Monday, October 11, 2010

മദ്യനിരോധനം: ഖുര്‍ആനില്‍

മദ്യനിരോധനം: ഖുര്‍ആനില്‍


സുധീര്‍്‌ഓയൂര്‍ Said..: "അലികോയ എന്നെ ഒന്ന് തിരുത്തുമോ ?

* ദൈവം ഖുരനാണോ( ദൈവത്തിന്റെ നിയമ സംഹിത) , മനുഷ്യനെ ആണോ ആദ്യം ഉണ്ടാക്കിയത് ?
* എന്ത് കൊണ്ടാണ് ദൈവംത്തിനു തന്റെ നിയമങ്ങളില്‍ അവസരങ്ങള്‍ക്ക് അനുസരിച്ച് തിരുത്താനും , റദ്ദ്‌ ചെയ്യാനും ഒക്കെ ഇടവന്നത് ?

* സര്‍വശക്തനായ ദൈവം ഒരു ദീര്‍ഘ ദൃഷ്ടി ഉള്ള അലായിരുനില്ലേ 

മദ്യം നിഷിദ്ധം ആക്കിയത്തിലും ഇത് പോലെ ഉള്ള അബതങ്ങള്‍ ദൈവത്തിനു പറ്റിയതായി കേട്ടിട്ടുണ്ട്."

= താങ്കള്‍ മുന്‍വിധികള്‍ക്കടിമയാണെങ്കില്‍ താങ്കളെ തിരുത്താന്‍ ആര്‍ക്കും കഴിയില്ല. അല്ലെങ്കില്‍ തീര്‍ച്ചയായും സാധിക്കും. 
* കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന ശൈലിയിലുള്ള ചോദ്യം ഞാന്‍ അവഗണിക്കുന്നു.
* നിയമങ്ങളിലെ തിരുത്തല്‍ മനുഷ്യനെ പരിഗണിച്ചു കൊണ്ടുള്ളതാണ്‌. മനുഷ്യരെ പരിവര്‍ത്തിപ്പിക്കാനാവശ്യമായ രീതിയില്‍ ക്രമപ്രവൃദ്ധമായാണ്‌ അവന്‍ നിയമം നല്‍കിയത്. മദ്യത്തിന്‍റെ കാര്യത്തില്‍ ദൈവത്തിന്ന് ഒരു അവ്യക്തതയും ഉണ്ടായിരുന്നില്ല. എന്നാല്‍ മദ്യം ശീലമാക്കിയ മനുഷ്യനെ മദ്യമുക്തനാക്കാന്‍ ആവശ്യമായ മൂന്നു പടിയായാണ്‌ ദൈവം മദ്യം നിരോധിച്ചത്. വളരെ വ്യക്തമായ മനഃശാസ്ത്ര സമീപനമായിരുന്നു അത്. 
1. ആദ്യ ഘട്ടത്തില്‍, മദ്യത്തില്‍ നന്‍മയും തിന്‍മയുമുണ്ടെന്നും എന്നാല്‍ നന്‍മ കുറവും തിന്‍മ കൂടുതലുമാണെന്നും പറഞ്ഞു വച്ചു.
2. രണ്ടാം ഘട്ടത്തില്‍ നമസ്‌കാര വേളയില്‍ മത്ത് ബാധിച്ചവരാകാന്‍ പാടില്ലെന്ന നിബന്ധനയോടെ മദ്യം കഴിക്കുന്നത് തുടരാന്‍ അനുവദിച്ചു. 
3. മൂന്നാം ഘട്ടത്തില്‍ പൂര്‍ണ്ണമായും മദ്യം നിരോധിച്ചു. 

ആ ഘട്ടത്തില്‍ മദീനയിലെ തെരുവില്‍ മദ്യം ഒഴുക്കിക്കളഞ്ഞു കൊണ്ട് വളരെ പെട്ടെന്ന് തന്നെ അവര്‍ ആ കല്‍പ്പന അനുസരിച്ചു. മദ്യപിക്കാന്‍ വേണ്ടി ജീവിച്ചിരുന്ന ആ ജനത മദ്യത്തെ വെറുക്കാന്‍ ഖുര്‍ആനിന്‍റെ ഒരു കല്‍പ്പന മതിയായിരുന്നു എന്ന് അറിയണം. ഈ വിധം മദ്യം വര്‍ജ്ജിക്കാന്‍ കഴിഞ്ഞ ഒരു സമൂഹത്തെ ലോക ചരിത്രത്തില്‍ വേറെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? അതായിരുന്നു ഖുര്‍ആനിന്‍റെ കഴിവ്. അതൊന്ന് പഠിച്ചു നോക്കാന്‍ ശ്രമിക്കുക.
thafheem.net


.....

സുധീര്‍_ഓയൂര്‍ said...:
അപ്പോള്‍ മദ്യപിച്ചു മസ്കരിച്ചപ്പോള്‍ ഉണ്ടായ തെറ്റല്ല അല്ലെ പെട്ടാന്നുണ്ടായ നിരോധനത്തിന് കാരണം ?

= പെട്ടെന്നുണ്ടാകുന്ന 'പ്രകോപന'ങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല അല്ലാഹു മനുഷ്യന്ന് നിയമം നല്‍കുന്നത്. മദ്യത്തിന്‍റെ കാര്യത്തിലെന്ന പോലെ എല്ലാ കാര്യങ്ങളിലും അവന്‍ യുക്തി പൂര്‍വ്വമാണ്‌ ഇടപെട്ടത്. ആ ജനതയ പരിവര്‍ത്തിപ്പിക്കാന്‍ ഖുര്‍ആനിന്‌ സാധിച്ചത് അത്കൊണ്ടാണ്‌. "ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു" എന്ന് അല്ലാഹു പറഞ്ഞപ്പോഴുള്ള അവസ്ഥ പ്രവാചകത്വത്തിന്‍റെ ഒന്നാം നാളില്‍ തന്നെ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. ഈ പടിപടിയായുള്ള വളര്‍ച്ചയുടെ ഭാഗമായാണ്‌ ഖുര്‍ആനില്‍ അദ്യമവതരിപ്പിച്ചത് റദ്ദ് ചെയ്യുന്നതും മറ്റും നാം കാണുന്നത്. ഖുര്‍ആനിന്‍റെ പ്രഖ്യാപിത ശത്രുക്കള്‍ക്ക് 'മുഹമ്മദ് അപ്പപ്പോള്‍ തോന്നുന്നത് അപ്പപ്പോള്‍ പറഞ്ഞു; പിന്നെ തോന്നുമ്പോള്‍ തോന്നുന്നത് തോന്നുമ്പോള്‍ തിരുത്തി' എന്നൊക്കെ വിളിച്ചു കൂവിക്കൊണ്ടിരുന്നാല്‍ മതി. ഖുര്‍ആനെ കുറിച്ച് വ്യവസ്ഥാപിതമായ ചര്‍ച്ചയ്ക്ക് അവര്‍ ഒരുക്കമല്ലെന്നതിന്ന് ഈ ബ്ലോഗ് തന്നെ ഏറ്റവും വലിയ തെളിവാണല്ലോ. ചര്‍ച്ച ചെയ്താലല്ലേ കാര്യം ഗ്രഹിക്കുക. ഒളിച്ചോട്ടം മാത്രമാണല്ലോ അവര്‍ക്കറിയാവുന്ന ഒരേയൊരടവ്. പ്രവാചക ചരിത്രം ഈ ബ്ലോഗില്‍ വളരെ നനായി ചര്‍ച്ച ചെയ്തു വരുകയായിരുന്നു. ചര്‍ച്ചക്കിടയില്‍ 'ഇതാ ബദറുണ്ട്, ഉഹ്‌ദുണ്ട്, ഖന്ദഖുണ്ട്.... എന്നൊക്കെ ഇടയ്ക്കിടെ ജബ്ബാര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ എത്ര പെട്ടെന്നാണ്‌ ആ ഭീഷണികള്‍ ആവിയായിപ്പോയത്? ബദ്‌ര്‍ എവിടെ? ബാക്കിയുള്ളവയും എവിടെ? വരൂ നമുക്ക് ചര്‍ച്ച നടത്താം. ഇസ്‌ലാമിന്ന് ഒളിയ്ക്കാനും മറയ്ക്കാനും ഒന്നുമില്ല. ഇസ്‌ലാമാകുന്ന തെളിഞ്ഞ വെളിച്ചത്തിന്ന് മുമ്പില്‍ യുക്തിവാദത്തിന്‍റെ ഇരുളുകള്‍ നിലനില്‍ക്കുകയുമില്ല. ആരോപണങ്ങള്‍ ഓരോന്നോരോന്ന് തകര്‍ന്നടിയുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ
.

4 comments:

  1. അപ്പുട്ടന്‍ പറഞ്ഞു

    "പുരോഗമനം ആയിക്കോള്ളട്ടെ.
    പക്ഷെ അങ്ങിനെ വരുമ്പോള്‍ ആദ്യം ഇറങ്ങിയ വെളിപാടിന്‌ എന്താണ്‌ പ്രസക്തി? നേരത്തെ ഇന്ന നിയമമാണുണ്ടായിരുന്നത്‌,
    ഇപ്പോള്‍ നിലവിലുള്ളത്‌ ഈ നിയമമാണ്‌ എന്ന് പറഞ്ഞാല്‍ നേരത്തെ ഉണ്ടായിരുന്ന "ഇന്ന" നിയമം ഇനിമേല്‍ അപ്രസക്തമായി
    എന്നല്ലേ അത്‌ അര്‍ത്ഥമാക്കുന്നത്‌? സമൂഹത്തിന്റെ പരിവര്‍ത്തനത്തിന്റെ പാതയില്‍ അത്‌ ആവശ്യമായിരിക്കാം,
    പക്ഷെ ആ നിയമങ്ങള്‍ പാലിച്ച്‌ സമ്പൂര്‍ണ്ണതയിലെത്തിയ സമൂഹത്തില്‍ ആദ്യനിയമത്തിന്‌ എന്ത്‌ പ്രസക്തിയാണുള്ളത്‌?
    പ്രസക്തമായ നിയമവും അതിനാല്‍ തന്നെ അപ്രസക്തമായതും ഒന്നിച്ച്‌ വരുന്നതും ഒരു വൈരുദ്ധ്യം തന്നെയല്ലെ?"
    .....
    തിരുവനന്തപുരത്ത്‌ ഒരു ജങ്ങ്ഷനില്‍ റോഡില്‍ ലേന് തിരിച്ചിട്ടുണ്ട്‌, റോഡ്‌ മൂന്നാക്കി ഇടത്തോട്ട്‌, നേരെ, വലത്തോട്ട്‌ എന്നിങ്ങിനെ മാക്ക്‌ ചെയ്തിട്ടുമുണ്ട്‌. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ജങ്ങ്ഷനിലെ തിരക്ക്‌ മൂലം വലത്തോട്ട്‌ ടേണിങ്ങ്‌ നിരോധിച്ചു (കാലാനുസൃതമായ നീക്കം). പക്ഷെ റോഡിലെ മാര്‍ക്കറുകള്‍ ഇപ്പോഴും കാണാം. അത്‌ വൈരുദ്ധ്യമല്ലെന്ന് ആര്‍ക്ക്‌ പറയാനാവും? ജനം പുതുക്കിയ നിയമം അനുസരിക്കുന്നുണ്ടാവാം, പക്ഷെ റോഡിലെ മാർക്കറുകൾ വേറൊരു നിർദ്ദേശമല്ലേ തരുന്നത്‌?
    ....

    ആലിക്കോയ മാഷ്‌ ഈ ചോദ്യത്തിന്റെ ആദ്യ ഭാഗത്തിന് ഇവിടെ മറുപടി നല്‍കിയിരുന്നു.

    പ്രിയ അപ്പുട്ടന്‍,

    ഖുര്‍ആന്‍ സംസ്കരിക്കപെട്ട സമൂഹത്തിലേക്ക് മാത്രമുളള ഒരു ഗ്രന്ഥമല്ല. മറിച്ച് സംസ്കരിചിട്ടില്ലാത്തതും, സംസ്കരിച്ചുകൊണ്ടിരിക്കുനതും, ഭാവിയില്‍ ജനിക്കാനുള്ളതും etc ..
    എല്ലാം ഉള്‍പ്പെടുന്ന സമുദായത്തിലേക്കുള്ള ഒരു മാര്‍ഗനിര്‍ദേശ ഗ്രന്ഥമാണ്. ചുരുക്കിപറഞ്ഞാല്‍ ഖുര്‍ആനിന്റെ പ്രതിപാത വിഷയം മനുഷ്യനാണ് .

    Continued...

    ReplyDelete
  2. വി. ഖുര്‍ആന്‍ പറയുന്നു

    "(പ്രവാചകാ) നാം, ഈ വേദം എല്ലാ മനുഷ്യര്‍ക്കും വേണ്ടി സത്യസമേതം നിനക്ക് ഇറക്കിത്തന്നു. ഇനി ആരെങ്കിലും സന്മാര്‍ഗം കൈക്കൊണ്ടുവെങ്കില്‍, അത് അവന്റെ തന്നെ ഗുണത്തിനാകുന്നു. ആരെങ്കിലും ദുര്‍മാര്‍ഗമവലംബിച്ചാലോ ആ ദുര്‍മാര്‍ഗത്തിന്റെ ദുഷ്ഫലവും അവനുതന്നെ. നീ അവരുടെ ചുമതലക്കാരനല്ല"
    " പ്രവാചകാ, അവനാകുന്നു, സത്യമുള്‍ക്കൊണ്ടതും മുന്‍വേദങ്ങളെ സത്യപ്പെടുത്തുന്നതുമായ ഈ വേദം നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ളത്. ഇതിനുമുമ്പ് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനുവേണ്ടി അവന്‍ തൌറാത്തും ഇഞ്ചീലും അവതരിപ്പിച്ചിട്ടുണ്ട്. അവന്‍ (സത്യാസത്യങ്ങളെ മാറ്റുരച്ചു വേര്‍തിരിക്കുന്ന) ഫുര്‍ഖാന്‍ അവതരിപ്പിച്ചു.( 2: 3-4)"

    ഈ മനുഷ്യന്റെ സംസ്കരണം ഘട്ടം ഘട്ടമാണ്. വ്യത്യസ്ത സംസ്കാര നിലവാരത്തിലുള്ള മനുഷ്യര്‍ക്ക്‌ ഈ വഴികള്‍ എന്നും ആവശ്യമാണ്. അതിനാല്‍ മാനുഷിക സംസ്കരണതിനവശ്യമായ പ്രസ്തുത സൂക്തങ്ങള്‍ എന്നും കാലികപ്രസക്തമാണ്‌. സംസ്കരിക്കപെട്ട ജനതയുടെ സംസ്കാരം നിലനിര്തലും ഖുര്‍ആന്റെ ബാധ്യതയാണ്.

    താങ്കള്‍ ഉദ്ധരിച്ച തിരുവനന്തപുരത്ത്‌ ട്രാഫിക്‌ ബോര്‍ഡ്‌ ഇന്നാവശ്യമല്ലാതതിനാല്‍ ഇവിടെ താരതമ്യത്തിന് അനുയോജ്യമല്ല.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
    Replies
    1. Then y quran supports slavery? Madyapanathekkal heenanaya pravathiyalle oru manushyane adima akkal? Oru quran vachanam kond adu niruthalakkamayirunnille??

      Delete