്കള്‍ക്കിത് വേണമായിരുന്നോ?" എന്നൊക്കെ ആ മറുപടിയില്‍ ഞാന്‍ ചോദിച്ചിരുന്നു. മറന്നു പോയോ?

'
മറവി വിദ്വാനു ഭൂഷണം' എന്ന് പുതുമൊഴി.
താങ്കള്‍ ബൈബിള്‍ ശരിയും ഖുര്‍ആന്‍ തെറ്റുമാണെന്ന് വാദിച്ചതും, അത് തെളിയിക്കാന്‍ വേണ്ടി മറിയമിനെക്കുറിച്ച് ഖുര്‍ആനിലും ബൈബിളിലും വന്ന പരസ്പര വിരുദ്ധാമായ വിവരണങ്ങള്‍ താങ്കള്‍ ചൂണ്ടിക്കാണിച്ചതും, എന്നാല്‍ അവയില്‍ ഖുര്‍ആന്‍ പറഞ്ഞതാണ്‌ ശരിയെന്ന് ബൈബിള്‍ സക്‌ഷ്യം കൊണ്ട് ഞാന്‍ തെളിയിച്ചതും, അതോടെ താങ്കള്‍ ആ വിഷയത്തില്‍ നിന്ന് ഒളിച്ചോടിയതും, പിന്നെ പറഞ്ഞത് പറഞ്ഞിട്ടില്ലെന്ന് താങ്കള്‍ കള്ളം പറഞ്ഞതും, അപ്പോള്‍ താങ്കള്‍ പറഞ്ഞതിന്‍റെ ഒരു ലിസ്റ്റ് ഞാന്‍ പ്രസിദ്ധീകരിച്ചതും, പിന്നെ താങ്കള്‍ അതിനെക്കുറിക്ക് മൌനം പാലിച്ചതും എല്ലാം മറന്നോ? ('മൌനം വിദ്വാനു ഭൂഷണം' എന്ന് പഴമൊഴി.)

Jabber: "
വിമര്‍ശനങ്ങള്‍ക്കു മുമ്പില്‍ ചൂളിപ്പോയ `പ്രവാചകന്‍ ` നില്‍ക്കക്കള്ളിക്കു വേണ്ടി എന്തെങ്കിലും അബദ്ധം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സ്വാഭാവികമാണ്."
Alikoya:
പ്രവാചകന്‍റെ അബദ്ധം കണ്ടു പിടിക്കാന്‍ നടക്കുന്നയാള്‍ മേല്‍ പറഞ്ഞ പ്രകാരം നിരാശനായി സ്വന്തം മാളത്തില്‍ പോയൊളിക്കേണ്ടി വരുന്നതും പ്രവാചകന്‍റെ 'മുഅ്‌ജിസഃ' തന്നെ.

ഖുര്‍ആനിലെ 109 ആം അദ്ധ്യായം റദ്ദാക്കിയെന്ന് ജബ്ബാര്‍ വാദിച്ചിരുന്നു. എന്നാല്‍, ആ അദ്ധ്യായത്തിലെ ആറാം വാക്യം റദ്ദാക്കിയെന്നല്ലാതെ, ഒന്ന് മുതല്‍ അഞ്ച് വരെ വാക്യങ്ങള്‍ റദ്ദാക്കിയതായി എവിടെയും ഒരു തെളിവും ഇല്ലെന്നും, കെ.വി.എം. പന്താവൂര്‍ അങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്ന് സംഭവിച്ച അബദ്ധമണെന്നും, അവലംബമായി അദ്ദേഹം ചൂണ്ടിക്കാണിച്ച ഗ്രന്‍ഥങ്ങളില്‍ അങ്ങനെ ഇല്ലെന്നും ഞാന്‍ പറഞ്ഞതും പിന്നെ താങ്കള്‍ ആ വിഷയത്തില്‍ നിന്നും ഒളിച്ചോടിയതും മറന്നുവോ?



 കെ.കെ. ആലിക്കോയ

3 comments:

  1. whatever it may be, i dont believe in kuran. i believe only in the holy bible. i believe in jesus christ, who came to earth, dies and resurected and still living. jesus will come soon to judje the world. so believe in jesus christ if you want salvation. no books in the earth will be equel to the holy bible. many people tried to remove chrirtianity from the world, but everybody knows what happened. so believe in the only truth- the holy bible.

    ReplyDelete
  2. ഇത് അല്ലാഹുവിന്റെ വേദമാകുന്നു.ഇതില്‍ സന്ദേഹമില്ലതന്നെ. ഭക്തിയുള്ളവര്‍ക്ക് മാര്‍ഗദര്‍ശകമത്രെ ഇത്. അവര്‍ അതിഭൌതികയാഥര്‍ത്ഥ്യങ്ങളില്‍ വിശ്വസിക്കുന്നവരും നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുന്നവരും നാം നല്‍കിയിട്ടുള്ള വിഭവങ്ങളില്‍ നിന്നു ചിലവഴിക്കുന്നവരും താങ്കള്‍ക്ക് അവതീര്‍ണമായ വേദത്തിലും താങ്കള്‍ക്ക്മുമ്പ് അവതീര്‍ണമായിട്ടുള്ള ഇതര വേദങ്ങളിലും (തോറ,ബൈബിള്‍.....)വിശ്വസിക്കുന്നവരും പരലോകത്തില്‍ ദ്‌റഢബോധ്യമുള്ളവരുമാകുന്നു.അങ്ങിനെയുള്ളവര്‍ തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള സന്മാര്‍ഗ്ഗത്തിലാകുന്നു. അവര്‍ തന്നെയാണ് വിജയം വരിച്ചവരും. (വി.ഖുര്‍‌ആന്‍-2-1‌)

    ReplyDelete
  3. "യോഗ്യതയുടെ മാനദണ്ഡം ആരു തീരുമാനിക്കും? ആരു വിധികര്‍ത്താവാകും?" എന്ന ജബ്ബാര്‍ മാഷിന്‍റെ ചോദ്യം തീര്‍ച്ചയായും ഒളിച്ചോടല്‍ തന്നെയാണ്. കാരണം വിധി നിര്‍ണ്ണയിക്കാന്‍ ബ്ലോഗിന്‍റെ വായനക്കാരുണ്ട്. ആദ്യം ജബ്ബാര്‍ മാഷ് മികച്ചത് ഇവിടെ കൊണ്ടുവന്നു പോസ്റ്റ്‌ ചെയ്യട്ടെ. അതിനുള്ള ചങ്കുറപ്പെങ്കിലും മാഷ് കാണിക്കണം. അത് കയ്യില്‍ ഉണ്ടെങ്കില്‍ പോസ്റ്റുന്നതില്‍ എന്താണ് വിഷമം എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. അംഗീകരിച്ചാലും ഇല്ലെങ്കിലും വെറുതെയൊരു പബ്ലിസിറ്റി കിട്ടില്ലേ? അതിനു അത്തരത്തില്‍ ഒരു കൃതി ഉണ്ടായിട്ടു വേണ്ടേ അല്ലേ :)

    ReplyDelete